- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള മുഖ്യമന്ത്രി പിണറായി വിജയനോ അതോ പനീർ സെൽവമോ? കേന്ദ്ര ഭക്ഷ്യ മന്ത്രിക്കു വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെപ്പോലും അറിയില്ലേ? രാംവിലാസ് പസ്വാനു പറ്റിയ അബദ്ധം ആഘോഷമാക്കി സോഷ്യൽ മീഡിയ
ന്യൂഡൽഹി: കേരളത്തിലും തമിഴ്‌നാട്ടിലും ഉള്ളവരൊക്കെ ഉത്തരേന്ത്യക്കാർക്കു വെറും 'മദ്രാസി'കളാണെന്നൊരു വാദമുണ്ട്. എന്നാൽ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പോലും തിരിച്ചറിയാത്ത അവസ്ഥയുണ്ടായാൽ എങ്ങനെയുണ്ടാകും. കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാനാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റിൽ ഭീമാബദ്ധമാണു പസ്വാൻ കാണിച്ചത്. പിണറായി വിജയനുമായി കൈകൊടുത്തു നിൽക്കുന്ന ദൃശ്യത്തിനൊപ്പം 'കേരളാമുഖ്യമന്ത്രി പനീർശെൽവവുമായുള്ള കൂടിക്കാഴ്ച' എന്നായിരുന്നു പസ്വാൻ കുറിച്ചത്. 'ഡൽഹിയിലെ ജനപഥിലെ ഔദ്യോഗിക വസതിയിൽ കേരളാ മുഖ്യമന്ത്രി ഓ പനീർശെൽവവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥ വൃന്ദവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ' എന്നു കൊടുത്തതിന്റെ അബദ്ധം മനസിലാക്കി പിൻവലിക്കും മുമ്പു സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. പേരുപോലും അറിയാത്തയാളുമായി എന്ത് ചർച്ചയാണ് നടത്തിയതെന്നും ദയവ് ചെയ്ത് ഇന്ത്യൻ പ്രസിഡന്റിനെ ട്രംപ് എന്ന് വിളിക്കരുതെന്നുമെല്ലാം പരിഹാസം ഉയ
ന്യൂഡൽഹി: കേരളത്തിലും തമിഴ്‌നാട്ടിലും ഉള്ളവരൊക്കെ ഉത്തരേന്ത്യക്കാർക്കു വെറും 'മദ്രാസി'കളാണെന്നൊരു വാദമുണ്ട്. എന്നാൽ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പോലും തിരിച്ചറിയാത്ത അവസ്ഥയുണ്ടായാൽ എങ്ങനെയുണ്ടാകും. കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാനാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്.
കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റിൽ ഭീമാബദ്ധമാണു പസ്വാൻ കാണിച്ചത്. പിണറായി വിജയനുമായി കൈകൊടുത്തു നിൽക്കുന്ന ദൃശ്യത്തിനൊപ്പം 'കേരളാമുഖ്യമന്ത്രി പനീർശെൽവവുമായുള്ള കൂടിക്കാഴ്ച' എന്നായിരുന്നു പസ്വാൻ കുറിച്ചത്.
'ഡൽഹിയിലെ ജനപഥിലെ ഔദ്യോഗിക വസതിയിൽ കേരളാ മുഖ്യമന്ത്രി ഓ പനീർശെൽവവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥ വൃന്ദവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ' എന്നു കൊടുത്തതിന്റെ അബദ്ധം മനസിലാക്കി പിൻവലിക്കും മുമ്പു സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. പേരുപോലും അറിയാത്തയാളുമായി എന്ത് ചർച്ചയാണ് നടത്തിയതെന്നും ദയവ് ചെയ്ത് ഇന്ത്യൻ പ്രസിഡന്റിനെ ട്രംപ് എന്ന് വിളിക്കരുതെന്നുമെല്ലാം പരിഹാസം ഉയർന്നിട്ടുണ്ട്. ഒരിക്കൽ ഒരിടത്ത് സച്ചിനെ അറിയില്ലെന്ന് ടെന്നീസ്താരം ഷരപ്പോവ പറഞ്ഞു. പിന്നീട് ഉള്ളതെല്ലാം ചരിത്രമാണെന്നായിരുന്നു ഒരാൾ പസ്വാനെ ഓർമ്മിപ്പിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പോലും മോദി സർക്കാരിന് അറിയില്ലെന്നും വാദം ഉയരുന്നുണ്ട്. എന്തായാലും പസ്വാനു പരിഹാസപ്പെരുമഴ തന്നെയാണു സൈബർ ലോകത്തുനിന്നു ലഭിക്കുന്നത്.