- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ മഹാ നടനാണ്, എങ്കിലും ഈ പുരസ്‌ക്കാരം അർഹിച്ചിരുന്നോ? പ്രിയപ്പെട്ടവനെ മറക്കാതിരുന്ന ജൂറി ചെയർമാൻ പ്രിയദർശന് ട്രോളോടു ട്രോൾ; പ്രിയദർശന്റെ സിനിമകൾ കണ്ടിട്ടുപോലും ഇത്രയധികം ചിരിച്ചിട്ടില്ല; ചങ്ങാതി നന്നായാൽ ജൂറി പരാമർശത്തിനൊന്നും മുട്ടില്ലെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഇറക്കാൻ മലയാളികളെ കഴിഞ്ഞേ ആളുകളുള്ളൂ. ഇങ്ങനെ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ട്രോളിംഗിന് ഇരയായ വ്യക്തി കൂടിയാണ് നടൻ മോഹൻലാൽ. ഇപ്പോൾ ദേശീയ പുരസ്‌ക്കാരം മോഹൻലാലിനെ തേടിയെത്തുമ്പോൾ ആ നേട്ടത്തിൽ സോഷ്യൽ മീഡിയ നെറ്റിചുളിക്കുകയാണ്. ഈ നേട്ടം മോഹൻലാൽ അർഹിച്ചിരുന്നോ എന്നതാണ് സോഷ്യൽ മീഡിയയുടെ പ്രധാന ചോദ്യം. ജൂറി ചെയർമാനായിരുന്നത് പ്രിയദർശനാണ് ഇത്തവണ ലാലിന് അവാർഡ് നൽകിയച് എന്നതാണ് സോഷ്യൽ മീഡിയുടെ ട്രോളിന്റെ ശക്തി കൂടാൻ കാരണമായത്. പുരസ്‌ക്കാര പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രവഹിക്കുകയാണ. മോഹൻലാലിന് പ്രത്യേക പരാമർശം നൽകിയതും അക്ഷയേകുമാറിന് മികച്ച നടനുള്ള പുരസ്‌കാരം നൽകിയതമാണ് ട്രോളർമാർ ആഘോഷിക്കുന്നത്. മോഹൽലാലും പ്രീയനും അടുത്ത സുഹൃത്തുകളാണ്. മലയാളത്തിൽ പ്രിയന്റെ നായകനാണ് മോഹൻലാൽ. അക്ഷയ്കുമാറാകട്ടെ പ്രീയദർശന്റെ ഹിന്ദി ചിത്രങ്ങളിലെ സ്ഥിരം മുഖവും. ഈ ബന്ധങ്ങളാണ് അവാർഡിൽ പ്രതിഫലിച്ചതെന്നാണ് ട്രോളർമാർ പറയുന്നത്. പ്രീയദർശന്റെ സിനിമകളക്കാൾ ചിരി
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഇറക്കാൻ മലയാളികളെ കഴിഞ്ഞേ ആളുകളുള്ളൂ. ഇങ്ങനെ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ട്രോളിംഗിന് ഇരയായ വ്യക്തി കൂടിയാണ് നടൻ മോഹൻലാൽ. ഇപ്പോൾ ദേശീയ പുരസ്‌ക്കാരം മോഹൻലാലിനെ തേടിയെത്തുമ്പോൾ ആ നേട്ടത്തിൽ സോഷ്യൽ മീഡിയ നെറ്റിചുളിക്കുകയാണ്. ഈ നേട്ടം മോഹൻലാൽ അർഹിച്ചിരുന്നോ എന്നതാണ് സോഷ്യൽ മീഡിയയുടെ പ്രധാന ചോദ്യം. ജൂറി ചെയർമാനായിരുന്നത് പ്രിയദർശനാണ് ഇത്തവണ ലാലിന് അവാർഡ് നൽകിയച് എന്നതാണ് സോഷ്യൽ മീഡിയുടെ ട്രോളിന്റെ ശക്തി കൂടാൻ കാരണമായത്.
പുരസ്‌ക്കാര പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രവഹിക്കുകയാണ. മോഹൻലാലിന് പ്രത്യേക പരാമർശം നൽകിയതും അക്ഷയേകുമാറിന് മികച്ച നടനുള്ള പുരസ്‌കാരം നൽകിയതമാണ് ട്രോളർമാർ ആഘോഷിക്കുന്നത്. മോഹൽലാലും പ്രീയനും അടുത്ത സുഹൃത്തുകളാണ്. മലയാളത്തിൽ പ്രിയന്റെ നായകനാണ് മോഹൻലാൽ. അക്ഷയ്കുമാറാകട്ടെ പ്രീയദർശന്റെ ഹിന്ദി ചിത്രങ്ങളിലെ സ്ഥിരം മുഖവും. ഈ ബന്ധങ്ങളാണ് അവാർഡിൽ പ്രതിഫലിച്ചതെന്നാണ് ട്രോളർമാർ പറയുന്നത്.
പ്രീയദർശന്റെ സിനിമകളക്കാൾ ചിരിപ്പിക്കുന്നതാണ് പ്രീയന്റെ അവാർഡുകളെന്നാണ് വ്യാപകമായി പ്രചരിക്കുന്ന ഒരു ട്രോൾ. കൂട്ടുകാരൻ ആകുന്നെങ്കിൽ പ്രീയന്റെ കൂട്ടുകാരനാകണമെന്നും ടോളർമാർ പറയുന്നത്. മോഹൻലാലിനെ പ്രിയൻ അപമാനിക്കുകയാണെന്നും സോഷ്യൽ മീഡിയായിൽ വിമർശനമുണ്ട്. മണിയൻപിള്ള രാജുവിന് കൂടി എന്തെങ്കിലു നൽകാമായിരുന്നുവെന്നും പ്രീയദർശന്റെ മറ്റൊരു സുഹൃത്തായ എം.ജി.ശ്രീകുമാർ അഭിനയിച്ച ചിത്രം റിലീസാകാൻ വൈകിയതുകൊണ്ടാണ് അവാർഡ് നഷ്ടമായതെന്നും തമാശയായി പറയുന്നുണ്ട്.
പ്രീയനൊപ്പം ഏഷ്യാനെറ്റിനേയും ട്രോളർമാർ പരിഹസിക്കുന്നുണ്ട്. ദേശിയ അവാർഡിനെ ഏഷ്യാനെറ്റ് പുരസ്‌കാരത്തിന്റെ നിലവാരത്തിൽ എത്തിച്ചുവെന്നാണ് പരിഹാസം. മോഹൻലാലിന് അവാർഡിനായി തിരഞ്ഞെടുത്ത ചിത്രങ്ങളാണ് വിമർശനങ്ങൾക്ക് ആധാരം. പുലിമുരുകൻ, ജനതാ ഗാരേജ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൽ എന്ന ചിത്രങ്ങളായിരുന്നു മോഹൻലാലിന് അവാർഡിനായി പരിഗണിച്ചത്. എന്നാൽ, ഈ ചിത്രങ്ങളിലേക്കാൾ മികച്ച അഭിനയം മോഹൻലാൽ കാഴ്‌ച്ച വെച്ചത് പ്രിയൻ ചിത്രമായ ഒപ്പത്തിലായിരുന്നു. എന്നാൽ, തന്റെ ചിത്രത്തിന് അവാർഡ് നൽകുന്നത് ശരിയല്ല എന്നതു കൊണ്ടാകാം ഒഴിവാക്കപ്പെട്ടത് എന്നാണ് അറിയുന്നത്.