- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു ഫയൽ പോലും തുറക്കാതെ അനധികൃതമായി നമ്പർ നൽകിയത് ആറായിരത്തോളം കെട്ടിടങ്ങൾക്ക്; തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടത്തിയ ആഭ്യന്തര അന്വേഷണ സംഘം ഞെട്ടി; കൂടുതൽ മുന്നോട്ട് പോയാൽ ഡസൻ കണക്കിന് ജീവനക്കാരും വിരമിച്ചവരും ഇടത് സംഘടനാ നേതാക്കളും കുരുങ്ങും; കെട്ടിട നമ്പർ തട്ടിപ്പിൽ മേയർ ആര്യ രാജേന്ദ്രനും സംഘം വിയർക്കുമ്പോൾ
തിരുവനന്തപുരം : ഫയലില്ല, പ്ലാനില്ല, കെട്ടിടനിർമ്മാണ ചട്ടങ്ങളെല്ലാം നോക്കുകുത്തി. തിരുവനന്തപുരം നഗരസഭയിൽ കണ്ണും പൂട്ടി അനധികൃതമായി നമ്പർ നൽകിയത് ആറായിരത്തോളം കെട്ടിടങ്ങൾക്ക്. നഗരസഭയുടെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിൽ ഇതുവരെ 5780 കേസുകൾ കണ്ടെത്തിയെന്നാണ് വിവരം. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിലെ സ്ഥിതിയാണിത്. ഭൂരിഭാഗം വാർഡുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥരും ഞെട്ടി. കൂടുതൽ മുന്നോട്ട് പോയാൽ നിലവിലെ ജീവനക്കാരും വിരമിച്ചവരും ഉൾപ്പെടെ വലിയൊരു നിര അഴിക്കുള്ളിലാകും. നഗരസഭയിലെ ഇടത് സംഘടനയിലെ ചില നേതാക്കൾക്കും ഇതുമായി ബന്ധമുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം തലസ്ഥാനത്ത ഇടത് നേതാക്കളുടെ കെട്ടിടങ്ങളും ഇത്തരത്തിൽ അനുമതി നേടിയിട്ടുണ്ടെന്ന് കണ്ടെത്തി.
അതിനാൽ അന്വേഷണവുമായി അധികം മുന്നോട്ട് പോകുന്ന് അപകടമാണെന്ന മുന്നറിയിപ്പ് ഉദ്യോഗസ്ഥ വൃത്തങ്ങൾ തന്നെ മേയർ ആര്യാ രാജേന്ദ്രനെ ബോധിപ്പിച്ചതായാണ് വിവരം. കുന്നുകുഴി വാർഡിലെ 12 അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ പ്രാമിക അന്വേഷണത്തിൽ കണ്ടെത്തിയതോടെ കോർപറേഷൻ ആഭ്യന്തര അന്വേഷണ സമിതിയെ മൂന്നാഴ്ച മുമ്പ് നിയോഗിച്ചെങ്കിലും ഇതുവെയും അന്വേഷണം പൂർത്തിയായില്ലെന്ന് പറഞ്ഞ് ഉഴപ്പുകയാണ്. തട്ടിപ്പിന്റെ ഭീകരത മനസിലായതോടെ ആഭ്യന്തര അന്വേഷണ സമിതി വിരണ്ടതെന്നാണ് വിവരം.നഗരസഭയിലെ തട്ടിപ്പുകൾ മാധ്യമങ്ങൾ കണ്ടെത്തുന്നതിന് മുമ്പ് താൻ അന്വേഷിച്ച് കണ്ടെത്തി പുറത്ത് അറിയിക്കുകയാണെന്ന് വീമ്പു പറയുന്ന മേയർക്ക് കെട്ടിട നമ്പർ തട്ടിൽ ഒരിഞ്ച് മുന്നോട്ട് പോകാനില്ല.
അതേസമയം ഇപ്പോൾ നഗരസഭയിലെ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ നഗരസഭയിൽ എത്തിച്ച് തെളിവെടുത്തു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നമ്പറിന് അനുമതി നൽകാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. തകരപ്പറമ്പിലെ ഒരു മൊബൈൽ കടയിൽ റിപ്പെയറിന് വേണ്ടി നൽകിയിരുന്ന മൊബൈലാണ് പിടിച്ചെടുത്തത്. നഗരസഭയിൽ നിന്ന് കൂടുതൽ ഡിജിറ്റൽ രേഖകളും തെളിവുകളും പൊലീസ് ശേഖരിക്കും.
അറസ്റ്റിലായ ഫോർട്ട് സോണൽ ഓഫീസിലെ താത്കാലിക ഡാറ്റ എൻട്രി ഓപ്പറേറ്റർ ബീനാകുമാരിയുടെ ഭർത്താവും നേമം സോണൽ ഓഫീസിലെ ജീവനക്കാരനുമായ ശ്രീകുമാറിനും തട്ടിപ്പിൽ പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും മേയർ പൊലീസിനെ അറിയിച്ചിരുന്നു. ഇയാളും പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ഇടപാടുകളും ടവർ ലോക്കേഷനുമടക്കമുള്ള കാര്യങ്ങളും പൊലീസ് ശേഖരിക്കുകയാണ്. ഉദ്യോഗസ്ഥരും ഒരു വിഭാഗം ലോബിയും തീരുമാനിച്ചത് പ്രകാരം കെട്ടിടനിർമ്മാണത്തിന് അനുതിയില്ലാത്ത പ്രദേശങ്ങളിൽ പിണിതുയർത്തിയവയ്ക്ക് എല്ലാം ഇത്തരത്തിൽ വളഞ്ഞ വഴിയിൽ കെട്ടിടനമ്പർ നൽകി കഴിഞ്ഞു. നെല്ല് വയൽ തണ്ണീർതട നിയമങ്ങളും തീരദേശപരിപാലന നിയമങ്ങളും പാടെ ലംഘിച്ച് പണിത നിരവധി കെട്ടിടങ്ങൾ അനധികൃതമായി നമ്പർ വാങ്ങിയതായി കണ്ടെത്തി കഴിഞ്ഞു.
കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിനും നികുതി നിർണയിക്കുന്നതിനുമായി ഐകെഎം തയ്യാറായ സഞ്ചയ എന്ന സോഫ്റ്റുവയറിലെ പിഴവ് മുതലാക്കിയാണ് തട്ടിപ്പ് നടത്തിയത്. അനധികൃത നിർമ്മാണങ്ങൾക്ക് പ്ലാൻ പോലും വാങ്ങാതെയാണ് കെട്ടിട നമ്പറുകൾ ലഭിച്ചത്. താൽക്കാലിക ജീവനക്കാർ ഇടനിലക്കാരിൽ നിന്നും കൈക്കൂലി വാങ്ങി സോഫ്റ്റുവെയറിൽ കെട്ടിട നമ്പർ കിട്ടാനുള്ള അപേക്ഷ നൽകും. തട്ടിപ്പ് ശ്യഖലയിലെ കോർപ്പറേഷൻ ഓഫീസിലെ ജീവനക്കാരൻ ഈ അപേക്ഷ പരിശോധിച്ച് ഡിജിറ്റൽ സിഗ്നേച്ചർ നൽകി. കെട്ടിട നമ്പർ നൽകും. കെട്ടിടത്തിന്റെ പ്ലാനോ എഞ്ചിനീയറുടെ റിപ്പോർട്ടോ ഒന്നും ആരും കാണുകയോ പരിശോധിക്കുകയോ ചെയ്യില്ല.
തിരുവനന്തപുരം മരപ്പാലം സ്വദേശി അജയഘോഷ് മൂന്നു വർഷമായി അനധികൃത നിർമ്മാണത്തിന് നമ്പർ കിട്ടാൻ അപേക്ഷയുമായി നടക്കുകയായിരുന്നു. ഒടുവിൽ ഒന്നര ലക്ഷം കൈക്കൂലി വാങ്ങി കേസിൽ ഇപപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തവർ കെട്ടിടത്തിന് നമ്പർ നൽകുകയായിരുന്നു. കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരികളും ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരുമായ ബീനാകുമാരി, സന്ധ്യ, എന്നിവർ ഇടനിലക്കാരായ ക്രിസ്റ്റഫറിന്റെയും ഷെക്സിന്റെയും സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്.
ഇവർ നൽകുന്ന വ്യാജ അപേക്ഷകൾക്ക് ഡിജിറ്റൽ സിന്ഗന്ച്ചർ ഇട്ടത് 5 വർഷമായി കോർപ്പേറനിൽ ജോലി ചെയ്യുന്ന സജിയെന്ന ഡേറ്റാ എൻട്രിഓപ്പറേറ്ററാണ്. റവന്യൂ ഇൻസ്പെക്ടർ കൈവശം വയ്ക്കേണ്ട ഡിജിറ്റൽ സിഗ്നേച്ചർ കൈവശം വച്ചിരുന്നത് ഈ തൽക്കാലിക ജീവനക്കാരനാണ്. വൻ സ്വത്തു സമ്പാദനം നടത്തിയിട്ടുള്ള സജി ഇപ്പോൾ ഒളിവിലാണ്. നിലവിൽ അറസ്റ്റിലായ നാലുപേരുടെ ജാമ്യം ജില്ലാ സെഷൻസ് കോടതി തള്ളി. ഉദ്യോഗസ്ഥരുടെ സഹായത്തോടെ സമാനമായ തട്ടിപ്പ് മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും നടന്നിരിക്കാനാണ് സാധ്യത.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്