ദിലീപിനെ അനുകൂലിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിരന്തരം ശകാരമേറ്റുവാങ്ങിയ നടനാണ് കൂട്ടിക്കൽ ജയചന്ദ്രൻ. ഔചിത്യമില്ലാത്ത പോസ്റ്റുകളാണ് ജയചന്ദ്രന്റേത് എന്നായിരുന്നു പൊതുവിമർശനം. ദിലീപ് ജയിൽ മോചിതനായ ആഹ്ലാദത്തിൽ ജയച്ചന്ദ്രൻ ഇട്ട പോസ്റ്റുകളും വൻവിമർശനങ്ങൾ ക്ഷണിച്ചു വരുത്തി.

നാല് പോസ്റ്റുകളാണ് ദിലീപിനെ സ്വാഗതം ചെയ്ത് കൂട്ടിക്കൽ ജയച്ചന്ദ്രൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഈ ജനപ്രിയന്റെ ദേ ഇവിടെയാണ് ഞാൻ...എന്നായിരുന്നു കട്ടൗട്ടിലെ ദിലീപിനെ ചൂണ്ടി ജയചന്ദ്രന്റെ ആദ്യ പോസ്റ്റ്.

'മിസ്റ്റർ ജയചന്ദ്രൻ നിങ്ങളുടെ അന്ധമായ ദിലീപ് ആരാധന കാരണമെന്തുമാകട്ടെ താങ്കൾ അയാളുടെ ചില വിലായിരിക്കാം അതൊന്നുമല്ല ഇവിടുത്തെ സാമൂഹ്യ വ്യവസ്ഥിതിക്ക് വിരുദ്ധമായാണ് സംസാരിക്കുന്നത്‌നിഷ്പക്ഷമതിയാകൂ അല്ലാതെ ആ പടത്തിൽ ഇപ്പോൾ കൈവച്ചിരിക്കുന്നിടത്തു നിന്ന് ഒരു കിലോമീറ്റർ താഴെയും താങ്കൾ പിടിക്കുന്നതരത്തിലേക്ക് തരംതാഴരുത്!'എന്നായിരുന്നു ഒരാളുടെ പ്രതികരണം.

എന്റെ ജീവന്റെ പാതി  തിരിച്ച് കിട്ടീ... എന്നായിരുന്നു കൂട്ടിക്കലിന്റെ മറ്റൊരു പോസ്റ്റ്.
നിങ്ങള് വഴി ചിരിച്ചു സുഖിച്ച് നിങ്ങളെ കരയിച്ച മലയാളികളുടെ പ്രതിനിധിയായ് നിന്ന് പറയുന്നൂ.....ദിലീപേട്ടാ മാപ്പ്...എന്നും ജയചന്ദ്രൻ പറയുന്നു.സ്വയം ബോംബ് പൊട്ടിക്കൽ കൂട്ടിക്കലിന് ഹരമാണെന്നു തോന്നുന്നു. അല്ലേൽ ഇത്രയും തെറി കിട്ടിയിട്ടും ആരേലും ഇത് വഴി വരുമോ? എന്നാണ് ഒരാളുടെ പ്രതികരണം.