- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കന്യാസ്ത്രീ സമരത്തെക്കുറിച്ച് മോഹൻലാലിനോട് ചോദിച്ചവരെ വേണം അടിക്കാൻ'; മോഹൻലാൽ കന്യാസ്ത്രീ സമരത്തെ അവഹേളിച്ചുവെന്ന പ്രചാരണത്തിനൊപ്പം സമൂഹ മാധ്യമങ്ങളിൽ ട്രോൾ പൊങ്കാല! ; 'നാണമുണ്ടോ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ' എന്ന ലാലിന്റെ വാക്കുകൾക്ക് പിന്നാലെ 'അറിയണമെങ്കിൽ അടുത്ത ബ്ലോഗ് നോക്കിയാൽ മതിയെന്നും' സമൂഹ മാധ്യമത്തിൽ കമന്റ്
കൊച്ചി: കൊച്ചിയിൽ നടക്കുന്ന കന്യാസ്ത്രീ സമരത്തിൽ എന്താണ് പ്രതികരണമെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള മോഹൻലാലിന്റെ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. കന്യാസ്ത്രീ സമരത്തെ ലാൽ അവഹേളിച്ചുവെന്ന് ഒരു വിഭാഗം പറയുമ്പോൾ അത് അത്തരത്തിൽ വളച്ചൊടിക്കണ്ട എന്ന് മറ്റൊരു വിഭാഗം പറയുന്നു. മോഹൻലാലിന്റെ ചിത്രങ്ങൾ ചേർത്തുള്ള ട്രോൾ പൊങ്കാലയും സമൂഹ മാധ്യമത്തിൽ എത്തിയിട്ടുണ്ട്. 'മോനേ, നാണമുണ്ടോ ഇതൊക്കെ ചോദിക്കാൻ. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോൾ അത് പൊതുവികാരമാണോ'- എന്നു പറഞ്ഞാണ് മോഹൻലാൽ കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചത്.വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായം ദുരിതബാധിതർക്ക് നൽകുന്ന ചടങ്ങിനിടെ കന്യാസ്ത്രീകളുടെ സമരത്തെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു മോഹൻലാൽ ഈ തരത്തിൽ പ്രതികരിച്ചത്. ഇതിനെതിരെയാണ് സോഷ്യൽ മീഡിയ വിമർശനമുന്നയിക്കുന്നത്. 'കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചൊക്കെ ആ സിനിമാ നടൻ മോഹൻലാലിനോട് പോയി ചോദിച്ചവരെ വേണം അടിക്കാൻ. പോത്തിനോട് ആരെങ്കിലും ഏത്തവാഴയ്ക്ക് തടം വെട
കൊച്ചി: കൊച്ചിയിൽ നടക്കുന്ന കന്യാസ്ത്രീ സമരത്തിൽ എന്താണ് പ്രതികരണമെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള മോഹൻലാലിന്റെ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. കന്യാസ്ത്രീ സമരത്തെ ലാൽ അവഹേളിച്ചുവെന്ന് ഒരു വിഭാഗം പറയുമ്പോൾ അത് അത്തരത്തിൽ വളച്ചൊടിക്കണ്ട എന്ന് മറ്റൊരു വിഭാഗം പറയുന്നു. മോഹൻലാലിന്റെ ചിത്രങ്ങൾ ചേർത്തുള്ള ട്രോൾ പൊങ്കാലയും സമൂഹ മാധ്യമത്തിൽ എത്തിയിട്ടുണ്ട്.
'മോനേ, നാണമുണ്ടോ ഇതൊക്കെ ചോദിക്കാൻ. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോൾ അത് പൊതുവികാരമാണോ'- എന്നു പറഞ്ഞാണ് മോഹൻലാൽ കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചത്.വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായം ദുരിതബാധിതർക്ക് നൽകുന്ന ചടങ്ങിനിടെ കന്യാസ്ത്രീകളുടെ സമരത്തെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു മോഹൻലാൽ ഈ തരത്തിൽ പ്രതികരിച്ചത്. ഇതിനെതിരെയാണ് സോഷ്യൽ മീഡിയ വിമർശനമുന്നയിക്കുന്നത്.
'കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചൊക്കെ ആ സിനിമാ നടൻ മോഹൻലാലിനോട് പോയി ചോദിച്ചവരെ വേണം അടിക്കാൻ. പോത്തിനോട് ആരെങ്കിലും ഏത്തവാഴയ്ക്ക് തടം വെട്ടുന്നതിനെ കുറിച്ച് അഭിപ്രായം ചോദിക്കുമോ.' എന്നു പറഞ്ഞാണ് രശ്മി ആർ നായർ മോഹൻലാലിന്റെ നിലപാടിനെ പരിഹസിക്കുന്നത്.'ബ്ലഡി ഗ്രാമവാസിസ് നാണമുണ്ടോ ഇതൊക്കെ ചോദിക്കാൻ ? അറിയണമെന്ന് അത്ര ആഗ്രഹമുണ്ടെൽ അടുത്ത ബ്ലോഗ് നോക്കിയാൽ മതി !' എന്നാണ് റിതിൻ സാമുവലിന്റെ പ്രതികരണം.
'അല്ലെങ്കിലും മനുഷ്യനെ ബാധിക്കുന്ന ഏതൊരു പ്രശ്നത്തിലും വ്യക്തമായ ഒരു നിലപാടെടുക്കാൻ എന്നാണ് ഇയാൾക്ക് കഴിഞ്ഞിട്ടുള്ളത്. ഒരു സഹപ്രവർത്തകക്കു നേരെയുണ്ടായ അതിക്രമത്തെ പോലും എത്ര നിസ്സാരവൽക്കരിച്ചാണിയാൾ സംസാരിച്ചത്.' നടി ആക്രമിക്കപ്പെട്ട കേസിലെ മോഹൻലാലിന്റെ നിലപാടുകൾ സൂചിപ്പിച്ചുകൊണ്ട് മാളിയേക്കൽ ചൂണ്ടിക്കാട്ടുന്നു.'ചങ്കിനകത്ത് ലാലേട്ടൻ അരമനക്കകത്തും ലാലേട്ടൻ ആയോ?' എന്നാണ് മറ്റൊരു പരിഹാസം.
'മോനെ നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെത്തെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ? ആ കന്യാസ്ത്രീകൾ എന്ത് ചെയ്യണം. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോൾ അത് പൊതുവികാരമാണോ. നിങ്ങൾക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിച്ചുകൂടെ. അതും പ്രളയവുമായി എന്താണ് ബന്ധം എന്നാണ് മോഹൻലാൽ പറഞ്ഞത്. തുടർന്ന് മാധ്യമപ്രവർത്തകനോട് ഏതു പത്രത്തിൽ നിന്നാണെന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. മാധ്യമ പ്രവർത്തകൻ മാതൃഭൂമിയെന്നു പറഞ്ഞപ്പോൾ 'ആ അതാണ്' എന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തിരുന്നു.