- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകരോട് കളിച്ച നീ തീർന്നെടാ നീ തീർന്ന്.. ഇത് ട്രോളന്മാരുടെ വാക്കാ; ഇവൻ നിന്നെ ഒന്ന് തൊട്ടതല്ലേ ഉള്ളൂ അതിനിങ്ങനെ കരയാൻ ഉളുപ്പുണ്ടോ; അയ്യോ.. എന്താ എന്ത് പറ്റി.. ഇവിടെ ആരോ തൊട്ട പോലെ...: ആരാധകൻ തല്ലിയെന്നും നുള്ളിയെന്നും പിച്ചിയെന്നുമെല്ലാം പറഞ്ഞ് തെറിവിളിച്ച ടൊവിനോയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൊങ്കാല
കണ്ണൂർ: ആരാധകരുടെ സ്‌നേഹം ചിലപ്പോഴൊക്കെ അതിരുവിടുകയും അത് താരങ്ങൾക്ക് തലവേദനയായി മാറുകയും ചെയ്യുന്നത് ഇടയ്ക്കിടെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. കഴിഞ്ഞദിവസം കണ്ണൂരിലും സംഭവിച്ചത് അത്തരത്തിൽ ഒരു സംഭവമാണ്. കേരളത്തിലെ പുതുതലമുറ താരങ്ങളിൽ മുൻനിരയിലുള്ള ടൊവീനോയെ ആരാധകൻ തല്ലിയെന്നും തിരിച്ച് താരം അയാളെ ഊടുപാട് ചീത്തവിളിച്ചുവെന്നുമുള്ളതാണ് വാർത്തകളിൽ ഇടംപിടിച്ചത്. തന്റെ പുതിയ ചിത്രം മെക്സിക്കൻ അപാരതയുടെ പ്രചരണത്തിനെത്തിയപ്പോൾ തന്നെ ഒരു ആരാധകൻ തല്ലിയെന്നാണ് ടൊവിനോ ആരോപിച്ചത്. പുതിയ ചിത്രം മെക്സിക്കൻ അപാരതയുടെ പ്രചരണത്തിനെത്തിയതായിരുന്നു ടോവിനോയും രൂപേഷ് പീതാംബരനും ഉൾപ്പെടെയുള്ളവർ. കാറിൽ നിന്ന് കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ, ഒരാൾ തന്നെ തല്ലിയെന്ന് ടോവിനോ പരാതിപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ ആരാധകനെ നടൻ ചീത്തവിളിക്കുന്ന വീഡിയോയും വൈറലായി മാറി. പരിപാടിക്കിടയിൽ തന്നെ പിച്ചുകയും ഉപദ്രവിക്കുകയും ചെയ്തതുകൊണ്ടാണ് രോഷത്തോടെ പ്രതികരിച്ചതെന്നാണ് ടൊവിനോ പിന്നീട് വ്യക്തമാക്കിയത്. പക്ഷേ, പ്രശ്നം അവിടംകൊണ്
കണ്ണൂർ: ആരാധകരുടെ സ്‌നേഹം ചിലപ്പോഴൊക്കെ അതിരുവിടുകയും അത് താരങ്ങൾക്ക് തലവേദനയായി മാറുകയും ചെയ്യുന്നത് ഇടയ്ക്കിടെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. കഴിഞ്ഞദിവസം കണ്ണൂരിലും സംഭവിച്ചത് അത്തരത്തിൽ ഒരു സംഭവമാണ്. കേരളത്തിലെ പുതുതലമുറ താരങ്ങളിൽ മുൻനിരയിലുള്ള ടൊവീനോയെ ആരാധകൻ തല്ലിയെന്നും തിരിച്ച് താരം അയാളെ ഊടുപാട് ചീത്തവിളിച്ചുവെന്നുമുള്ളതാണ് വാർത്തകളിൽ ഇടംപിടിച്ചത്.
