- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോമാതാവിന്റെ മുലയ്ക്ക് പിടിക്കുന്ന ഏർപ്പാട് ഇനിയും വേണോ? ജലദേവതയായ വെള്ളം ഉപയോഗിച്ച് ചന്തി കഴുകാമോ? ഞങ്ങളുടെ വന്ദ്യമാതാവും കുട്ടപ്പൻ കാളയുടെ ഭാര്യയുമായ അമ്മിണി നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു; മൂന്നാം ദിവസവും ട്രോളുകളുടെ പെരുമഴ തുടരുന്നു
കശാപ്പുശാലകൾക്കും കന്നുകാലി വിൽപനയ്ക്കും കടുത്ത നിയന്ത്രണം നടപ്പാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് പുറത്തുവന്നിട്ട് രണ്ടുദിവസം പിന്നിട്ടിട്ടും ഈ ഉത്തരവിനെതിരെയുള്ള കലിപ്പ് തീരുന്നില്ല ട്രോളന്മാർക്ക്. കേന്ദ്രസർക്കാരിനും ഉത്തരവിനെ പിന്തുണച്ച് രംഗത്തെത്തിയ സംസ്ഥാനത്തെ നേതാക്കന്മാർക്കുമെല്ലാം നേരെ കടുത്ത ഭാഷയിൽ ട്രോൾ പൊങ്കാല തുടരുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും. ഇതോടൊപ്പം ഭാവിയിൽ കേന്ദ്രം ഏതെല്ലാം നിരോധനം കൊണ്ടുവരുമെന്നമട്ടിലും ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും കൊഴുക്കുന്നു. സമീപകാലത്ത് സോഷ്യൽ മീഡിയ കണ്ടതിൽവച്ച് ഏറ്റവും വലിയ വേലിയേറ്റമാണ് ട്രോളുകളുടെ കാര്യത്തിൽ ബീഫ് നിരോധനമെന്ന വിഷയം ഉയർത്തിയിട്ടുള്ളത്. ഇതോടൊപ്പം രസകരമായ കഥകളും ട്രോളന്മാരുടെ ഭാവനയിൽ വിരിഞ്ഞിറങ്ങി. ഇതോടെ കന്നുകാലി അറവ് നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിനും ആ നീക്കത്തെ പിന്തുണച്ച ബിജെപി നേതാക്കൾക്കും സോഷ്യൽ മീഡിയയുടെ പൊങ്കാലയായിരുന്നു. രാജ്യം മുഴുവൻ ബീഫ് നിരോധനം നടപ്പിലാക്കിയാലും കേരളത്തിൽ അത് നടപ്പില്ലെന്നാണ് ട്രോളേഴ്സ് പറയു
കശാപ്പുശാലകൾക്കും കന്നുകാലി വിൽപനയ്ക്കും കടുത്ത നിയന്ത്രണം നടപ്പാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് പുറത്തുവന്നിട്ട് രണ്ടുദിവസം പിന്നിട്ടിട്ടും ഈ ഉത്തരവിനെതിരെയുള്ള കലിപ്പ് തീരുന്നില്ല ട്രോളന്മാർക്ക്. കേന്ദ്രസർക്കാരിനും ഉത്തരവിനെ പിന്തുണച്ച് രംഗത്തെത്തിയ സംസ്ഥാനത്തെ നേതാക്കന്മാർക്കുമെല്ലാം നേരെ കടുത്ത ഭാഷയിൽ ട്രോൾ പൊങ്കാല തുടരുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും.
ഇതോടൊപ്പം ഭാവിയിൽ കേന്ദ്രം ഏതെല്ലാം നിരോധനം കൊണ്ടുവരുമെന്നമട്ടിലും ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും കൊഴുക്കുന്നു. സമീപകാലത്ത് സോഷ്യൽ മീഡിയ കണ്ടതിൽവച്ച് ഏറ്റവും വലിയ വേലിയേറ്റമാണ് ട്രോളുകളുടെ കാര്യത്തിൽ ബീഫ് നിരോധനമെന്ന വിഷയം ഉയർത്തിയിട്ടുള്ളത്. ഇതോടൊപ്പം രസകരമായ കഥകളും ട്രോളന്മാരുടെ ഭാവനയിൽ വിരിഞ്ഞിറങ്ങി.
ഇതോടെ കന്നുകാലി അറവ് നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിനും ആ നീക്കത്തെ പിന്തുണച്ച ബിജെപി നേതാക്കൾക്കും സോഷ്യൽ മീഡിയയുടെ പൊങ്കാലയായിരുന്നു. രാജ്യം മുഴുവൻ ബീഫ് നിരോധനം നടപ്പിലാക്കിയാലും കേരളത്തിൽ അത് നടപ്പില്ലെന്നാണ് ട്രോളേഴ്സ് പറയുന്നത്. ഗോമാതാവ് അമ്മയെ പോലെ ആണെന്നാണ് വിവി രാജേഷ് പറഞ്ഞത്. വയസ്സായാൽ അമ്മയെ അറക്കാൻ കൊടുക്കുമോ എന്ന് വരെ ചോദിച്ചുകളഞ്ഞു അദ്ദേഹം. ഇതോടെ അതിനെല്ലാം രൂക്ഷ വിമർശനവുമായി ട്രോളർമാർ അരങ്ങുവാണു.
പശുവിനെ കറന്ന് പാലെടുക്കുന്നത് ഗോമാതാവിന്റെ മുലയ്ക്ക് പിടിക്കുന്ന ഏർപ്പാടല്ലേയെന്നും ഇറച്ചി നിരോധിച്ചതുപോലെ പശുക്കറവയും പാലും നെയ്യുമെല്ലാം നിരോധിക്കണമെന്നുമാണ് കളിയാക്കിക്കൊണ്ട് ട്രോളർമാരുടെ ആവശ്യമായി ഉയരുന്നത്. അതുപോലെ തന്നെ അരിയെന്ന അന്നപൂർണേശ്വരിയാണെന്നും അരിഭക്ഷണം നിരോധിക്കണമെന്നും ആണ് മറ്റൊരു കളിയാക്കൽ. ജലം ജലദേവതയായതിനാൽ അത് ഉപയോഗിച്ച് ശൗചകർമ്മങ്ങൾ ചെയ്യുന്നത് പാപമല്ലേയെന്നായിരുന്നു ഒരു കൂട്ടരുടെ ചോദ്യം.
ഇത്തരത്തിൽ രസകരമായ ട്രോളുകൾ കയ്യടി നേടി മുന്നേറുകയാണ് സോഷ്യൽ മീഡിയയിൽ. മൂന്നാംദിവസമായപ്പോൾ കഥകളായി കൂടുതലും. കേന്ദ്രമന്ത്രിക്ക് കത്തയക്കുന്ന നീലിപ്പശുവിന്റെ കഥയാണ് കൂടുതൽ ഹിറ്റായത്.
വാട്‌സാപ്പ് വഴി സൂപ്പർഹിറ്റായി ഓടുന്ന ആ കഥ ഇങ്ങനെ:
എത്രയും ബഹുമാനപ്പെട്ട കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയാൻ നീലിപ്പശു എഴുതുന്നത് ... ..
ഞാനീ കത്തെഴുതുന്നത് എനിക്കു വേണ്ടി മാത്രമല്ല ... എന്റെ സുഹൃത്തുക്കളായ ശശാങ്കൻപോത്ത് , കുട്ടൻകാള ,ഒട്ടകം ഓമന ... , ഇവർക്കു വേണ്ടി കൂടിയാണ് ..... ന്നലെ പുറപ്പെടുവിച്ച കശാപ്പു നിരോധനത്തിന്റെ വാർത്തയറിഞ്ഞ് ഞങ്ങളെല്ലാം ആഹ്‌ളാദത്തിന്റെ ഉത്തുംഗശൃംഗങ്ങളിലാണ് ....ഇതോടെ ജനാധിപത്യ വ്യവസ്ഥിതിയിലെ അടിസ്ഥാന വർഗ്ഗം കന്നുകാലികളാണെന്ന് തിരിച്ചറിവ് സമൂഹത്തിനുണ്ടാവും .....
