- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നാനി കടൽ മുസ്ലിംങ്ങളുടേത്.. ആറ്റിങ്ങൽ കടൽ ക്രിസ്ത്യാനികളുടേതും; ഹിന്ദുക്കളെ മീൻപിടിക്കാൻ അനുവദിക്കുന്നില്ലെന്ന് ശശികല; ആറ്റിങ്ങലിൽ കടലെവിടെയെന്ന് ചോദിച്ച് ട്രോളർമാർ രംഗത്തിറങ്ങിയതോടെ പൊളിഞ്ഞുവീണത് നുണയുടെ ഒരു കൂമ്പാരം കൂടി
തിരുവനന്തപുരം: വർഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങൾ കൊണ്ട് കുപ്രസിദ്ധയാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികല. ഇടയ്ക്കിടെ ഇവർ വിഷം ചീറ്റി രംഗത്തറിങ്ങാറുമുണ്ട്. ഇത്തരത്തിൽ വിഷം ചീറ്റുന്ന ശശികലയുടെ പ്രസംഗങ്ങളെ പൊളിച്ചടുക്കുന്നതിൽ സോഷ്യൽ മീഡിയക്ക് ശരിക്കും കഴിവുണ്ട്. ഇത്തവണ മീൻപിടുത്തക്കാരെ ലക്ഷ്യമിട്ടാണ് ശശികല രംഗത്െത്ിയത്. തെക്കൻ കേരളത്തിലെ തീരദേശ മേഖലയെ കുറിച്ച് പാലക്കാട് നടത്തുന്ന പ്രസംഗമാണണ് ശുദ്ധ അസംബന്ധം നിറഞ്ഞതായത്. വർഗ്ഗീയത പരത്താൻ വേണ്ടി മാത്രം നുണകൾ പറഞ്ഞു കൊണ്ടാണ് ശശികലയുടെ പ്രസംഗം. തിരുവനന്തപുരത്ത്, ആറ്റിങ്ങൽ ഭാഗത്ത് ക്രിസ്ത്യാനിക്ക് മാത്രമേ മീൻ പിടിക്കാൻ പോകാൻ പറ്റൂ എന്നാണ് പാലക്കാട് ചെന്ന് ശശികല പ്രസംഗിക്കുന്നത്. എന്നാൽ എന്ന് മുതലാണ് ആറ്റിങ്ങൽ ഭാഗത്ത് കടൽ ഉണ്ടായത് എന്ന് മാത്രം ആർക്കും മനസ്സിലാകുന്നില്ല. വർഗ്ഗീയത പരത്താൻ വേണ്ടി പ്രസംഗിക്കുന്നതാണെങ്കിൽ കൂടി, ഭൂമിശാസ്ത്രമെങ്കിലും മനസ്സിലാക്കേണ്ടേ..എന്ന് ചോിച്ചാണ് ട്രോളർമാർ രംഗത്തെത്തിയത്. ആറ്റിങ്ങലിലിൽ തീരപ്രദേശമില്ലെന്ന കാര്യം അവർക്ക് അറി
തിരുവനന്തപുരം: വർഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങൾ കൊണ്ട് കുപ്രസിദ്ധയാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികല. ഇടയ്ക്കിടെ ഇവർ വിഷം ചീറ്റി രംഗത്തറിങ്ങാറുമുണ്ട്. ഇത്തരത്തിൽ വിഷം ചീറ്റുന്ന ശശികലയുടെ പ്രസംഗങ്ങളെ പൊളിച്ചടുക്കുന്നതിൽ സോഷ്യൽ മീഡിയക്ക് ശരിക്കും കഴിവുണ്ട്. ഇത്തവണ മീൻപിടുത്തക്കാരെ ലക്ഷ്യമിട്ടാണ് ശശികല രംഗത്െത്ിയത്. തെക്കൻ കേരളത്തിലെ തീരദേശ മേഖലയെ കുറിച്ച് പാലക്കാട് നടത്തുന്ന പ്രസംഗമാണണ് ശുദ്ധ അസംബന്ധം നിറഞ്ഞതായത്.
