- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് ട്രേഡ് സെന്റർ ആക്രമണം മാത്രമല്ല, ടൈറ്റാനിക്ക് മുങ്ങുമെന്നും കാന്തപുരത്തിന് നേരത്തെ അറിയാമായിരുന്നു! ലോകത്തെ നടുക്കിയ ഭീകരാക്രമണത്തെ കുറിച്ച് ദിവ്യദൃഷ്ടിയിലൂടെ എ പി ഉസ്താദ് അറിഞ്ഞെന്ന ശിഷ്യന്റെ തള്ളൽ പുലിവാലാകുന്നു; പ്രസംഗം വൈറലായതോടെ കാന്തപുരത്തെ ട്രോളി സോഷ്യൽ മീഡിയ; സംഗതി തള്ളലാണെങ്കിലും രഹസ്യാന്വേഷണ ഏജൻസികൾ കളി കാര്യമാക്കുമോ എന്നും ഭയം
തിരുവനന്തപുരം: മുടിപ്പള്ളി വിഷയത്തിൽ വെട്ടിലായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഇപ്പോൾ സൈബർ ലോകത്ത് മറ്റൊരു പുലിവാല് കൂടി പിടിച്ചിരിക്കയാണ്. ലോകത്തെ നടുക്കിയ ഭീകരാക്രമണമായ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ സംബന്ധിച്ച് ഒരു ശിഷ്യൻ നടത്തിയ തള്ളൽ കാന്തപുരത്തെ തന്നെ വെട്ടിലാക്കിയിരിക്കയാണ്. ഈ ഭീകരാക്രമണം സംബന്ധിച്ച കാര്യം മുൻകൂട്ടി കാന്തപുരം അറിഞ്ഞിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അടുത്ത ശിക്ഷ്യൻ എന്നവകാശപ്പെട്ട വ്യക്തി പറഞ്ഞത്. ഈ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പരിഹാസങ്ങളും ട്രോളുകളും സജീവമായി. കാന്തപുരത്തിന്റെ അടുത്ത ശിഷ്യന്മാരിൽ ഒരാളും മതപണ്ഡിതനുമായ അബ്ദുൾ റഷീദ് സഖാഫി പത്തപ്പിരിയത്തിന്റെ പ്രസംഗം എന്ന തലക്കെട്ടോടെയാണ് ഓഡിയോ വൈറലാകുന്നത്. അമേരിക്ക സന്ദർശിക്കാൻ പോയ കാന്തപുരം നാളെ തന്നെ തിരിച്ച് പോരണമെന്ന് പറഞ്ഞ് വാശി പിടിക്കുകയായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് പോകാനാണ് ടിക്കറ്റ് എടുത്തിരുന്നത്. കൂടാതെ വീസ തീരാനും സമയമുണ്ടായിരുന്നു. എന്നാൽ, അത്രയും കാക്കാതെ തിരികെ പോരണമെന്ന് കാന്തപുരം വാശി പിട
തിരുവനന്തപുരം: മുടിപ്പള്ളി വിഷയത്തിൽ വെട്ടിലായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഇപ്പോൾ സൈബർ ലോകത്ത് മറ്റൊരു പുലിവാല് കൂടി പിടിച്ചിരിക്കയാണ്. ലോകത്തെ നടുക്കിയ ഭീകരാക്രമണമായ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ സംബന്ധിച്ച് ഒരു ശിഷ്യൻ നടത്തിയ തള്ളൽ കാന്തപുരത്തെ തന്നെ വെട്ടിലാക്കിയിരിക്കയാണ്. ഈ ഭീകരാക്രമണം സംബന്ധിച്ച കാര്യം മുൻകൂട്ടി കാന്തപുരം അറിഞ്ഞിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അടുത്ത ശിക്ഷ്യൻ എന്നവകാശപ്പെട്ട വ്യക്തി പറഞ്ഞത്. ഈ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പരിഹാസങ്ങളും ട്രോളുകളും സജീവമായി.
കാന്തപുരത്തിന്റെ അടുത്ത ശിഷ്യന്മാരിൽ ഒരാളും മതപണ്ഡിതനുമായ അബ്ദുൾ റഷീദ് സഖാഫി പത്തപ്പിരിയത്തിന്റെ പ്രസംഗം എന്ന തലക്കെട്ടോടെയാണ് ഓഡിയോ വൈറലാകുന്നത്. അമേരിക്ക സന്ദർശിക്കാൻ പോയ കാന്തപുരം നാളെ തന്നെ തിരിച്ച് പോരണമെന്ന് പറഞ്ഞ് വാശി പിടിക്കുകയായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് പോകാനാണ് ടിക്കറ്റ് എടുത്തിരുന്നത്. കൂടാതെ വീസ തീരാനും സമയമുണ്ടായിരുന്നു. എന്നാൽ, അത്രയും കാക്കാതെ തിരികെ പോരണമെന്ന് കാന്തപുരം വാശി പിടിച്ചു. കാര്യം എന്താണെന്ന് വ്യക്തമാക്കിയുമില്ല.
അദ്ദേഹം ആവശ്യപ്പെട്ടപോലെ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് മടങ്ങി. പിറ്റേ ദിവസത്തെ പത്രത്തിലെ പ്രധാന തലക്കെട്ട് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടു എന്നായിരുന്നു. ആക്രമണം നടന്നതോടെ താടിയും തലപ്പാവും വെച്ചവരെയെല്ലാം യുഎസിൽ തിരഞ്ഞ് പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. ഇത് മുൻകൂട്ടി കണ്ടാണ് കാന്തപുരം തിരിച്ച് പോരണമെന്ന് പറഞ്ഞതെന്ന് പ്രസംഗത്തിൽ പറയുന്നു. സാമൂഹ്യ മാധ്യമങ്ങൾ ഈ പ്രസംഗം ഏറ്റെടുത്തു കഴിഞ്ഞു. ഇതോടെയാണ് സംഗതി വിവാദമായി മാറിയത്.
വേൾഡ് ട്രേഡ് സെന്റർ ആക്രമണം ദിവ്യജ്ഞാനത്തിലൂടെ കണ്ടെത്തിയ കാന്തപുരത്തിന് പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളാണ് രംഗത്തെത്തിയത്. ഇതോടെ ന്യായീകരണവുമായി കാന്തപുരം ഭക്തരും രംഗത്തുവന്നു. ടൈറ്റാനിക്ക് മുങ്ങുമെന്നും കാന്തപുരം നേരത്തെ അറിഞ്ഞിരുന്നു എന്നു പറഞ്ഞു കൊണ്ടാണ് പുറത്തുവന്ന മറ്റു ട്രോളുകൾ. ഇതിനിടെ ന്യായീകരണ വാദികൾക്ക് പ്രശ്‌നങ്ങൽ അവസാനിക്കുന്നില്ല. തിരുകേശ വിവാദം അടക്കം ഉയർത്തിക്കാട്ടി കാന്തപുരത്തെ വിമർശിച്ച് ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ, കാന്തപുരം അന്വേഷണം നേരിടേണ്ടി വരുമെന്ന വാദവും ഉയർന്നു. ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടക്കുന്നത് മുൻകൂട്ടി അറിഞ്ഞിട്ടും മറച്ചു വച്ചത് കുറ്റകരമാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
എന്നാൽ കറാമത്ത്(ദിവ്യ ജ്ഞാനം) തെളിവായി സ്വീകരിക്കില്ലെന്ന മറുവാദവുമായി കാന്തപുരം അനുകൂലികളും സോഷ്യൽമീഡിയയിൽ സജീവമായി. ഇത്തരം ആവേശ പ്രസംഗങ്ങൾ മുൻപ് എപ്പോഴോ നിയന്ത്രിക്കപ്പെട്ടതാണെന്നാണ് കാന്തപുരം അനുയായി അബ്ദുല്ല സഖാഫി ചിയ്യൂരിന്റെ വാദം. 'ഒന്നര വർഷം മുമ്പ് നടത്തിയ ഒരു പ്രസംഗത്തിൽ കാന്തപുരം ഉസ്താദ് അത്ഭുതകരമായി അമേരിക്കയിൽനിന്നും രക്ഷപ്പെട്ട ഒരു സംഭവം അവതരിപ്പിച്ചു. ഉള്ളതാണോ എന്നെനിക്കറിയില്ല' എന്ന ആമുഖത്തോടെയാണ് സഖാഫിയുടെ ഫേസ്‌ബുക്ക് കുറിപ്പ്.
'ഉസ്താദിന്റെ ജീവിതത്തിലെ ഒരു അത്ഭുതമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത് നമ്മുടെ ജീവിതത്തിലും അത്തരം അനുഭവങ്ങൾ നമുക്ക് ഉണ്ടായേക്കാം. എന്നാൽ 9/11 സംഭവം ഉസ്താദ് നേരത്തെ അറിയുമായിരുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ആ പ്രസംഗം കേട്ട ഒരാൾക്കും പറയാൻ കഴിയില്ല. വിഷയങ്ങൾ കാന്തപുരത്തെ കുറിച്ച് ആകുമ്പോൾ അൽപ്പം രുചി കൂടുതലായിരിക്കും. അല്പം മസാലയും ചേർത്ത് അടിച്ചുവിട്ടാൽ നല്ല മാർക്കറ്റ് ലഭിക്കുമെന്ന് പലരും കരുതുന്നു. അത്രമാത്രം. അബ്ദുല്ല സഖാഫി ചിയ്യൂർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതിനിടെ ലോകത്തെ നടുക്കിയ ഭീകരാക്രമണമാണ് ഇതെന്നതിനാൽ സൈബർലോകത്തെ കളി കാര്യമാകുമോ എന്ന കാര്യവും ഉയരുന്നുണ്ട്. ഇത്തരം നിസ്സാക കാര്യങ്ങൾ പോലും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ഗൗരവമായി കാണുന്നവരാണ്. അതുകൊണ്ട് സൈബർ ലോകത്തെ ഈ കളി രഹസ്യാന്വേഷണ ഏജൻസികൾ ശ്രദ്ധിക്കുമോ എന്ന ഭയവും കാന്തപുരം അണികൾക്കിടയിൽ ഉണ്ട്.