- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സ്പ്രസും മാതൃഭൂമിയും റിപ്പോർട്ടറും പുറത്തുവിട്ട വാർത്ത ബിഗ് ബ്രേക്കിങ് ആക്കിയ മംഗളത്തിന് ട്രോളർമാരുടെ പൊങ്കാല; ബോംബ് പ്രതീക്ഷിച്ചവർക്ക് കിട്ടിയത് കോപ്പിയടിച്ച വാർത്ത; ആറിയ കഞ്ഞി പഴങ്കഞ്ഞിയെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ആദ്യദിനം എ.കെ. ശശീന്ദ്രന്റെ അശ്ലീല സംഭാഷണം പുറത്തുവിട്ട് കേരളത്തെയും മറ്റ് ചാനലുകളെയും ഞെട്ടിച്ച മംഗളം ഇന്ന് പുറത്തുവിട്ടത് പഴയവാർത്ത. കേരളത്തെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത ഇന്ന് പതിനൊന്നിനുള്ള ബുള്ളറ്റിനിലൂടെ പുറത്തുവിടുമെന്നായിരുന്നു പ്രഖ്യാപനം. സിപിഎമ്മിലെ ഏതോ മന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഫോൺ സംഭാഷണമെന്ന സൂചന രാവിലെ മുതൽ സോഷ്യൽ മീഡിയയിലുൾപ്പെടെ വ്യാപകമാകുകയും ചെയ്തു. എന്നാൽ ജില്ലാ സെഷൻസ് ജഡ്ജിമാരുടെ നിയമനത്തിൽ വൻക്രമക്കേടെന്ന വാർത്തായാണ് ബിഗ് ബ്രേക്കിങ് ന്യൂസെന്ന പേരിൽ മംഗളം പുറത്തുവിട്ടത്. ഇതേസമയം ഈ വാർത്ത ഒരാഴ്ച മുൻപ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, മാതൃഭൂമി ന്യൂസ്, റിപ്പോർട്ടർ ടി.വി എന്നീ മാധ്യമങ്ങളിൽ വന്നതാണെന്ന വിമർശനമാണ് ഉയർന്നുവന്നിരിക്കുന്നത്. മറ്റ് പല മാധ്യമങ്ങളും നൽകിയ വാർത്ത ബിഗ് ബ്രേക്കിങ് എന്ന പേരിൽ മംഗളം പുറത്തുവിട്ടതിനെതിരെ സോഷ്യൽ മീഡിയയിലും മാധ്യമ പ്രവർത്തകർക്കിടയിലും പ്രതിഷേധം ശക്തമാണ്. മംഗളത്തിനെതിരായ ട്രോളുകളും വ്യാപകമായിട്ടുണ്ട്. മാർച്ച് 13-ന് ഇ
തിരുവനന്തപുരം: ആദ്യദിനം എ.കെ. ശശീന്ദ്രന്റെ അശ്ലീല സംഭാഷണം പുറത്തുവിട്ട് കേരളത്തെയും മറ്റ് ചാനലുകളെയും ഞെട്ടിച്ച മംഗളം ഇന്ന് പുറത്തുവിട്ടത് പഴയവാർത്ത. കേരളത്തെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത ഇന്ന് പതിനൊന്നിനുള്ള ബുള്ളറ്റിനിലൂടെ പുറത്തുവിടുമെന്നായിരുന്നു പ്രഖ്യാപനം.
സിപിഎമ്മിലെ ഏതോ മന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഫോൺ സംഭാഷണമെന്ന സൂചന രാവിലെ മുതൽ സോഷ്യൽ മീഡിയയിലുൾപ്പെടെ വ്യാപകമാകുകയും ചെയ്തു. എന്നാൽ ജില്ലാ സെഷൻസ് ജഡ്ജിമാരുടെ നിയമനത്തിൽ വൻക്രമക്കേടെന്ന വാർത്തായാണ് ബിഗ് ബ്രേക്കിങ് ന്യൂസെന്ന പേരിൽ മംഗളം പുറത്തുവിട്ടത്.
