കൊച്ചി: മാഹി കൊലപാതകവുമായി ബന്ധപ്പെട്ട മന്ത്രി എ.കെ ബാലന്റെ വിവാദ പരാമർശത്തിനെതിരെ സംഘ പരിവാറിന്റെ ട്രോൾ മഴ. സിപിഎമ്മിനെ മാഹി കൊലപാതകങ്ങളെക്കുറിച്ച് മന്ത്രി തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കിയിരുന്നു. ഇങ്ങോട്ട് കിട്ടിയാൽ അത് തിരച്ചുകൊടുത്തിരിക്കുമെന്നായിരുന്നു ബാലൻ പറഞ്ഞത്. മാഹിയിൽ സിപിഎമ്മുകാരൻ കൊല്ലപ്പെട്ട് മിനിറ്റുകൾക്ക് അകം ബിജെപിക്കാരനേയും കൊലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ബാലന്റെ പരാമർശം.

കണ്ണൂരിൽ കൊല ചെയ്യപ്പെടുന്നവരെല്ലാം സാധാരണക്കാരാണ്. അതും പ്രത്യേക സമുദായത്തിൽപ്പെട്ടവർ. അല്ലാതെ ആരും മരിക്കുന്നില്ലെന്ന വിമർശനം സോഷ്യൽ മീഡിയ പലതരത്തിൽ ഉയർത്തിയിരുന്നു. ഇത്തരം ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ബാലന്റെ പ്രസ്താവന എത്തിയത്. ഇതോടെ പരിവാറുകാർ രണ്ടും കൽപ്പിച്ച് രംഗത്തെത്തി. വിദേശത്താണ് ബാലന്റെ മക്കൾ പഠിക്കുന്നത്. അവർക്ക് സുഖം ജീവതമാണ് ബാലൻ നൽകുന്നതെന്ന വിഷയമാണ് ചർച്ചയാക്കുന്നത്.

സിപിഎമ്മിനെ മാഹി കൊലപാതകങ്ങളെക്കുറിച്ച് മന്ത്രി തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കിയിരുന്നു. ഇങ്ങോട്ട് കിട്ടിയാൽ അത് തിരച്ചുകൊടുത്തിരിക്കുമെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. സിപിഎം ആരെയും അങ്ങോട്ട് പോയി അക്രമിക്കില്ല എന്നാൽ കിട്ടിയാൽ തിരിച്ചു കൊടുക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. തിരിച്ചുകൊടുക്കാനായി നെതാർലാന്റിൽ പഠിക്കുന്ന അഖിലിനയെും യുകെയിൽ പഠിക്കുന്ന നവീനിനെയും കൂട്ടി ഭാര്യയ്ക്കൊപ്പം പാരീസിലെ പിസ്സാ ഗേപുരത്തിന് മുന്നിൽ നിന്ന് സെൽഫി എടുക്കുമ്പോൾ ധൈര്യമായി പറയാമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇതിന്റെ ചിത്രങ്ങളടക്കമാണ് സംഘപരിവാറുകാർ ട്രോളുകൾ പങ്കു വച്ചിരിക്കുന്നത്.

നിഖിൽ നെതർലാൻഡ്‌സിലും നവീൻ യുകെയിലും സിപിഐ എം പിബി അംഗങ്ങളാണ്. ഫ്രാൻസ്, ജർമനി, സ്പെയിൻ, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പര്യടനം നടത്തി മാർക്സിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്ന തിരക്കിലാണെങ്കിലും, അടിയന്തര സാഹചര്യം കണക്കിലെടുത്ത് 'തിരിച്ചുകൊടുക്കാൻ' ഇരുവരും കേരളത്തിൽ എത്രയും പെട്ടെന്ന് എത്തണമെന്നതിനാൽ അച്ഛനമ്മമാർ നേരിട്ടുപോയി വിളിക്കുകയായിരുവെന്നാാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.

