തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിഷയത്തിൽ കോടതിയിലും രക്ഷകിട്ടാതെ രാജിവച്ച മന്ത്രി തോമസ് ചാണ്ടിക്കെതിരെ പരിഹാസ പോസ്റ്റുമായി കോൺഗ്രസ് എം എൽ എ വി ടി ബൽറാം. ഫേസ്‌ബുക്കിലൂടെയാണ് തൃത്താല എം എൽ എയായ ബൽറാമിന്റെ പ്രതികരണം.

'കേരള രാഷ്ട്രീയത്തിലെ ദുർമേദസ്സിന് വിശ്രമജീവിതം ആശംസിച്ചു കൊണ്ട് സ്നേഹപൂർവം പാലക്കാട്ടെ കൊച്ചൻ'- എന്നാണ് ബൽറാം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

തോമസ് ചാണ്ടിയുടെ രൂപത്തേയും കുട്ടനാട്ടിലെ വിവാദ പ്രസംഗത്തേയും ഓർമ്മിപ്പിക്കുന്ന ഈ കുറിപ്പു പക്ഷേ എം എൽ എയ്ക്കു തന്നെ പാരയായ ലക്ഷണമാണ് . ഒട്ടേറെ പേർ അക്കൗണ്ടിൽ കയറി മേയുകയാണ്. സോളാർ റിപ്പോർട്ടു വന്നപ്പോൾ മുങ്ങിയ നേതാവാണ് ഇപ്പോൾ പൊങ്ങിയത് എന്നാണ് ട്രോളർമാരുടെ മുഖ്യപരാതി. ബൽറാമിന്റെ രാഷ്്ട്രീയ പരാമർശങ്ങളെ പരിഹസിക്കുന്നതിനോടൊപ്പം കൊച്ചന്റെ പോസ്റ്റു കൊള്ളാം ..കിടു എന്നും അഭിപ്രായം പറഞ്ഞവരുണ്ട്.

തറവാട്ടിൽ സുര്യഘാതം ഏറ്റു കാരണവന്മാർ കിടപ്പിലായപ്പോൾ എവിടെ ആയിരുന്നു ഉണ്ണീ നീ, ഒരാളുടെ രൂപത്തെ കളിയാക്കുന്ന താരം താഴ്ന്ന ചിന്തകൾ താങ്കളെ പോലെ ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല ബ്രോ...എന്നാണ് പൊതുവേ ഉണ്ടായ പ്രതികരണം. ട്രോളന്മാരുടെ കമന്റുകൾ മുഖവിലയ്ക്ക എടുത്തിട്ടാവണം ബി ടി ബലൽറാം പോസ്‌ററു തിരുത്തുന്നതായി അറിയിച്ചു.

പ്രതിപക്ഷത്തുള്ള ജനപ്രതിനിധി നിയമസഭയിൽ സംസ്ഥാനം ഭരിക്കുന്ന മന്ത്രിയുടെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി പ്രസംഗിച്ചതിനേക്കുറിച്ച് ആ ജനപ്രതിനിധി ഒന്നും അറിയാത്ത കൊച്ചുകുട്ടിയാണെന്ന് പ്രായം പറഞ്ഞ് ആക്ഷേപിച്ച മന്ത്രിയോട് അതേഭാഷയിൽ മറുപടി പറഞ്ഞു എന്നേയുള്ളൂ. 'രാഷ്ട്രീയത്തിലെ ദുർമ്മേദസ്' എന്നത് ശാരീരിക വർണ്ണനയല്ല, അധികാരത്തെ ദുരുപയോഗിച്ച് തടിച്ചുകൊഴുക്കുന്നവർ എന്ന നിലയിൽ പതിവായി പറഞ്ഞുപോരുന്ന ഒരു പ്രയോഗമാണ്. ഏതായാലും ആളുകൾക്ക് കൺഫ്യൂഷൻ ഒഴിവാകാൻ വേണ്ടി 'അധികാര ദുർമ്മേദസ്സ്' എന്ന് തിരുത്തിയിട്ടുണ്ട്. ഇന്നത്തെ നാണംകെട്ട അവസ്ഥയിൽ മറ്റൊന്നും ന്യായീകരണമായി പറയാനില്ലാത്തവർ ആ വാക്കൊരു കച്ചിത്തുരുമ്പാക്കണ്ട.

