തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പാൾ ലക്ഷ്മി നായരും ലാ അക്കാദമിയിലെ പ്രശ്‌നങ്ങളുമാണ് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്. പാമ്പാടി നെഹ്‌റു കോളേജിൽ ജിഷ്ണു പ്രണോയ് മരിച്ചത് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടു. സോഷ്യൽ മീഡിയയിലൂടെ സത്യം പുറത്തെത്തി. ഇപ്പോൾ ലാ അക്കാദമിയിലെ വിഷയമാണ് ചൂടു പിടിച്ചു നിൽക്കുന്നത്. മലയാളത്തിലെ ടോളർമാർ്കകും ഇത് ചാകരക്കാലാം. ലക്ഷ്മിനായരും ലാ അക്കാദമിയും അങ്ങനെ പരിഹാസ രൂപേണ ചർച്ചയാക്കുകയാണ് ട്രോളർമാർ.

ഇന്റേണൽ മാർക്കിന്റെ കാര്യം ചോദിക്കുമ്പോൾ ചിക്കൻ മസാലയെ കുറിച്ച് മറുപടി പറയുന്ന ലോ അക്കാദമി പ്രിൻസിപ്പാൾ...അത് മറ്റാരുമല്ല, സെലിബ്രറ്റി ലക്ഷ്മിനായർ... ''മാഡം...ഞാൻ ക്ലാസിലോട്ട് ഒന്നു പോയിട്ട് വന്നാലോ...?' എന്ന് ചോദിക്കുന്ന വിദ്യാർത്ഥിയോട് 'കിണുങ്ങാതെ നിന്ന് ഉള്ളി അരിയെടാ...' എന്ന് പറയുന്ന ലക്ഷ്മി നായരെ മൊത്തത്തിൽ പൊളിച്ചടുക്കിയിരിക്കുകയാണ് ട്രോളന്മാർ.

പാചകക്കാരിയുടെ പച്ചക്കറി സെക്ഷൻ; ഇതിൽ ഉയർന്ന ജാതി ഏതായാരിക്കും? ലക്ഷ്മി നായർ കറിവെക്കാൻ പച്ചക്കറികൾ തെരഞ്ഞെടുക്കുന്നും ജാതി നോക്കിയാണത്രേ. ഇഷ്ടക്കേടുള്ള വിദ്യാർത്ഥികളെ കോളജിൽ നിന്നും പുറത്താക്കുമെന്നല്ല, മറിച്ച് താൻ ഉണ്ടാക്കിയ ചിക്കൻ വദൂരി കഴിപ്പിച്ചു കളയുമെന്നാണത്രേ ലക്ഷ്മി ഭീഷണിപ്പെടുത്തുന്നതെന്നും ട്രോളന്മാർ പറയുന്നു. കൈരളി ടിവിയിലെ സെലിബർട്ടി ഷെഫ് ഹോസ്റ്റലിൽ പെൺകുട്ടികളെ പീഡിപ്പിച്ചതാണ് ഇവിടെ വിഷയമാക്കുന്നത്.

'ഞാൻ പണ്ട് കൈരളി ടിവിയിൽ അരിവെപ്പുമായി നടന്ന ലക്ഷ്മി നായരല്ലെന്നും സ്വന്തം അപ്പന്റെ കോളജിൽ സ്വയം പ്രിൻസിപ്പലായി വാഴുന്ന ലക്ഷ്മി നായരാണ്' എന്നും ട്രോളന്മാർ പരിഹസിക്കുന്നു. ഇത് ഷെയർ ചെയ്ത് ട്രോളുകളെ ജനപ്രിയമാക്കുകായണ് മല്ലൂസ്. അങ്ങനെ സോഷ്യൽ മീഡിയിയിലെങ്ങും ലാ അക്കാദമിയാണ്. ലാ അക്കാദമിയിലെ സർക്കാർ ഇടപെടൽ ഉറപ്പാക്കുന്നതു വരെ ഇത് തുടരാനാണ് തീരുമാനം. അക്കാദമി പ്രശ്‌നത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് സോഷ്യൽ മീഡിയിയുടെ പൊതു വിലയിരുത്തൽ.