- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെച്ചൂരി പറഞ്ഞതു പോലെ സിപിഎം ശരിക്കും 'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള' ആയി! വോട്ടിങ് മെഷീൻ തകരാറെന്ന ന്യായീകരണം വന്നില്ലേ ശകുന്തളേ.. എന്നു ചോദിച്ച് ചിലർ; ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന ബഹുമതി പിണറായിക്ക് സ്വന്തം! സിപിഎം കേരള നേതാക്കൾക്കും കാരാട്ടിനും വിമർശനവും ട്രോളുകളും: ത്രിപുരയിലെ സിപിഎം തോൽവിയിൽ സോഷ്യൽ മീഡിയയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ത്രിപുരയിലെ സിപിഎം തോൽവി സൈബർ ലോകത്ത് ആഘോഷമാക്കി മലയാളം സൈബർ ലോകം. സൈബർ ലോകത്ത് ട്രോളുകളും കേരള സിപിഎം നേതാക്കൾക്കുള്ള വിമർശനവുമാണ് തകർക്കുന്നത്. മണിക് സർക്കാറിന്റെ ഗവൺമെന്റ് തോൽക്കുമെന്ന് ഉറപ്പായതോടെയ തന്നെ സിപിഎം സൈബർ പോരാളികളുടെ സൈബർ ഇടങ്ങൾ മൗനമായപ്പോൾ സംഘപരിവാർ കേന്ദ്രങ്ങളിൽ ആഘോഷങ്ങൾ പൊടിപൊടിച്ചു. ബിജെപി വൻ വിജയത്തിലേക്കാണ് പോകുന്നതെന്ന വാർത്തകൾ പുറത്തുവരുന്നത്. ഇതോടെ കേരള സിപിഎം ഘടകത്തിലാണ് കടുത്ത വിമർശനം നേരിടേണ്ടി വരുന്നത്. ട്രോളുകൾ പല വിധത്തിലാണ് ഉണ്ടാകുന്നത്. കാരാട്ടിനും പിണറായിക്കും കടുത്ത വിമർശനം സോഷ്യൽ മീഡിയയിൽ. കേരളത്തിലെ അഹങ്കാരികളായ നേതാക്കൾക്കേറ്റ തിരിച്ചടിയാണെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇനിയെങ്കിലും സിപിഎം നേതാക്കൾ അറിയുമോ എന്നതാണ് ചോദ്യം. സോഷ്യൽ മീഡിയയിൽ ഒരു ഹാഷ്ടാഗ് പ്രചരണവും ശക്തമായിടിട്ടുണ്ട്. യെച്ചൂരി പറഞ്ഞതു പോലെ സിപിഎം ശരിക്കും 'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള' ആയി എന്നു പറഞ്ഞു കൊണ്ടാണ് ഹാഷ് ടാഗ് പ്ര
തിരുവനന്തപുരം: ത്രിപുരയിലെ സിപിഎം തോൽവി സൈബർ ലോകത്ത് ആഘോഷമാക്കി മലയാളം സൈബർ ലോകം. സൈബർ ലോകത്ത് ട്രോളുകളും കേരള സിപിഎം നേതാക്കൾക്കുള്ള വിമർശനവുമാണ് തകർക്കുന്നത്. മണിക് സർക്കാറിന്റെ ഗവൺമെന്റ് തോൽക്കുമെന്ന് ഉറപ്പായതോടെയ തന്നെ സിപിഎം സൈബർ പോരാളികളുടെ സൈബർ ഇടങ്ങൾ മൗനമായപ്പോൾ സംഘപരിവാർ കേന്ദ്രങ്ങളിൽ ആഘോഷങ്ങൾ പൊടിപൊടിച്ചു.
ബിജെപി വൻ വിജയത്തിലേക്കാണ് പോകുന്നതെന്ന വാർത്തകൾ പുറത്തുവരുന്നത്. ഇതോടെ കേരള സിപിഎം ഘടകത്തിലാണ് കടുത്ത വിമർശനം നേരിടേണ്ടി വരുന്നത്. ട്രോളുകൾ പല വിധത്തിലാണ് ഉണ്ടാകുന്നത്. കാരാട്ടിനും പിണറായിക്കും കടുത്ത വിമർശനം സോഷ്യൽ മീഡിയയിൽ. കേരളത്തിലെ അഹങ്കാരികളായ നേതാക്കൾക്കേറ്റ തിരിച്ചടിയാണെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇനിയെങ്കിലും സിപിഎം നേതാക്കൾ അറിയുമോ എന്നതാണ് ചോദ്യം.
സോഷ്യൽ മീഡിയയിൽ ഒരു ഹാഷ്ടാഗ് പ്രചരണവും ശക്തമായിടിട്ടുണ്ട്. യെച്ചൂരി പറഞ്ഞതു പോലെ സിപിഎം ശരിക്കും 'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള' ആയി എന്നു പറഞ്ഞു കൊണ്ടാണ് ഹാഷ് ടാഗ് പ്രചരണം. വോട്ടിങ് മെഷീനെ കുറ്റം പറയുന്നതും സിപിഎം ശൈലി ആയതു കൊണ്ട് ആ ന്യായീകരണം ഉയർത്താനും സിപിഎമ്മിന് സാധിക്കില്ല. അതുകൊണ്ട് തന്നെ അത്തരം ട്രോളുകളും പ്രവഹിക്കുന്നുണ്ട്. വോട്ട് മെഷീൻ തകരാറാണെന്ന ന്യായീകരണം വന്നില്ലേ ശകുന്തളേ.. എന്നാണ് ചിലർ ചോദിക്കുന്നത്. ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന ബഹുമതി പിണറായിക്ക് സ്വന്തം! എന്നു പറഞ്ഞു കൊണ്ടും ട്രോളുകളുണ്ട്. സിപിഎം കേരള നേതാക്കൾക്കും കാരാട്ടിനും കടുത്ത വിമർശനവും ട്രോളുമാണ് പ്രവഹിക്കുന്നത്.
നേരത്തെ ത്രിപുരയിൽ സിപിഐ.എം വിജയിക്കുമെന്ന് സിപിഐ.എം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട് പ്രതികരിച്ചിരുന്നു. ഇനിയും വോട്ടുകൾ എണ്ണിത്തീരാൻ ബാക്കിയുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു. പാർട്ടിയുടെ ലീഡ് ഇനിയും ഉയരും. അക്കാര്യത്തിൽ ഒരു സംശവുമില്ല. വിജയം സുനിശ്ചിതമാണെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു. ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തെ മുന്നിൽ നിന്നും നയിച്ച വ്യക്തിയാണ് ബൃന്ദ കാരാട്ട്.
കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ത്രിപുരയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നായിരുന്നു ബിജെപി ജനറൽ സെക്രട്ടറി രാം മാധവിന്റെ പ്രസ്താവന.