ഇന്നലെ വരെ സമൂഹത്തിൽ വെറും വിൽപ്പനചരക്കുകളായി കരുതപ്പെട്ടിരുന്ന ഞങ്ങൾക്ക് അതേ സമൂഹത്തിൽ ഒരു ഇടം കണ്ടെത്തി തന്നതിന് ഞങ്ങൾക്കുള്ള നന്ദി പറഞ്ഞറിയിക്കാനാകാത്തതാണ് ....ഒരു തെരുവുപട്ടിയുടെ വില പോലും ഇതുവരെ ഞങ്ങൾക്കുണ്ടായിരുന്നില്ല ...ഇനി ... മാംസദാഹികളായ മനുഷ്യരുടെ വൃത്തികെട്ട തുറിച്ചു നോട്ടം പേടിക്കാതെ ഞങ്ങൾക്ക് തലയുയർത്തി വഴി നടക്കാമല്ലോ....അതിന് ഞങ്ങളുടെ അകെതവമായ നന്ദി അറിയിച്ചു കൊള്ളുന്നു ...വാർത്തയറിഞ്ഞപ്പോഴുള്ള കോരിത്തരിപ്പിൽ അറിയാതെ പോയ മൂത്രവും ചാണകവും ഒരു സന്തോഷത്തിനായി ഓൺലൈനായി അങ്ങോട്ടയച്ചിട്ടുണ്ട് .....
കാഷ് ഓൺ ഡെലിവറി ആണ് ..സ്വീകരിക്കുമല്ലോ ...
പക്ഷെ ഇതുകൊണ്ട് മാത്രം ഞങ്ങളുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നില്ല ...ഇനിയുമുണ്ട് ആവശ്യങ്ങൾ ഉന്നയിക്കാൻ... ുലർച്ചെ ഇരുട്ടിന്റെ മറവിൽ ഞങ്ങൾ പശുക്കൾക്കെതിരെ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ അതിക്രമങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണം ... ങ്ങളുടെ സമ്മതമില്ലാതെ ഞങ്ങളുടെ ശരീരത്തിന്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുന്ന കറവക്കാരൻ സോമനെപ്പോലുള്ളവർക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കാൻ നിയമം കൊണ്ടുവരണം ......
അത് എത്രയും പെട്ടെന്ന് വേണം ... രാജ്യത്ത് ലിംഗ ഛേദം നടത്തപ്പെട്ട ഒരു കറവക്കാരൻ സൃഷ്ടിക്കപ്പെടുന്നതു വരെ ബഹുമാനപ്പെട്ട മന്ത്രാലയം കാത്തിരിക്കരുത് .... ൂടാതെ ഞങ്ങടെ ക്ടാവുകളെ ഞങ്ങളിൽ നിന്ന് മാറ്റിക്കെട്ടുന്നവർക്കെതിരെ പോക്‌സോ പ്രയോഗിക്കണം... തീർന്നില്ലാ....ഞങ്ങൾക്കായി പൊതു ഇടങ്ങളിൽ പ്രത്യേക ശൗചാലയങ്ങൾ നിർമ്മിക്കണം....അവിടുന്ന് നേരിട്ട് ശേഖരിക്കപ്പെടുന്ന ഗോമൂത്രം ഫാക്ടറികളിലെത്തിച്ച് ഫ്‌ളോർ ക്ലീനർ ആയി പുറത്തിറക്കാമല്ലോ ....
ഗോമൂത്രം ക്ലീനിങ് സൊല്യൂഷനായി ഉപയോഗിക്കുന്നതിനെ ഇവിടെ ചില മനുഷ്യർ പുച്ഛിക്കുന്നത് കേൾക്കാനിടയായി ....ഇവരുടെയൊക്കെ പൂർവ്വികർ ങ്ങടെയൊക്കെ ചാണകം മെഴുകിയ തറയിൽ പായ വിരിച്ച് കിടന്നു കൊണ്ടിരുന്നവരാ ...... വന്ന വഴി മറന്ന് ടൈൽസിടരുത് എന്നേ ഞങ്ങൾക്ക് അവരോട് പറയാനുള്ളു .... ഈ രാജ്യത്ത് ഞങ്ങൾ പശുക്കൾക്ക് പ്രണയസ്വാതന്ത്ര്യമില്ല എന്നതുകൂടി ശ്രദ്ധയിൽപെടുത്തട്ടെ ....