വി ടി ബൽറാമിന്റെ പോസ്റ്റു വായിക്കാം

കേരള രാഷ്ട്രീയത്തിലെ അധികാര ദുർമ്മേദസ്സിന്
വിശ്രമജീവിതം ആശംസിച്ചുകൊണ്ട്
സ്‌നേഹപൂർവ്വം,
പാലക്കാട്ടെ കൊച്ചൻ

എന്നാൽ ഇതുകൊണ്ടും കമന്റു പ്രളയം തീർന്നിട്ടില്ല. അതു തുടരുകയാണ് . ഇനി എപ്പോളാ വദനസുരതൻ ചാണ്ടിക്ക് വിശ്രമം അനുവദിക്കുന്നത്? കായൽ ചാണ്ടി മാത്രം വിശ്രമിച്ചാൽ മതിയോ? ഇങ്ങനെയുള്ള യുഡിഎഫ് വിരുദ്ധകമന്റുകളാണ് നിറയുന്നത്.
സോളാർ റിപ്പോർട്ട് വായിച്ചു ഒളിവിൽ പോയവരൊക്കെ തിരിച്ചു വന്നു. പ്രെയ്‌സ് ദി ലോർഡ് .. ഹലേ ലൂയ എന്നു സന്തോഷിക്കുന്നവരും അങ്ങനെ ആ പെരുന്നാളങ്ങ് കഴിഞ്ഞു.. ഇനി തീരാൻ സോളാർ പൂരമുണ്ട്.... എത്ര വിക്കറ്റാണോ ഒറ്റയടിക്ക് വീഴാൻ കിടക്കുന്നത്....എന്ന ആശങ്കയും കമന്റുകളായി വന്നടിയുന്നു.

പാലക്കാട്ടെ കൊച്ചൻ തീർത്തും നെറികെട്ട രാഷ്ട്രീയക്കാരൻ എന്ന് ഡയറക്ട് അറ്റാക്കും കാണാം. തന്റെ പാർട്ടിയുടെ സമുന്നത നേതാക്കളും സഹപ്രവർത്തകരും ഉൾപ്പെട്ട വിഷയം പൊതു സമൂഹം ചർച്ചയാക്കിയപ്പോൾ ഉൾവലിഞ്ഞ, മാളത്തിലൊളിച്ച മഹാൻ..
നിലപാട് വിശ്വസനീയമായിരിക്കണം. കട്ട പുച്ഛം എന്നു കുറിച്ചവരുമുണ്ട്.

പോയി ഉമ്മനടിക്ക് വീ ടീ കോൺഗ്രസ്സ് മുഴുവനും ഒറ്റബോളിൽ ക്ലീൻ ബൗൾഡ് ആയപ്പൊ നിങ്ങളുടെ നാക്ക് എവിടെർന്നു .ന്നിട്ട് അതിന് പാലക്കാടിനെ കൂട്ടുപിടിക്കണ്ട ട്ടാ.. 9 നു മുങ്ങീട്ട് ഇന്നല്ലെ പൊന്തുന്നെ?? ഉണ്ണിടെ പറമ്പിലെ ദുർമ്മേദസ് തെങ്ങുകളുടെ വിളവ് നൊക്കീട്ട് പോരെ ആരാന്റെ അച്ചിങ്ങ തപ്പി പോക്ക്..?? ഉളുപ്പുണ്ടോ ചെങ്ങായ്യെ?? എന്ന് വള്ളുവനാടൻ ഭാഷയിൽ വിമർശിച്ചതിനോടൊപ്പം പീഡന അഴിമതി പ്രതികളായ ചാണ്ടി മുതൽ ഐബി വരെ അവിടെ ഇല്ലേ.. ഇടക്ക് തപ്പി നോക്കിക്കോളൂ ഈ ഗ്യാപ്പിൽ അവർ അടുത്തത്തിലേക്കുള്ള പ്രയാണത്തിലായിരിക്കും......വദന സുരയോ... ടെലി സെക്‌സോ എന്റമ്മോ എമ്മാതിരി മൊതലുകൾ.....എന്ന രീതിയിൽ മുള്ളുവാക്കുകൾ കുറിച്ചവരേയും കാണാം.

