- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എടി ആശുപത്രിയിലെ ഫാർമസി നഗരസഭ പൂട്ടിയിട്ടില്ല; കൂട്ടിരിപ്പുകാർക്കുള്ള വിശ്രമ കേന്ദ്രം ഒഴിപ്പിക്കുകയാണ് ചെയ്തത്; മേയറെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും; പ്രചരണത്തിന് പിന്നിൽ ആശുപത്രിയിലെ ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി ജീവനക്കാരൻ; വിവാദത്തിൽ വിശദീകരണവുമായി തിരുവനന്തപുരം മേയർ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ എസ്എടി ആശുപത്രിയിലെ വിശ്രമ കേന്ദ്രം ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തള്ളി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് നഗരസഭയേയും മേയറേയും അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മേയർ അറിയിച്ചു.
രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമ കേന്ദ്രം ഒഴിപ്പിച്ചത് സംബന്ധിച്ചാണ് വിവാദം ഉയർന്നത്. വിശ്രമ കേന്ദ്രത്തിനായി പണിത കെട്ടിടം ചിലർ അനധികൃതമായി കൈവശം വെച്ചുവെന്ന പരാതിയിൽ അവിടെ സൂക്ഷിച്ചിരുന്ന മേശ, കസേര എന്നിവ എടുത്തുമാറ്റുകയായിരുന്നു. ശേഷം മേയറുടേയും സ്റ്റാന്റിങ് കമ്മിറ്റി ഓഫീസറുടേയും നേതൃത്വത്തിൽ കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതേ കെട്ടിടത്തിൽ സർക്കാരിന്റെയോ മറ്റു മരുന്ന് സംഘടനകളുടെയോ നേതൃത്വത്തിൽ മരുന്നുകൾ സൂക്ഷിച്ചിരുന്നുവെന്നും കുത്തക കമ്പനികളെ സഹായിക്കാൻ എസ്എടി ആശുപത്രിയിലെ ഫാർമസി നഗരസഭ പൂട്ടിയെന്നും വലിയ തോതിൽ പ്രചരിക്കുകയായിരുന്നു.
പ്രചരണത്തിന് പിന്നിൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയിലെ ജീവനക്കാരനാണെന്ന് നഗരസഭ കണ്ടെത്തിയെന്നും ഇതേയാൾ കെട്ടിടം പൂട്ടിയതിനാൽ മരുന്നുകള്ൾ എടുക്കാൻ കഴിയില്ലെന്ന് രോഗികൾ ഉൾപ്പെടെയുള്ളവരോട് പറഞ്ഞിട്ടുണ്ടെന്നും മേയർ വ്യക്തമാക്കുന്നു. ജീവനക്കാരനെതിരെ നടപടിയെടുക്കാൻ പൊലീസിനും ആരോഗ്യ വഹകരണ വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കൊളേജ് വളപ്പിലുള്ള എസ്എടി താൽക്കാലിക മരുന്ന് വിതരണ കേന്ദ്രം കോർപറേഷൻ മേയർ നേരിട്ടെത്തി പൂട്ടിച്ചെന്നാരിയിരുന്നു പുറത്തുവന്ന വാർത്തകൾ. തിരുവനന്തപുരത്ത് ഏറ്റവും വിലകുറച്ച് മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും വിൽക്കുന്ന സ്ഥലമാണ് എസ്എടി ഡ്രഗ് ഹൗസ്. 10 രൂപയ്ക്ക് ച95 മാസ്കും, രണ്ട് രൂപയ്ക്ക് സർജിക്കൽ മാസ്കും അടക്കം ലഭിച്ചിരുന്ന സ്ഥലമാണിത്. കോർപറേഷൻ വിശ്രമകേന്ദ്രത്തിനായി എസ്എടി ആശുപത്രിയിൽ നിർമ്മിച്ച കെട്ടിടത്തിൽ ഡ്രഗ് ഹൗസിന്റെ ഒരു ഭാഗം താൽക്കാലികമായി പ്രവർത്തിച്ചിരുന്നു. ഈ ഭാവം നീക്കം ചെയ്തതോടെയാണ് വിവാദമുണ്ടായത്.
എൻ95 മാസ്കിന് പുറത്ത് മെഡിക്കൽ സ്റ്റോറുകളിൽ 50 രൂപ മുതൽ വിലയുണ്ട്. ഇതാണ് മെഡിക്കൽ കോളേജിൽ പത്ത് രൂപയ്ക്ക് കൊടുക്കുന്നത്. ഇതിനൊപ്പമാണ് മരുന്നുകളുടെ വിലക്കുറവ്. ഇതുകൊണ്ട് തന്നെ ജില്ലയിലെ മെഡിക്കൽ സ്റ്റോറുകൾ എല്ലാം ഈ സംവിധാനത്തിന് എതിരാണ്. എസ്എടി ഡ്രഗ് സെന്ററിന്റെ കെട്ടിട നിർമ്മാണം നടക്കുന്നതിനാലാണ് താൽക്കാലിക കേന്ദ്രത്തിലേയ്ക്ക് മരുന്ന് വിതരണം മാറ്റിയത്. കോർപറേഷന് നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ആശുപത്രിക്കകത്തെ വിശ്രമ കേന്ദ്രത്തിലേയ്ക്കാണ് താൽക്കാലികമായി മരുന്നുകൾ മാറ്റിയത്.
ഡ്രഗ് ഹൗസ് കെട്ടിടം നിർമ്മാണത്തിലിരിക്കുന്നതിനാൽ സൂപ്രണ്ട് ഡോക്ടർ സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഡ്രഗ് ഹൗസിന്റെ പ്രവർത്തനം വിശ്രമകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. കോവിഡ് കൂടിയാൽ കൂടുതൽ കിടക്കൾ ഇവിടെ ഇടാൻ അടക്കം പദ്ധതിയുണ്ടായിരിന്നു. സൂപ്രണ്ട് പറയുന്നത് പോലും കേൾക്കാതെയായിരുന്നു കോർപറേഷൻ മേയറുടെ പ്രവർത്തനമെനനായരുന്നു പുറത്തുവന്ന വാർത്തകൾ ആരോഗ്യമന്ത്രിയും സംഭവം അറിഞ്ഞെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, ഈ വാർത്തകൾ തള്ളിക്കളഞ്ഞു കൊണ്ടാണ് മേയർ രംഗത്തുവന്നത്.
മറുനാടന് മലയാളി ബ്യൂറോ