ഇതേസമയം ഈ വാർത്ത ഒരാഴ്ച മുൻപ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, മാതൃഭൂമി ന്യൂസ്, റിപ്പോർട്ടർ ടി.വി എന്നീ മാധ്യമങ്ങളിൽ വന്നതാണെന്ന വിമർശനമാണ് ഉയർന്നുവന്നിരിക്കുന്നത്. മറ്റ് പല മാധ്യമങ്ങളും നൽകിയ വാർത്ത ബിഗ് ബ്രേക്കിങ് എന്ന പേരിൽ മംഗളം പുറത്തുവിട്ടതിനെതിരെ സോഷ്യൽ മീഡിയയിലും മാധ്യമ പ്രവർത്തകർക്കിടയിലും പ്രതിഷേധം ശക്തമാണ്. മംഗളത്തിനെതിരായ ട്രോളുകളും വ്യാപകമായിട്ടുണ്ട്.
മാർച്ച് 13-ന് ഇന്ത്യൻ എക്സ്പ്രസിൽ എൻ.വി രവീന്ദ്രനാഥൻ നായരും 15-ന് മാതൃഭൂമി ന്യൂസിൽ രതീഷ് അനിരുദ്ധനും 16-ന് റിപ്പോർട്ടർ ചാനലിൽ അഞ്ജലി പ്രദീപുമാണ് ജുഡീഷ്യറിയിലെ അഴിമതി സംബന്ധിച്ച ഇതേ വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ വാർത്തയാണ് ഇന്ന് വള്ളിപുള്ളി വിടാതെ കോപ്പിയടിച്ച് നാടകീയമായി ബോംബെന്ന മുഖവുരയോടെ മംഗളം പുറത്തുവിട്ടത്.
മന്ത്രി എ.കെ. ശശീന്ദ്രന്റെ ലൈംഗികച്ചുവയുള്ള ഫോൺ സംഭാഷണം ചാനൽ പ്രക്ഷേപണത്തിന്റെ ആദ്യദിനത്തിൽ പുറത്തുവിട്ടിരുന്നു. തുടർന്ന് മന്ത്രി രാജിവച്ചത് ചാനലിന്റെ സാന്നിധ്യമറിയിക്കുന്നതായി. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സോഷ്യൽ മീഡിയിയിൽ ചാനലിനെതിരെ പ്രതിഷേധം ശക്തമാകുകയായിരുന്നു.
ചാനലിലെ ജീവനക്കാരിയാണ് മന്ത്രിയെ വിളിച്ചതെന്നും ഹണിട്രാപ്പാണ് മംഗളം നടത്തിയതെന്നും സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ചാനൽ മംഗളം സിഇഒ ആർ. അജിത്കുമാറിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയ്ക്കിടെ ഇന്നലെ സാഥാപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഹണിട്രാപ്പ് നടത്തിയിട്ടില്ലെന്നും പരാതിയുമായെത്തിയ വീട്ടമ്മയോടാണ് മന്ത്രി അശ്ലീല സംഭാണത്തിലേർപ്പെട്ടതെന്നുമുള്ള വാദത്തിൽ ആർ അജിത്കുമാർ ഉറച്ചുനിന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ന് ബോംബ് പൊട്ടിക്കുമെന്ന് മംഗളം പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലാണ് മറ്റ് മാധ്യമങ്ങളിൽ വന്ന വാർത്ത ബിഗ് ബ്രേക്കിങ് എന്ന പേരിൽ അവതരിപ്പിച്ചതിനെതിരെ വിമർശനം വ്യാപകമായിരിക്കുന്നത്.
ഇതിനിടെ മംഗളത്തലെ വാർത്താ അവതാരകൻ എസ്.വി പ്രദീപിന്റെ ഫേസ്‌ബുക്ക് വാളിൽ അശ്ലീല കമന്റുകൾ നിറയുകയാണ്.