കോഴിക്കോട്: കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റു ബിജെപി നേതാക്കളെയും ആവശ്യത്തിനു ട്രോളി ആഘോഷമാക്കിയിരിക്കുകയാണു സൈബർ ലോകം. ബീഫിന്റെ നഗരമായ കോഴിക്കോട്ട് ഉത്തരേന്ത്യയിൽ നിന്നുള്ള ബിജെപി പ്രവർത്തകരും നരേന്ദ്ര മോദിയും അമിത് ഷായും എത്തിയത് ട്രോളന്മാർ ഉത്സവമാക്കി.

ബിജെപി ദേശീയ കൗൺസിലിലെ ഓരോ സംഭവങ്ങളും സസൂക്ഷ്മം വിവരിച്ചും നിരീക്ഷിച്ചുമായിരുന്നു ട്രോളന്മാരുടെ പ്രകടനം. മോദിജിയുടെ മലയാളം പ്രസംഗം മുതൽ പകൽവെട്ടത്തിൽ ടോർച്ചടിക്കാൻ നിർദ്ദേശം നൽകിയ തിരുവനന്തപുരം സ്വദേശി നേതാവ് വരെ ട്രോൾ പേജുകളിൽ നിറഞ്ഞു.

ബീഫും ഗോമാതാ സ്നേഹവും വെള്ളാപ്പള്ളി നടേശനും വിഷയങ്ങളായി. പ്രധാനമന്ത്രിയും സംഘവും തള്ളി തള്ളി കോഴിക്കോടിനെ കടലിലേക്ക് എത്തിച്ചുവെന്നും ട്രോളന്മാർ പറയുന്നു.

രസകരമായ ട്രോൾ പോസ്റ്റുകൾ കാണാം: