തിരുവനന്തപുരം: സ്വന്തം പരാമർശങ്ങൾ കൊണ്ട് മലയാളംസൈബർ ലോകത്ത് കടുത്ത ട്രോളിംഗിന് ഇരയായ വ്യക്തിയാണ് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. സെൽഫിയെ കുറിച്ചും ജിമ്മിക്കി കമ്മലിനെ കുറിച്ചും ചിന്തെ ജെറോം നടത്തിയ പ്രസംഗങ്ങൾ സൈബർ ലോകത്ത് കടുത്ത ട്രോളിംഗിന് ഇരയാക്കിയിരിയുന്നു. ഇടക്കാലത്തിന് ശേഷം ട്രോളന്മാർക്ക് ചാകര സമ്മാനിച്ച് രംഗത്തെത്തിയിരിക്കയാണ് യുവജന കമ്മീഷൻ അധ്യക്ഷ. മറ്റൊന്നുമല്ല, ചിന്തയുടെ പുതിയ പുസ്തകം രണ്ട് ദിവസം മുമ്പ് പുറത്തിറക്കുകയുണ്ടായി. ഈ പുസ്തകത്തിന്റെ പേരും കവർ ചിത്രവുമാണ് ട്രോളുകൾക്ക് വഴിവെച്ചത്.

ചൈനാ യാത്രാ അനുഭവങ്ങളെ കുറിച്ചാണ് ചിന്തയുടെ പുസ്തകം. 'ചങ്കിലെ ചൈന'യെന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മുഖചിത്രം തന്നെ ചിന്തയുടെ സെൽഫിയാണെണ്. ഈ ആക്ഷേപം സൈബർ ലോകത്ത് വ്യാപകമായിട്ടുണ്ട്. സെൽഫിയെ കുറിച്ച് വലിയ തോതിൽ സസാരിച്ച വ്യത്തിയാണ് ചിന്ത. സെൽഫിയെ കുറിച്ച് മുമ്പ് ചിന്ത പറഞ്ഞത് ഇങ്ങനെയായിരുന്നു:

സെൽഫിയുടെ രാഷ്ട്രീയം എന്ന് പറയുന്നത് സ്വാർഥതയുടെ രാഷ്ട്രീയമാണ്. സെൽഫിക്കൊരു പ്രത്യയ ശാസ്ത്രമുണ്ട്. താൻ തന്റെ കാര്യം മാത്രം നോക്കിയാൽ മതിയെന്ന ചിന്തയാണ് സെൽഫി മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രമെന്നാണ് ചിന്ത തന്റെ പ്രസംഗത്തിൽ പറഞ്ഞത്.
സെൽഫി എടുക്കാറുള്ള ചിന്ത ഈ പറയുന്ന ചിന്ത ജെറോം തന്നെ സെൽഫി എടുക്കുകയും ഫേസ്‌ബുക്കിൽ പോസ്റ്റുകയും ചെയ്യാറുണ്ട് എന്നതാണ് രസകരം. സ്വന്തം ചിത്രമെടുത്ത് തന്നിലേക്ക് ഒതുങ്ങുകയും ചെയ്യുന്നുണ്ട് എന്ന് പറയുകയും അതേസമയം സെൽഫി ഫേസ്‌ബുക്കിൽ ഇടുകയും ചെയ്യുന്ന പരസ്പര വിരുദ്ധതയാണ് അന്ന് സൈബർലോകം ചർച്ച ചെയ്തത്.

ചിന്ത പബ്ലിഷേഴ്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനയിലേക്ക് ചിന്ത നടത്തിയ യാത്രയാണ് പുസ്തകത്തിൽ പറയുന്നത്.'ചങ്കിലെ ചൈന'പ്രളയകാലത്ത് കേരളത്തിന് കരുത്തായ യുവതയ്ക്ക് സമർപ്പിക്കുന്നതായി ചിന്ത പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് പുതിയ പുസ്തകം പ്രസിദ്ധീകരിച്ച കാര്യം ചിന്ത വെളിപ്പെടുത്തിയത്