വർഗ്ഗീയത പരത്താൻ വേണ്ടി മാത്രം നുണകൾ പറഞ്ഞു കൊണ്ടാണ് ശശികലയുടെ പ്രസംഗം. തിരുവനന്തപുരത്ത്, ആറ്റിങ്ങൽ ഭാഗത്ത് ക്രിസ്ത്യാനിക്ക് മാത്രമേ മീൻ പിടിക്കാൻ പോകാൻ പറ്റൂ എന്നാണ് പാലക്കാട് ചെന്ന് ശശികല പ്രസംഗിക്കുന്നത്. എന്നാൽ എന്ന് മുതലാണ് ആറ്റിങ്ങൽ ഭാഗത്ത് കടൽ ഉണ്ടായത് എന്ന് മാത്രം ആർക്കും മനസ്സിലാകുന്നില്ല. വർഗ്ഗീയത പരത്താൻ വേണ്ടി പ്രസംഗിക്കുന്നതാണെങ്കിൽ കൂടി, ഭൂമിശാസ്ത്രമെങ്കിലും മനസ്സിലാക്കേണ്ടേ..എന്ന് ചോിച്ചാണ് ട്രോളർമാർ രംഗത്തെത്തിയത്. ആറ്റിങ്ങലിലിൽ തീരപ്രദേശമില്ലെന്ന കാര്യം അവർക്ക് അറിയില്ലേ എന്ന ചോദ്യമാണ് ട്രോളർമാർ ഉന്നയിച്ചത്.
നീണ്ടകര ഏത് ജില്ലയിലാണ് ടീച്ചറേ നീണ്ടകരയും തിരുവനന്തപുരം ജില്ലയിലാണ് എന്നാണ് ശശികലയുടെ ധാരണ എന്ന് തോന്നുന്നു. നീണ്ടകര പാലത്തിന്റെ തെക്ക് ഭാഗത്തേക്ക് ഒരൊറ്റ ഹിന്ദു മീൻ പിടിക്കാൻ ചെല്ലാൻ പാടില്ലെന്നാണ് പ്രസംഗത്തിൽ പറയുന്നത്. പിടിച്ച് പള്ളിക്കുള്ളിൽ പൂട്ടിയിടുമെന്ന് പാലക്കാട് വച്ചാണ് പ്രസംഗം. പാലക്കാട്ട് കടലില്ലാത്തതുകൊണ്ട് ആളുകൾക്ക് അറിയുന്നുണ്ടാവില്ല. സംശയമുള്ളവർക്ക് വള്ളവും വലയുമായി ചെന്ന് നോക്കാം എന്നാണ് ശശികല പറയുന്നത്. അങ്ങനെ ചെന്നാൽ പള്ളിക്കകത്ത് പൂട്ടിയിടും എന്നാണ് ശശികല പറയുന്നത്. പള്ളീലച്ചൻ ഉൾപ്പെടെയുള്ളവർ ചേർന്ന് പൂട്ടിയിട്ടെന്ന് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് പള്ളീലച്ചന്മാരുൾപ്പെടെ ചേർന്ന് ഹിന്ദുക്കളെ പൂട്ടിയിട്ടെന്നാണ് ശശികല പറയുന്നത്. ഇത്തരം ഒരു സംഭവം നടന്നതായി എവിടെയെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ?
