- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛേ ദിൻ ആനേവാല അഥവാ അച്ഛൻ അടുത്ത ദിവസം ആനയെ വാങ്ങും; കാത്തിരുന്ന ഇരയെ കിട്ടയാവേശത്തിൽ സുരേന്ദ്രനെ ഇടിച്ചു പൊളിച്ചു സോഷ്യൽ മീഡിയ; ആവേശം പകർന്ന് ബദ്ധ ശത്രു വി റ്റി ബലറാമും: സോഷ്യൽ മീഡിയ യുദ്ധം മുറുകി
കൊച്ചി: സോഷ്യൽ മീഡിയ ഇങ്ങനെ ആണ്. എന്നും അവർക്കൊക്കെ ഇരയെ വേണം. അതിനായി അവർ ചൂണ്ട കോർത്തു കാത്തിരിക്കുന്നു. ചില ദിവസങ്ങളിൽ നിർഭാഗ്യം കാത്തിരിക്കുന്നത് പാവങ്ങളെ ആവാം. സോഷ്യൽ മീഡിയായിൽ പ്രധാന താരങ്ങൾ കാലിടറി വീണാൽ പിന്നെ രക്ഷയില്ല. തകർത്തു കളയും ഒരുമിച്ച്. സോഷ്യൽ മീഡിയയിലെ ബദ്ധ ശത്രുക്കളും ഇത്തരം പോരാട്ടങ്ങളുടെ പ്രധാന ഇരകളുമാണ് യുവ
കൊച്ചി: സോഷ്യൽ മീഡിയ ഇങ്ങനെ ആണ്. എന്നും അവർക്കൊക്കെ ഇരയെ വേണം. അതിനായി അവർ ചൂണ്ട കോർത്തു കാത്തിരിക്കുന്നു. ചില ദിവസങ്ങളിൽ നിർഭാഗ്യം കാത്തിരിക്കുന്നത് പാവങ്ങളെ ആവാം.
സോഷ്യൽ മീഡിയായിൽ പ്രധാന താരങ്ങൾ കാലിടറി വീണാൽ പിന്നെ രക്ഷയില്ല. തകർത്തു കളയും ഒരുമിച്ച്. സോഷ്യൽ മീഡിയയിലെ ബദ്ധ ശത്രുക്കളും ഇത്തരം പോരാട്ടങ്ങളുടെ പ്രധാന ഇരകളുമാണ് യുവ കോൺഗ്രസ്സ് നേതാവ് വി റ്റി ബലറാമും യുവ ബിജെപി നേതാവ് കെ സുരേന്ദ്രനും. ഇരുവരും തമ്മിലുള്ള പോര് സോഷ്യൽ മീഡിയ മിക്കവാറും ആഘോഷിക്കാറുണ്ട്. സുരേന്ദ്രൻ വിരുദ്ധ പക്ഷക്കാർക്ക് വീണു കിട്ടിയ മുതലായി മാറുക ആയിരുന്നു ഇന്നലത്തെ മോദി വിവർത്തന വിവാദം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് ട്രോളന്മാരുടെ പരിഹാസമാണ്. മോദിയുടെ പ്രസംഗം നേർ വിപരീതമായാണ് കെ. സുരേന്ദ്രൻ പരിഭാഷപ്പെടുത്തിയത്. കേരളത്തിൽ വരാൻ വൈകിയതിൽ വിഷമമുണ്ടെന്ന് മോദി പറഞ്ഞപ്പോൾ. ഇവിടെ ഇപ്പോൾ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്നായിരുന്നു സുരേന്ദ്രന്റെ പരിഭാഷ. ശബരിമല സന്ദർശനത്തോടെ കേരള സന്ദർശനം തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെന്നും അത് നടനന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഭാഗവും വിഴുങ്ങിയാണ് സുരേന്ദ്രൻ പരിഭാഷപ്പെടുത്തിയത്.
ബിജെപി അധ്യക്ഷൻ വിമുരളീധന്റെ അടുപ്പക്കാരനാണ് സുരേന്ദ്രൻ. ഇതുകൊണ്ടാണ് സുരേന്ദ്രനെ പരിഭാഷകനായി നിശ്ചയിച്ചത്. ഇതിന് മുമ്പും സുരേന്ദ്രൻ പല നേതാക്കളുടേയും പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മോദിയെത്തുമ്പോൾ സാധാരണ മുരളീധരൻ തന്നെയാകും പരിഭാഷകൻ. അല്ലാത്ത പക്ഷം ജോർജ് കുര്യനെ പോലുള്ളവർ എത്തും. എന്നാൽ ഇന്നലെ ഈ ഉത്തരവാദിത്തം സുരേന്ദ്രൻ ഏറ്റെടുത്തു. തുടക്കത്തിൽ തന്നെ പാളിച്ചയും പറ്റി. ഇത് മനസ്സിലാക്കി സുരേന്ദ്രൻ തടിതപ്പുകയായിരുന്നു. കളി കൈവിട്ടു പോയെന്ന് മനസ്സിലായതോടെ സുരേന്ദ്രൻ പരിഭാഷകന്റെ റോൾ ഒഴിഞ്ഞു.
മോദിയുടെ മൂന്നാം ഭാഗം പരിഭാഷ ചെയ്യാതെ നിന്ന സുരേന്ദ്രനെ മോദി നോക്കി. എനിക്കൊന്നും കേൾക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു. അപ്പോൾ അടുത്തേക്ക് വരാൻ മോദി സുരേന്ദ്രന് നിർദ്ദേശം നൽകി. ഇതിനിടെയിൽ കണ്ണൂകാണിച്ച് മുരളീധരനെ സുരേന്ദ്രൻ വിഷമാവസ്ഥ വ്യക്തമാക്കി. മുൻനിരയിൽ ഉണ്ടായിരുന്ന പികെ കൃഷ്ണദാസിനും കാര്യങ്ങൾ പിടികിട്ടി. മുരളീധരനോട് പരിഭാഷ ചെയ്യാൻ അദ്ദേഹവും നിർദ്ദേശിച്ചു. ഇതോടെ മുരളീധരൻ പരിഭാഷകനായി. ഗുജറാത്ത് ശൈലിയിലെ മോദിയുടെ കത്തിക്കയറ്റം ആവേശം ചോരാതെ പാർട്ടി പ്രവർത്തകരിലേക്ക് എത്തുകയും ചെയ്തു. ഇതാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
മാസങ്ങൾക്ക് മുമ്പ് വി.ടി ബൽറാമുമായി നടന്ന ഫേസ്‌ബുക്ക് സംവാദത്തിൽ അമിത് ഷാ പറഞ്ഞത് എന്താണെന്ന് മനസിലാകണമെങ്കിൽ ബൽറാം കുറച്ചെങ്കിലും ഹിന്ദി പഠിക്കണമെന്നു സുരേന്ദ്രൻ കമന്റ് ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ടും പ്രചരിക്കുന്നുണ്ട്. അന്ന് സുരേന്ദ്രന്റെ കയ്യിൽ നിന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന ബൽറാമും സുരേന്ദ്രനെ വെറുതെ വിട്ടില്ല. കെ. സുരേന്ദ്രന് ഹിന്ദി അക്ഷരമാല സമ്മാനിച്ചു കൊണ്ടാണ് ബൽറാം പരിഹസിച്ചത്. അങ്ങനെ സുരേന്ദ്രൻ വിഷയം കത്തികയറി. ട്രോളുകൾ പ്രവഹിക്കുകയാണ്.