നീ എന്തിനാടാ ചക്കരെ രാജിവെച്ചത എന്ന് ട്രോളുന്ന ന്യൂജന്മാരുടെ കാലമാണ്. ആലപ്പുഴ ജില്ലാകളക്ടർക്കും, ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും, എല്ലാറ്റിനും ഉപരിയായി ശരിയായ ഇടതുപക്ഷം തങ്ങളാണെന്ന് നിലപാടുകളുടെ കേരളജനതയ്ക്ക് മുന്നിൽ ബോധ്യപ്പെടുത്തിയ സിപിഐ ക്കും ഹാറ്‌സ് ഓഫ് ചെയ്യാൻ ഈ കമന്റ് ബോക്‌സ് ഉപയോഗപ്പെടുത്തിയവരുണ്ട്. ഓൾ ഔട്ടായ ടീമിന്റെ കാണികളൊന്നും വിക്കറ്റിന്റെ എണ്ണം പറഞ്ഞ് ഇതുവഴി വരേണ്ട എന്റെ പോന്നോ.... കടിഞ്ഞൂൽ പ്രസവത്തിനു പോലും ഇത്രയും പാടുണ്ടാകില്ല എന്നഭിപ്രായവും ഇവർ രേഖപ്പെടുത്തുന്നു.

ഉടൻ റിലീസാവാൻ പോകുന്ന ഡയലോഗ്..ഇതാണെന്നും ഒരാൾ പ്രവചിക്കുന്നു. 'കയ്യേറ്റക്കാരെ സംരക്ഷിക്കാൻ ഇത് ഉമ്മൻ ചാണ്ടി സർക്കാരല്ല, ഇരട്ടച്ചങ്കുള്ള പിണറായിയുടെ സർക്കാരാണ്...തോമസ് ചാണ്ടിയെ രാജി വെയ്‌പ്പിച്ച വിപ്ലവസൂര്യൻ സഖാവ്;പിണറായിക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ? ഇതും തയ്യാറാക്കി എന്റെ ഒരു കൂട്ടുകാരൻ ഇരിപ്പ് തുടങ്ങീട്ട് മാസം രണ്ട് ആയി ? പക്ഷേ കഴിഞ്ഞ മന്ത്രിസഭയിലെ ചേകവന്മാരുടെ വീരഗാഥകൾ കുറച്ചുദിവസം മുമ്പ് പുറത്തു വന്നതു കൊണ്ട് ആ കൂട്ടുകാരന് ഇപ്പോഴാ ഇടാൻ സമയം കിട്ടിയത് എന്ന് മാത്രം. അല്ലേ കൂട്ടുകാരാ?

ഇതിലും ചീഞ്ഞു നാറിയ ഒരു ഏകാധിപത്യ ഭരണ സംവിധാനം സ്വപ്നങ്ങളിൽ മാത്രം !ഇരട്ടത്താപ്പ് പൊതുജനങ്ങൾക്ക് ഇതിനോടകം ബോധ്യമായിരിക്കുന്നു .... പിണറായി ബഡാ പോസ്റ്റിടാൻ കാത്തിരുന്ന അന്തം കമ്മികൾക്ക് ആലപ്പുഴ കയർ ഫാക്ടറിയിൽ നിന്നും ഒരു ലോഡ് കയർ വാങ്ങി കൊടുക്കാമെന്നും ഇവർ അഭിപ്രായപ്പെടുന്നു ....