ഇഷ്ടമുള്ള കാളയുമായി സല്ലപിക്കാനോ ഇണചേരാനോ ഞങ്ങൾക്ക് അനുവാദമില്ല.... പ്രജനനത്തിന്റെ പേരിൽ അപരിചിതനായ ഒരു വിത്തുകാളയുടെ ഇംഗിതത്തിന് ഞങ്ങൾ വശംവദരാകേണ്ടി വരുന്നു ... ഞങ്ങളുടെ പ്രണയം ഞങ്ങളുടെ അവകാശമാണ് .... അത് ഞങ്ങൾക്ക് നിയമം മൂലം സ്ഥാപിച്ചു തരണം ....സിന്ധി , വെച്ചൂർ , ജേഴ്‌സി ... അങ്ങനെ പല ജാതികളുണ്ട് ഞങ്ങൾ .... ജാതിയുടെ അടിസ്ഥാനത്തിൽ ഞങ്ങളെ വേർതിരിച്ച് സംരക്ഷിക്കാൻ സത്വരനടപടി ഉണ്ടാവണം .....അവസാനമായി ഞങ്ങൾക്ക് അനുവദിച്ച ആധാർ കാർഡ് ഉടമസ്ഥന്റെ പാൻ കാർഡുമായി ലിങ്ക് ചെയ്യണം ... ഞങ്ങളെ വിറ്റു കിട്ടുന്ന പണത്തിന് നിശ്ചിത തുക ഈടാക്കി ഞങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കാൻ വ്യവസ്ഥ വേണം .....
റൊഡാൾഡോയേയും മെസ്സിയേയുമൊക്കെ ക്ലബ്ബുകൾ വൻതുകക്ക് വിൽക്കുമ്പോൾ അതിനനുസരിച്ച് ഓഹരി അവർക്കും കിട്ടാറില്ലേ .. പിന്നെന്താ ഞങ്ങൾക്കില്ലാത്തത് ....ഞങ്ങളുടെ ആവശ്യങ്ങളെല്ലാം ഈ കത്ത് കിട്ടിയാലുടൻ പരിഗണിച്ച് അനുകൂല നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ നിർത്തട്ടെ .. സ്വന്തം നീലിപ്പശു (ജേഴ്‌സി ഇനം)
PS: ഞങ്ങളുടെ സുഹൃത്തുക്കളായ ചിഞ്ചുചിക്കനും, ഗജവീരൻ ടിപ്പു ടസ്‌കറും , അമ്മു ആടും കശാപ്പു നിയമത്തിന്റെ പരിധിയിൽ അവരെ കൊണ്ടു വരാത്തതിലുള്ള പ്രതിഷേധം അറിയിക്കാൻ പറഞ്ഞിട്ടുണ്ട് ...
ഇത്തരത്തിൽ കൊച്ചുകൊച്ചു മെസേജുകളും വാട്‌സാപ്പിൽ പ്രചരിക്കുന്നു
പോസ്റ്റർ ട്രോളുകളിലും ബീഫ് തരംഗം
രാജ്യവ്യാപകമായി ആണല്ലോ അറവ് നിരോധനം ഏർപ്പെടുത്തിയത്. പിന്നെ മലയാളികൾക്ക് മാത്രം എന്താണ് പ്രശ്നം എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി ആണത്രെ ഈ ട്രോൾ.തന്തയ്ക്ക് പിറന്നതുകൊണ്ട്!
പണ്ടൊക്കെ ഗൾഫിൽ നിന്ന് വരുന്നവരോട് കൊണ്ടുവരാൻ പറയാൻ വലിയ ലിസ്റ്റ് തന്നെ ഉണ്ടായിരുന്നു. ഇനിയിപ്പോ രണ്ട് കിലോ ബീഫ് മാത്രം മതി എന്നൊക്കെ പറഞ്ഞുകളയമോ എന്നാണ് ഒരു ട്രോളറുടെ സംശയം. പശു ഗോമാതാവാണ് എന്ന് വിചാരിക്കാം. പോത്തിനെ വേണമെങ്കിൽ പിതാവും ആയി സങ്കൽപിക്കാം. പക്ഷേ ഈ ഒട്ടകത്തിനെ ഇപ്പോൾ എന്തായിട്ടാണ് സങ്കൽപിക്കേണ്ടത് എന്നാണ് മനസ്സിലാകാത്തതെന്നായി മറ്റൊരു വിരുതൻ.
അറവ് മാത്രമല്ലേ നിരോധിച്ചിട്ടുള്ളൂ, ബീഫ് നിരോധിച്ചിട്ടില്ല എന്ന വാദത്തിന് ഉരുളയ്ക്കുപ്പേരി പോലെ മറുചോദ്യം റെഡി അപ്പോൾ ബീഫ് തിന്നാൽ തോന്നുമ്പോൾ പോയി പോത്തിന്റെ പുറത്ത് നക്കിയാൽ മതിയാവും അല്ലേ. കന്നുകാലികൾക്കെതിരെയുള്ള ക്രൂരത തടയാൻ വേണ്ടിയാണല്ലോ അറവ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിയിപ്പോൾ പാല് കറക്കുന്നത് ബലാത്സംഗം ആണെന്നെങ്ങാൻ പറയുമോ എന്നാണ് പേടിയെന്ന് വേറൊരു ചോദ്യം. വീട്ടിലെ പശു നാളെ ആത്മഹത്യ ചെയ്യും എന്ന് ആരെങ്കിലും പറഞ്ഞാൽ വട്ടാണെന്ന് കരുതേണ്ട. പൊറോട്ട ഒപ്പിക്കുന്ന കാര്യം കൂടി പറഞ്ഞാൽ ഉറപ്പിച്ചോ...എന്ന് കശാപ്പ് ആത്മഹത്യയാക്കുന്ന വിരുതും ചിലർ പുറത്തിടുന്നു.
ആഹാരത്തിന് വേണ്ടി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിൽ വിലക്കില്ലെന്നാണ് കുമ്മനംജി പറയുന്നത്. ആഹാരത്തിനല്ലാതെ ഇത്രയും കാലം സോഫ്റ്റ വെയർ ഇൻസ്റ്റാൾ ചെയ്യാനായിരുന്നല്ലോ കശാപ്പ് ചെയ്തുകൊണ്ടിരുന്നതെന്ന് എന്നിങ്ങനെ പോയി കുമ്മനത്തിനെതിരായ ട്രോളുകൾ.
മാതാവിന് വയസ്സായാൽ അറക്കാൻ കൊടുക്കുമോ എന്നായിരുന്നല്ലോ വിവി രാജേഷ് ചോദിച്ചത്. അപ്പോൾ ഈ മാതാവിനെ ആണോ മൂക്കുകയറിട്ട് തൊഴുത്തിൽ കെട്ടി പാല് കറന്ന് വിറ്റ കാശ് വാങ്ങിയിരുന്നതെന്ന് മറുചോദ്യമുയർന്നു. ബീഫ് നിരോധനം കൊണ്ട് എന്ത് ഗുണമാണ് ബിജെപിക്ക് ഉണ്ടാവുകയെന്നും ചിലർ ചോദിക്കുന്നു. ആകെഉള്ള നേമം മണ്ഡലം കൂടി അടുത്ത തിരഞ്ഞെടുപ്പാകുമ്പോൾ അങ്ങ് പോയിക്കിട്ടുമെന്നാണ് ട്രോളർമാരിൽ ചിലരുടെ വിലയിരുത്തൽ.
വിഷ്ണുവിന്റെ അവതാരങ്ങൾക്കൊക്കെ സംരക്ഷണം ഏർപ്പെടുത്താൻ തുടങ്ങിയാൽ കുടുങ്ങും. മീനും ആമയും മുതൽ പോർക്കിന് വരെ കിട്ടും സംരക്ഷണംമെന്നും ഭാവി നിരോധന വിലയിരുത്തലുകളായി ട്രോളർമാർ ചൂണ്ടിക്കാട്ടുന്നു. കൂട്ടത്തിൽ സുരേന്ദ്രനും കിട്ടി കൊട്ട്. പണ്ടത്തെ ഉ്ള്ളിക്കറി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ ശരിക്കം ബീഫ് കഴിക്കാറുണ്ടോ... ഇല്ലത്രെ, ബീഫ് നീക്കം ചെയ്ത ഉള്ളിക്കറി മാത്രമേ കഴിക്കാറുള്ളുവത്രെ എന്ന ട്രോളുമായി വീണ്ടും നേതാവിനെതിരെ ട്രോളർമാർ തിരിഞ്ഞു.
ഒടുക്കം പ്രധാനമന്ത്രിയുടെ അജണ്ടയും ട്രോളർമാർ പ്രഖ്യാപിച്ചു. കറൻസി നിരോധനത്തിലൂടെ താരമായ മോദി ഇപ്പോഴത്തെ നിരോധനത്തിലൂടെ ആപ്തവാക്യത്തിനും ഉടമയായി!
മോദി സർക്കാരിന്റെ ആപ്ത വാക്യം എന്താണെന്ന് അറിയാമോ.... നിരോധനം സർവധനാൽ പ്രധാനം!