- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബെഡ്ഡുകൾക്ക് ബ്രിട്ടീഷ് ഭരണത്തിന്റെ പ്രായം; വിമർശനവുമായി എൻഎസ്സി ജില്ലാ പ്രസിഡന്റ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പരിതാപകരമായ അവസ്ഥയിൽ ആരോഗ്യവകുപ്പിനെ വിമർശിച്ച് എൻസിപി വിദ്യാർത്ഥി സംഘടനയായ എൻഎസ്സി ജില്ലാ പ്രസിഡന്റ് അജു കെ മധു.. ഭൂരിഭാഗം വാർഡുകളിലും ബ്രിട്ടീഷുകാരുടെ കാലത്തെ ബെഡുകളാണ് ഉപയോഗിക്കുന്നത്. ആരോഗ്യമന്ത്രി മിന്നൽ പരിശോധനകൾ നടത്തി വാർത്തകളിൽ നിറയുമ്പോൾ വാർഡുകളുടെ അവസ്ഥ കൂടി പരിശോധിക്കണമെന്ന് അജു പരിഹസിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരുമാസം മുമ്പ് മിന്നൽ പരിശോധന നടത്തി വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ആരോഗ്യമന്ത്രിയോട് ഒരു അപേക്ഷയുണ്ട്, ഇനി മിന്നൽ പരിശോധന നടത്തിയാൽ പുറംമോടി മാത്രം നോക്കിയാൽ പോരാ. വാർഡുകളുടെ അവസ്ഥയും കൂടി ഒന്ന് പരിശോധിച്ചാൽ വളരെ ഉപകാരമായിരിക്കും. ബ്രിട്ടീഷുകാരുടെ പഴക്കമുള്ള ബെഡ്ഡുകൾ ആണ് ഇന്നും ഇവിടത്തെ പല വാർഡുകളിലും ഉപയോഗിക്കുന്നത്. പുറത്തുനിന്ന് നോക്കുമ്പോൾ പെയിന്റൊക്കെ അടിച്ച് വർണാഭമാക്കിയിട്ടുണ്ടെങ്കിലും അകത്ത് രോഗികൾക്ക് മൂട്ടകടി കൊണ്ട് ഉറങ്ങാൻ പോലും സാധിക്കാറില്ലെന്നും അജു പറഞ്ഞു.
മുമ്പ് കോർപ്പറേഷൻ റോഡുകളുടെ ശോചനീയാവസ്ഥയിൽ തിരുവനന്തപുരം മേയർക്കെതിരെയും വിദ്യാർത്ഥികളുടെ കൺസിഷൻ വിഷയത്തിൽ ഗതാഗത മന്ത്രിയ്ക്കെതിരെയും അജു രംഗത്ത് വന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