തന്റെ പുതിയ ചിത്രം മെക്സിക്കൻ അപാരതയുടെ പ്രചരണത്തിനെത്തിയപ്പോൾ തന്നെ ഒരു ആരാധകൻ തല്ലിയെന്നാണ് ടൊവിനോ ആരോപിച്ചത്. പുതിയ ചിത്രം മെക്സിക്കൻ അപാരതയുടെ പ്രചരണത്തിനെത്തിയതായിരുന്നു ടോവിനോയും രൂപേഷ് പീതാംബരനും ഉൾപ്പെടെയുള്ളവർ.
കാറിൽ നിന്ന് കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ, ഒരാൾ തന്നെ തല്ലിയെന്ന് ടോവിനോ പരാതിപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ ആരാധകനെ നടൻ ചീത്തവിളിക്കുന്ന വീഡിയോയും വൈറലായി മാറി. പരിപാടിക്കിടയിൽ തന്നെ പിച്ചുകയും ഉപദ്രവിക്കുകയും ചെയ്തതുകൊണ്ടാണ് രോഷത്തോടെ പ്രതികരിച്ചതെന്നാണ് ടൊവിനോ പിന്നീട് വ്യക്തമാക്കിയത്. പക്ഷേ, പ്രശ്‌നം അവിടംകൊണ്ടും തീർന്നിട്ടില്ല.
ഇപ്പോൾ താരത്തിനെതിരെ ട്രോളുകളുമായി പൊങ്കാലയിടുകയാണ് സോഷ്യൽ മീഡിയ. ആരാധകരെ വേദനിപ്പിച്ചാൽ ഇപ്പോഴുള്ള സ്‌നേഹമൊന്നും ഉണ്ടാവില്ലെന്നും അതുകൊണ്ട് ഇനിയെങ്കിലും സൂക്ഷിച്ചു പ്രതകരിച്ചില്ലെങ്കിൽ വിവരമറിയുമെന്നുമെല്ലാം വ്യക്തമാക്കിയാണ് ട്രോളുകൾ.
എന്നാൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല വെറുതെ തൊടുക മാത്രമാണ് ചെയ്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നത്. ഒന്നു തൊട്ടതിന് ഇത്രയ്ക്ക് ഷോ വേണ്ടെന്നും അഭിനയിച്ച് തകർക്കേണ്ടെന്നും ആരാധകരെ വെറുപ്പിച്ചാൽ വിവരമറിയുമെന്നും എല്ലാം ഭീഷണികളും പരിഹാസങ്ങളും നിറയുകയാണ് സോഷ്യൽ മീഡിയയിൽ.
താരം വിഷയത്തെ വലുതാക്കി കാണിക്കുകയാണെന്നും മൂക്കിൽ നിന്നും വായിൽ നിന്നും അടികൊണ്ട് ചോര ഒലിച്ചു നിൽക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രകടനമെന്നും വിമർശനമുയരുന്നു. സംഭവിച്ചതിന്റെ വീഡിയോ സഹിതം സമർത്ഥിച്ച് ടൊവിനോ വലിയ ജാഡക്കാരനാണെന്ന് വ്യക്തമാക്കുകയാണ് സോഷ്യൽ മീഡിയ.
തല്ലിയെന്ന് ആരോപിച്ച് താരം പിണങ്ങി കാറിലിരിക്കുന്നതും അയാളെന്തിനാണ് തല്ലിയതെന്ന്ചോദിക്കണമെന്നും എന്നിട്ടേ താൻ പുറത്തേക്കുള്ളൂവെന്നും താരം വിളിച്ചുപറയുന്നതും വ്യക്തമാണ്. ഒടുവിൽ സിനിമയിലെ സഹതാരം രൂപേഷ് പീതാംബരനിടപെട്ടാണ് പ്രശ്നം പരിഹരിക്കുന്നത്.
ആരും തൊടുന്നതിഷ്ടമില്ലാത്തയാൾ പിന്നെന്തിന് ജനങ്ങൾക്കിടയിൽ ഇങ്ങനെ സിനിമയുടെ പ്രമോഷനിറങ്ങുന്നു എന്ന് ചോദിക്കുന്നവരും കുറവല്ല. ഇതിനു മുമ്പും തിയറ്ററിൽ പിച്ചിയെന്ന് ആരോപിച്ച് ടോവിനോ പ്രശ്‌നമുണ്ടാക്കിയിരുന്നു.









