തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളേജിൽ ജിഷ്ണുവിന്റെ മരണം വിവാദമായതിനു പിന്നാലെ മറ്റക്കര ടോംസ് കോളേജും വാർത്തകളിൽ നിറഞ്ഞു. കോട്ടയം ജില്ലയിലെ മറ്റക്കരയിലുള്ള ടോംസ് എഞ്ചിനീയറിങ് കോളേജിനെ പറ്റി ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വന്നതോടെ പ്രതിഷേധം സോഷ്യൽ മീഡിയയിലും രൂക്ഷമാകുകയാണ്.

പെൺകുട്ടികൾക്കു മറ്റക്കര കോളേജിൽ അപമാനം സഹിക്കേണ്ടി വരുന്നുവെന്ന വാർത്തകൾ പുറത്തുവന്നതോടെ പരിഹാസവുമായി സൈബർ ലോകം രംഗത്തെത്തി. ഫേസ്‌ബുക്കിലെ ട്രോൾ ഗ്രൂപ്പുകളിൽ കോളേജിലെ കിരാത നടപടികളെ പരിഹസിച്ചു കൊണ്ടു കനത്ത പ്രതിഷേധം ഉയരുകയാണ്.

കോളേജ് ചെയർമാൻ രാത്രിയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തുന്നു എന്നാണ് പ്രധാന ആരോപണം. നിശാവസ്ത്രം ധരിച്ച് നിൽക്കുന്ന പെൺകുട്ടികളെ ഷാൾ ധരിക്കാൻ പോലും ഇയാൾ അനുവദിക്കാറില്ലെന്നും പെൺകുട്ടികളോട് നിലത്തു നിന്ന് കടലാസും മറ്റും കുനിഞ്ഞ് എടുക്കാൻ ചെയർമാൻ ടോം ഇദ്ദേഹം ആവശ്യപ്പെടാറുണ്ടെന്നു വിദ്യാർത്ഥികൾ പറഞ്ഞുവെന്ന വാർത്തയും പുറത്തുവന്നു. ഇതിനെയെല്ലാം ട്രോളുകളയാണു സൈബർ ലോകം.

രസകരമായ ട്രോളുകളിൽ ചിലത് :