''സംസ്ഥാനത്തിന്റെ പണമെടുത്ത് സർക്കാർ ക്വാട്ടയിൽ വിദേശത്തു പഠിക്കാൻ പോയതിനാൽ, 'തിരിച്ചുകൊടുക്കൽ' തങ്ങളുടെ കടമയും ബാധ്യതയുമാണെന്ന് ബാലന്റെ മക്കൾ ചൈനീസ്, ക്യൂബൻ, സിറിയൻ, ഫലസ്തീൻ വാർത്താ ഏജൻസികളോടു പ്രതികരിച്ചു.-ഇങ്ങനെ പോകുന്നു വിമർശനങ്ങൾ. സിപിഎം നേതാക്കൾ മക്കളെ സുരക്ഷിത സ്ഥാനത്ത് വിട്ട് പാവം പാർട്ടിക്കാരെ കൊലക്കത്തിക്ക് വിട്ടുകൊടുക്കുന്നവെന്ന വികാരമാണ് ബാലനെതിരെ ഉയർത്താൻ പരിവാറുകാർ ശ്രമിക്കുന്നത്. നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ പാടത്തെ പണി വരമ്പത്ത് കൂലി പരാമർശവും ഇത്തരത്തിൽ ചർച്ചയാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെങ്ങന്നൂരിലെ പുലിയൂർ പഞ്ചായത്തിലെത്തിയപ്പോഴായിരുന്നു ബാലൻ വിവാദ പരാമർശം നടത്തിയത്. ിപിഎം പല സ്ഥലങ്ങളിലും പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ, ഇടപക്ഷത്തെ കായിക ബലം ഉപയോഗിച്ച് ആർഎസ്എസ് നേരിടുകയാണെന്നും ബാലൻ ആരോപിച്ചിരുന്നു. ആർഎസ്എസ് ഇന്നും ഇന്നലെയുമല്ല സിപിഎമ്മിനെ വേട്ടയാടാൻ തുടങ്ങിയത്. ഒരു ആക്രമ സംഭവങ്ങൾക്കും സിപിഎം തുടക്കം കുറിച്ചിട്ടില്ല. എന്നാൽ, ഇങ്ങോട്ട് കിട്ടിയാൽ തിരിച്ചും കൊടുക്കും. പ്രതിരോധത്തിന്റെ ഭാഗമായുണ്ടാകുന്ന ആക്രമണങ്ങൾ അല്ലാതെ മനഃപൂർവം സിപിഎം അക്രമങ്ങൾ സൃഷ്ടിക്കാറില്ലെന്നുമായിരുന്നു ബാലൻ വിശദീകരിച്ചത്.

എന്നാൽ മാഹിയിലെ രാഷ്ട്രീയ കൊലപാതകത്തെ നിയമമന്ത്രിയായ എ.കെ.ബാലൻ ന്യായീകരിക്കുന്നത് അപമാനകരമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. പകരത്തിനു പകരമാണു കൊന്നതെന്ന മട്ടിലുള്ള മന്ത്രിയുടെ പ്രതികരണം പാടില്ലായിരുന്നു. കൊലപാതകം തടയലാണു മന്ത്രിയുടെയും സർക്കാരിന്റെയും ഉത്തരവാദിത്തം. അതു മറന്നുള്ള പ്രാകൃത സമീപനം ശരിയല്ലെന്നായിരുന്നു പ്രതിപക്ഷ വിമർശനം. ഇതിനോട് ചേർന്നാണ് സോഷ്യൽ മീഡിയയിലും ചർ്ച്ചകൾ പുരോഗമിച്ചത്.

യുഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ചെങ്ങന്നൂരിലെത്തിയതായിരുന്നു ചെന്നിത്തല. കേന്ദ്രം ഭരിക്കുന്ന പാർട്ടിയും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയും ആളുകളെ കൊല ചെയ്തു മത്സരിക്കുകയാണ്. മാഹി പോണ്ടിച്ചേരിയുടെ ഭാഗമാണെന്നും കേരളത്തിലല്ലെന്നും മുഖ്യമന്ത്രി പറയുന്നതും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണ് ബാലൻ ശ്രമിക്കുന്നതെന്നായിരുന്നു ബിജെപിയുടെ കുറ്റപ്പെടുത്തൽ. മാഹി-ന്യൂമാഹി സംഭവങ്ങൾ അപലപിക്കാനും സമാധാന സംരക്ഷണത്തിന് സർവകക്ഷിയോഗം ചേരാനുമിരിക്കെ, മന്ത്രി ബാലൻ നടത്തിയ വിവാദ പ്രസ്താവന സിപിഎം ആലോചിച്ചുറച്ചാണെന്ന് വ്യക്തമെന്നായിരുന്നു ബിജെപി നിലപാട്.