- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനമ്മാർ കിടപ്പിലായതോടെ ഒറ്റപ്പെട്ടത് മൂന്ന് കുരുന്നുകൾ; ആരോരുമില്ലാത്ത കുട്ടികളെ പിരചരിക്കാൻ നഴ്സിനെനിയോഗിച്ച് ആശുപത്രി സൂപ്രണ്ട്; ഡയപ്പർ മാറ്റിയും ആഹാരം നൽകിയും കുട്ടികളെ പൊന്നുപോലെ നോക്കി ജീവനക്കാർ; പാതി മലയാളത്തിൽ നന്ദി പറഞ്ഞ് നേപ്പാളി കുടുംബങ്ങളുടെ മടക്കം; തിരുവനന്തപുരത്തെ എസ് എ ടി ആശുപത്രിയിൽ നിന്നൊരു മനുഷ്യസ്നേഹത്തിന്റെ കഥ
തിരുവനന്തപുരം: നാട്ടിലെ ദാരിദ്രമാണ് ഇവരെ കേരളത്തിലെത്തിച്ചത്. നേപ്പാളിൽ നിന്നും എത്തിയ ഈ രണ്ട് കുടുംബങ്ങളെ ആശങ്കയിലാഴ്‌ത്തിയാണ് അസുഖമെത്തിയത്. ഏഴ് പേരടങ്ങുന്ന കുടുംബത്തിലെ എല്ലാവരും ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായി. കൂട്ടിരിക്കാൻ പോലും ആരുമില്ലാത്ത 3 കുരുന്നുകൾ ഉൾപ്പെടെയുള്ള കുടുംബത്തെ രക്ഷിച്ചെടുക്കുകയായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ്. നേപ്പാളിലെ ഭജൻ എന്ന സ്ഥലത്തു നിന്നും പശു ഫാമിലെ ജോലികൾക്കായാണ് ജേഷ്ഠാനുജന്മാരായ പ്രേമനും ശങ്കറും അവരുടെ ഭാര്യമാരോടും മക്കൾമാരോടുമൊപ്പം മൂന്ന് വർഷം മുമ്പ് കേരളത്തിലെത്തിയത്. പ്രേമൻ-ജാനകി ദമ്പതികളുടെ മക്കളാണ് കിരണും (3) ഐശ്വര്യയും (ഒന്നര). ശങ്കർ-കലാമതി ദമ്പതികളുടെ മകളാണ് അമൃത (3). പ്രേമൻ ഒരു വർഷമായി തിരുവനന്തപുരം കണിയാപുരത്താണ് ജോലിചെയ്തിരുന്നത്. ശങ്കർ കോഴിക്കോട്ടു നിന്നും 15 ദിവസം മുമ്പാണ് ഇവരോടൊപ്പം താമസമാക്കിയത്. ദൗർഭാഗ്യവശാൽ ഇവർക്കെല്ലാവർക്കും ഒരുമിച്ച് ഭക്ഷ്യവിഷബാധയേറ്റു. വയറിളക്കവും കടുത്ത പനിയുമായിരുന്നു ലക്ഷണം. അവശ നിലയിലായ 3 കുരുന്നുകളേയും കൊണ
തിരുവനന്തപുരം: നാട്ടിലെ ദാരിദ്രമാണ് ഇവരെ കേരളത്തിലെത്തിച്ചത്. നേപ്പാളിൽ നിന്നും എത്തിയ ഈ രണ്ട് കുടുംബങ്ങളെ ആശങ്കയിലാഴ്‌ത്തിയാണ് അസുഖമെത്തിയത്. ഏഴ് പേരടങ്ങുന്ന കുടുംബത്തിലെ എല്ലാവരും ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായി. കൂട്ടിരിക്കാൻ പോലും ആരുമില്ലാത്ത 3 കുരുന്നുകൾ ഉൾപ്പെടെയുള്ള കുടുംബത്തെ രക്ഷിച്ചെടുക്കുകയായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ്.
നേപ്പാളിലെ ഭജൻ എന്ന സ്ഥലത്തു നിന്നും പശു ഫാമിലെ ജോലികൾക്കായാണ് ജേഷ്ഠാനുജന്മാരായ പ്രേമനും ശങ്കറും അവരുടെ ഭാര്യമാരോടും മക്കൾമാരോടുമൊപ്പം മൂന്ന് വർഷം മുമ്പ് കേരളത്തിലെത്തിയത്. പ്രേമൻ-ജാനകി ദമ്പതികളുടെ മക്കളാണ് കിരണും (3) ഐശ്വര്യയും (ഒന്നര). ശങ്കർ-കലാമതി ദമ്പതികളുടെ മകളാണ് അമൃത (3). പ്രേമൻ ഒരു വർഷമായി തിരുവനന്തപുരം കണിയാപുരത്താണ് ജോലിചെയ്തിരുന്നത്. ശങ്കർ കോഴിക്കോട്ടു നിന്നും 15 ദിവസം മുമ്പാണ് ഇവരോടൊപ്പം താമസമാക്കിയത്.
ദൗർഭാഗ്യവശാൽ ഇവർക്കെല്ലാവർക്കും ഒരുമിച്ച് ഭക്ഷ്യവിഷബാധയേറ്റു. വയറിളക്കവും കടുത്ത പനിയുമായിരുന്നു ലക്ഷണം. അവശ നിലയിലായ 3 കുരുന്നുകളേയും കൊണ്ട് ഫെബ്രുവരി 20-ാം തീയതി എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് വിഭാഗം അത്യാഹിത വിഭാഗത്തിൽ ഇവരെത്തി. എന്നാൽ കൂടെവന്ന രക്ഷകർത്താക്കളും ഇതേ അവസ്ഥയിലായതിനാൽ പിടിച്ച് നിൽക്കാനായില്ല. അവശരായ അവരെ ജീവനക്കാർ ഇടപെട്ട് മെഡിക്കൽ കോളേജിൽ അഡ്‌മിറ്റാക്കി.
അച്ഛനമ്മമാർ ആശുപത്രിയിലായതോടെ ഒറ്റപ്പെട്ടുപോയ ഈ കുരുന്നുകളെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെട്ട ജീവനക്കാർ ഏറ്റെടുത്ത് സ്വന്തം മക്കളെപ്പോലെ ശുശ്രൂഷിച്ചു. ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെട്ട് നിർജലീകരണാവസ്ഥയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ ഉടൻ തന്നെ പീഡിയാട്രിക് ഐ.സി.യു.വിലേക്ക് മാറ്റി തീവ്ര പരിചരണം നൽകി. സംഭവത്തിൽ എസ്.എ.ടി. സൂപ്രണ്ടുൾപ്പെടെയുള്ളവർ ഇടപെടുകയും ഈ കുട്ടികളുടെ പ്രത്യേക പരിചരണത്തിനായി ഒരു നഴ്സിനെ നിയമിക്കുകയും ചെയ്തു.
വയറിളക്കം കാരണം നിരന്തരം ഡയപ്പർ മാറ്റുകയും കുട്ടികൾക്കാവശ്യമായ വസ്ത്രങ്ങളും ഭക്ഷണവും സംഘടിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കാവശ്യമായ പരിശോധനകളും മരുന്നുകളുമുൾപ്പെടെ എല്ലാം സൗജന്യമായി ചെയ്തുകൊടുത്തു. നിരന്തര പരിചരണത്തിനൊടുവിൽ രോഗം ഭേദമായ കുട്ടികളെ വാർഡിലേക്ക് മാറ്റുകയും നിരീക്ഷണത്തിന് ശേഷം കഴിഞ്ഞദിവസം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
മറുനാട്ടിൽ സംഭവിച്ച ആപത്തിൽ തങ്ങളുടെ കുരുന്നുകൾക്ക് കൈത്താങ്ങായ എസ്.എ.ടി.യിലെ ജീവനക്കാരോട് പകുതി മലയാളത്തിൽ നന്ദിപറയുമ്പോൾ ഈ നേപ്പാളി ദമ്പതികളുടെ കണ്ണ് നിറഞ്ഞു.