നിർണായക മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ അപ്രതീക്ഷിത ജയം നേടിയപ്പോൾ രാജ്യം മുഴുവൻ ആ വിജയമാഘോഷിച്ചു. സമീപഭാവിയിൽ ഒരു മത്സരവും ഇത്രയും ടെൻഷനടിപ്പിച്ചിട്ടില്ലെന്നായിരുന്നു പലരുടേയും അഭിപ്രായം. ഇന്നലത്തെ മത്സരവും ഇന്ത്യയുടെ വിജയവും സോഷ്യൽ മീഡിയ ആഘോഷമാക്കിയപ്പോൾ സോഷ്യൽ മീഡിയ ട്രോളന്മാർക്കു ഉത്സവമായി. വ്യത്യസ്തമായ വിഷയങ്ങളൂന്നയിച്ച ട്രോളുകളിൽ ചിരിയും ചിന്തയും ഒരുപോലെ പടർത്തി.

മത്സരത്തിന്റെ ആവേശം ഇന്ത്യ പാക് മത്സരത്തേക്കാൾ ആവേശകരമായിരുന്നു. 3 പന്തിൽ 2 റണ്‌സ് മാത്രം വേണ്ടപ്പോ സിക്‌സടിക്കാൻ ശ്രമിക്കുന്ന മണ്ടന്മാരെയാണോ കടുവകളെന്ന് വിളിക്കുന്നത്. നായകൻ ധോണിയെ പുകഴ്തിയും വാഴ്‌ത്തിയുമുള്ള പോസ്റ്റുകൾ അതോടൊപ്പം തന്നെ ബംഗ്ലാദേശിനെ പോലെ താരതമേന്യ ദുർബലരോട് പോലും കഷ്ട്‌പ്പെട്ടു ജയിക്കുന്നവരാണോ കപ്പ് നേടാൻ പോണത് എന്നിങ്ങനെ പോകുന്നു വ്യത്യസ്ഥമായ പോസ്റ്റുകൾ അവയിൽ നിന്നും ചില ട്രോളുകളിലൂടെ.