ഹൈന്ദവ സംഘടനകൾ ചെന്നാണത്രെ പിന്നീട് അവരെ മോചിപ്പിച്ചത്. സന്ധി സംഭാഷണത്തിന് ചെന്നപ്പോൾ കസേര പോലും ഇല്ല സന്ധി സംഭാഷണത്തിന് ചെന്നപ്പോൾ ഹൈന്ദവ സംഘടന പ്രതിനിധികൾക്ക് കസേര പോലും നൽകിയില്ലെന്നാണ് ശശികല പറയുന്നത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇതിൽ പങ്കെടുത്തിരുന്നു എന്നാണ് ശശികലയുടെ വാദം. പള്ളീലച്ചൻ പറയുന്നതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്രെ. പട്ടിയുടെ വിലപോലും ഹൈന്ദവ സംഘടനകൾക്ക് കിട്ടിയില്ലത്രെ സന്ധി സംഭാഷണത്തിന് വിളിച്ച ചെറിയ മുറിയിൽ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മുന്നിൽ അഞ്ച് കസേര ആണത്രെ ഉണ്ടായത്. അതിൽ അഞ്ച് പള്ളീലച്ചന്മാർ വന്നിരുന്നുവെന്ന്. ഹിന്ദു സംഘടന നേതാക്കൾ ഓച്ചാനിച്ച് നിൽക്കേണ്ടി വന്നു എന്ന്... റോഡിലൂടെ പോകുന്ന പട്ടിയുടെ വിലപോലും ഭരണ കർത്താക്കൾ വിളിച്ച് ചേർത്ത യോഗത്തിൽ ഹിന്ദു സംഘടനാ പ്രതിനിധികൾക്ക് കിട്ടിയില്ലെന്നാണ് ശശികലയുടെ ആക്ഷേപം.
കാസർകോട് ക്രിസ്ത്യാനിക്ക് ആവാം പക്ഷേ കാസർകോട് നിന്നുള്ള ക്രിസ്ത്യാനിക്ക് പോലും നീണ്ടകര പാലത്തിന്റെ തെക്ക് ഭാഗത്ത് വന്ന് മീൻ പിടിക്കാം. പക്ഷേ ഹിന്ദുവിന് മീൻ പിടിക്കണമെങ്കിൽ മാമോദീസ മുങ്ങണമത്രെ. ഈ അസഹിഷ്ണുത ഇവിടത്തെ രാഷ്ട്രീയ നേതാക്കൾ കണ്ടിട്ടുണ്ടോ എന്നാണ് ശശികല ചോദിക്കുന്നത്. കടലിനും മതം ഉണ്ടത്രെ! പൊന്നാനി കടൽ മുസ്ലീമിന്റെ കടലിനും മതമുണ്ടെന്നാണ് ശശികലയുടെ കണ്ടെത്തൽ... പൊന്നാനി കടൽ മുസ്ലീമിന്റെ ആണത്രെ. ആറ്റിങ്ങൽ കടൽ( അങ്ങനെ ഒരു കടലുണ്ടോ) ക്രിസ്ത്യാനിയുടേതാണത്രെ. ഹിന്ദുക്കൾ പിന്നെ എങ്ങോട്ട് പോകണം എന്ന് ശശികല ചോദിക്കുന്നു. ഹിന്ദുക്കൾക്ക് എവിടെയാണ് കടലുള്ളത് എന്നും ചോദിച്ചാണ് ശശികലയുടെ പ്രസംഗം.
പ്രസംഗത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:
തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ അവിടെ കടലിൽ പോകണമെങ്കിൽ ക്രിസ്ത്യാനിക്ക് മാത്രമേ പോകാൻ പാടുള്ളൂ. നീണ്ടകര പാലത്തിനു തെക്ക് വശത്തേക്ക് ഒരൊറ്റ ഹിന്ദു മീൻ പിടിക്കാൻ ചെല്ലാൻ പാടില്ല. സംശയം ഉള്ളവർക്ക് അവിടെ ചെന്ന് നോക്കിയാൽ സത്യം ബോധ്യപ്പെടുന്നതാണ്. ഒരു ഹിന്ദുവാണ് അവിടെ വള്ളവും വലയുമായി മീൻ പിടിക്കാൻ ചെന്നതെങ്കിൽ അവർ പിടിച്ചു പള്ളിക്കകത്ത് പൂട്ടിയിടും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് അവിടെ മീൻ പിടിക്കാൻ പോയ ഹിന്ദുക്കളെ നസ്രാണികൾ പള്ളിക്കകത്ത് പൂട്ടിയിട്ടു. പള്ളിയിലെ പാതിരി അതിനു നേതൃത്വം കൊടുത്തു. ഹൈന്ദവസംഘടനകൾ ചെന്നാണ് അവരെ മോചിപ്പിച്ചത്. സന്ധി സംഭാഷണത്തിനു വിളിച്ചു ഒരു ചെറിയ മുറിയിൽ നാലഞ്ച് കസേര.
രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി ഇവർ ഒരു ഭാഗത്ത്. ചർച്ചക്ക് വരുന്നവർക്ക് ഇരിക്കാൻ അഞ്ചുകസേര മുന്നിൽ നിരത്തി. അഞ്ചു പള്ളീലെ അച്ചന്മാർ അവിടെ ചെന്നിരുന്നു. ഹിന്ദുക്കൾ ഓച്ചനിച്ചു നിൽക്കേണ്ടി വന്നു. ഇരിക്കാൻ പോലും ഒരു സീറ്റ് അവർക്ക് കൊടുത്തില്ല. റോഡിൽ കൂടി പോകുന്ന പട്ടിയുടെ വിലപോലും ഹിന്ദുക്കൾക്ക് അവിടെ ലഭിച്ചില്ല.
സർക്കാർ വിളിച്ച ചർച്ചക്ക് ഒരു കസേര പോലും കൊടുക്കാതെ അരയ സമൂഹത്തിന്റെയും ഹൈന്ദവസമൂഹത്തിന്റെയും പ്രതിനിധികളെ നിർത്തിക്കൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. പള്ളീലെ അച്ഛൻ എന്തു പറയുന്നോ അതിനപ്പുറം എനിക്കില്ല എന്ന്.
ഇന്നും നീണ്ടകര പാലത്തിനു വടക്കുഭാഗത്തല്ലാതെ തെക്ക് ഭാഗത്ത് വലയിടാൻ ഹിന്ദുവിന് അധികാരം ഇല്ല. കാസർകോടുള്ള ക്രിസ്ത്യാനിക്ക് അവിടെ പോയി വലയിടാം. പക്ഷെ ഇവിടെ നീണ്ടകരയിൽ ഉള്ള ഹിന്ദുവിന് വടക്ക് ഭാഗത്ത് നിന്ന് തെക്കു ഭാഗത്ത് വന്നു വലയിടാൻ പറ്റില്ല. വലയിടണമെങ്കിൽ അവർ മാമോദീസ മുങ്ങണം.
ഈ അസഹിഷ്ണുത ഇവിടുത്തെ രാഷ്ട്രീയക്കാർ കണ്ടിട്ടുണ്ടോ? ഏതെങ്കിലും വിധത്തിൽ പ്രതികരിച്ചിട്ടുണ്ടോ?ഹൈന്ദവ സംഘടനകൾക്കല്ലാതെ മറ്റാർക്ക് ഈവിഷയം ഉണ്ട്. അപ്പോൾ കടലിനും മതമുണ്ട്. പൊന്നാനി കടൽ മുസ്‌ലീമിന്റെ ആണ്. ആറ്റിങ്ങൽ കടൽ ക്രിസ്ത്യാനിയുടെ ആണ്. നമ്മൾ ഹിന്ദുക്കൾ എങ്ങോട്ട് പോകണം? നമുക്ക് എവിടെ ഉണ്ട്?
യുഡിഎഫ് സർക്കാറിന്റെ കാലത്ത് നടന്ന പ്രസംഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് ട്രോളർന്മാരും പണി തുടങ്ങിയത്.