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

രണ്ട് സന്തോഷങ്ങളാണ് പങ്കുവയ്ക്കാനുള്ളത്. ചികിത്സ കഴിഞ്ഞു കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മടങ്ങിയെത്തി എന്നതാണ് ആദ്യത്തേത്. പ്രളയത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ജനതയ്ക്ക് അദ്ദേഹത്തിന്റെ മടങ്ങിവരവ് നൽകുന്ന ഊർജം ചെറുതല്ല. രണ്ടാമത്തെ സന്തോഷം തികച്ചും വ്യെക്തിപരമായ ഒന്നാണ്. ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല ടീച്ചർക്ക് നൽകി പ്രകാശനം ചെയ്ത എന്റെ രണ്ടാമത്തെ പുസ്തകം 'ചങ്കിലെ ചൈന' പുറത്തിറങ്ങി എന്നതാണ് അത്. ചൈനയിലേക്ക് നടത്തിയ യാത്രയുടെ ഓർമ്മ പുസ്തകമാണ് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ''ചങ്കിലെ ചൈന''.പ്രളയകാലത്തു കേരളത്തിന് കരുത്തായ യുവതയ്ക് ഈ പുസ്തകം സമർപ്പിക്കുന്നു. തുറന്ന വായനയ്ക്കും വിമര്ശനങ്ങൾക്കുമായി ''ചങ്കിലെ ചൈന ''ചിന്തയുടെ പുസ്തക ശാലകളിലും കേരളത്തിലെ മറ്റ് പ്രമുഖ പുസ്തകശാലകളിലും ലഭ്യമാണ്.

അതേസമയം ചിന്തയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ വിലയി പ്രതിഷേധവം നടക്കുന്നുണ്ട്. അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രിയെ കൊണ്ടാണ് 'ചങ്കിലെ ചൈന' പ്രകാശനം ചെയ്തത്. സമീപകാലത്ത് പല വിഷയങ്ങളിലെ മൗനവും തന്നെയാണ് പ്രധാനമായും വിമർശനങ്ങൾക്ക് വിധേയമായിരിക്കുന്നത്.

വിപ്ലവ സിംഹമേ ബിഷപ്പ് വിഷയത്തിൽ പ്രതികാരത്തിലുള്ള പ്രതിഷേധം മറ്റൊരു യുവാവ് രേഖപ്പെടുത്തിയത് ഇങ്ങനെ. 'വലതു കയ്യിൽ പൊൻകുരിശ് കെട്ടി ഹിന്ദുമതാചാരങ്ങൾക്കെതിരെ പോരാടിയ വിപ്ലവ സിംഹമേ നീതിക്ക് വേണ്ടി കർത്താവിന്റെ മണവാട്ടികൾ തെരുവിൽ നടത്തിയ സമരത്തെക്കുറിച്ച് ഒരക്ഷരം മൊഴിഞ്ഞത് കണ്ടില്ല'എന്നാണ് ഒരു കമന്റ്.

രണ്ട് 'ചങ്കിലെ ചൈന' ദുരിതബാധിതർ ആയ എല്ലാ കേരളീയർക്കും എത്തിച്ചു കൊടുത്താൽ അവരുടെ ആത്മവിശ്വാസം വർദ്ദിപ്പിക്കാൻ ആവും. ചിന്തേച്ചിയുടെ പുസ്തകം വായിച്ചാൽ നമ്മൾ അനുഭവിച്ചത് ഒന്നുമല്ല യഥാർത്ഥ ദുരന്തം എന്നൊരു ബോധം ജനങ്ങൾക്ക് വരികയും അവർ പ്രളയത്തെ അതിജീവിക്കുകയും ചെയ്യും. താങ്ക്യു ചിന്തേച്ചി.. ഇതാണ് സൈബർ ലോകത്ത് വൈറലായിക്കൊണ്ടിരക്കുന്ന മറ്റൊരു കമന്റ്.

രണ്ട് സന്തോഷങ്ങൾ രണ്ട് സന്തോഷങ്ങൾ ആണ് നമുക്കും ചിന്തേച്ചിയുടെ പോസ്റ്റ് കണ്ടപ്പോൾ പങ്കുവയ്ക്കാൻ തോന്നുന്നത്. ഒന്ന്. പികെ ശശിയും ബിഷപ്പും പീഡന ആരോപണം നേരിട്ട സമയത്ത് സംസാരശേഷി നഷ്ടപ്പെട്ട ചിന്തേച്ചിക്ക് വീണ്ടും അത് തിരിച്ചു ലഭിച്ചിരിക്കുന്നു എന്നും ഒരാൾ അഭിപ്രായം രേഖപ്പെടുത്തി. ഈ കമന്റിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഇതൊടൊപ്പം തന്നെ ചിന്തക്കെതിരെ ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. ചിന്തയുടെ ചങ്കിനകത്ത് ലാലേട്ടനല്ല ചൈനായാണ് ചൈന എന്നു തുടങ്ങുന്ന ട്രോളുകളാണ് നിറയുന്നത്.