ക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന അസുഖമാണ് നമ്മുടെ സ്പീക്കർക്ക്. എന്നിട്ടും പൊതു പ്രവർത്തനത്തിൽ നിറഞ്ഞ് ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനത്തിലാണ് സ്പീക്കർ ശക്തൻ.

ഏറെ രാഷ്ട്രീയം കളിച്ചാണ് ജി കാർത്തികേയന്റെ മരണ ശേഷം സ്പീക്കർ പദവിയിലെത്തി സഭയുടെ നാഥനായത്. സ്വന്തം ചെരുപ്പിന്റെ വാറ് ജീവനക്കാരനെ കൊണ്ട് സ്പീക്കർ അഴിച്ചത് ചാനലായ ചാനലുകളെല്ലാം ചർച്ചയാക്കി. എന്നാൽ എംഎൽഎമാരായ പ്രതിപക്ഷക്കാരാരും സ്പീക്കറെ എല്ലാം മറന്ന് വിമർശിക്കുന്നില്ല. കാരണം സ്പീക്കർക്കെതിരായ വിമർശനങ്ങൾ സഭയോടുള്ള അനാദരവാണ്. എന്നാൽ ടോളർമാർക്ക് ഇതൊന്നും ഭയമില്ല.

സ്പീക്കർ ശക്തനാണ് അവരുടെ താരം. പലതും കാണിച്ചു കൊടുക്കകുയം ചെയ്യുന്നു. അതിലൊന്ന് മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ ജീവിത രീതിയാണ്. ലോകമറിയുന്ന ശാസ്ത്രജ്ഞൻ, ഇന്ത്യയുടെ രാഷ്ട്രപതി... എന്നാൽ അതൊന്നും ഈ മഹാനെ അഹങ്കാരിയാക്കിയിരുന്നില്ല. രാഷ്ട്രപതിയായിരിക്കെ കൊടുങ്ങല്ലൂരിലെ ചേരമാൻ മസ്ജിദിൽ കലാമെത്തി. അന്ന് സ്വന്തം ചെരുപ്പ് കൈകളിൽ ഊരിപ്പിടിച്ച് വാഹനത്തിലേക്ക് പോയി. ആരാധനാലയത്തിന്റെ പവിത്രത നിലനിർത്താനായിരുന്നു അത്.

രാഷ്ട്രപതിയുടെ ചെരുപ്പെടുക്കാൻ നിരവധി പേരുണ്ടാകും. എന്നാൽ അതൊന്നും കലാം ചെയ്യിപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കൈയിൽ നിന്ന് ചെരുപ്പ് വാങ്ങാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും കലാം അതിന് വഴങ്ങിയില്ല. ഇതിനെ ഹിറ്റെന്നും ശക്തന്റേത് ഷിറ്റെന്നുമാണ് ട്രോളർമാർ വിലയിരുത്തുന്നത്. മുൻ രാഷ്ട്രപതിയുടെ മാതൃകയാണ് എല്ലാ പൊതുപ്രവർത്തകരും പിന്തുടരേണ്ടതെന്ന് വിശദീകരിക്കുകയാണ് ഇവിടെ. എന്താണ് കലാം ചെയ്തിരുന്നത് എന്ന് കൃത്യമായി വിശദീകരിക്കപ്പെടുന്നു.

മലയാള സിനിമയിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച് ശക്തനെ കണക്കിന് കളിയാക്കുന്നുമുണ്ട്. ഈ അസുഖത്തെ പറ്റി രാമായണത്തിലും പറയുന്നുണ്ട്... വായിച്ചു നോക്ക് അപ്പൊ മനസ്സിലാകുമെന്നാണ് മറ്റൊരു ട്രോൾ. ഭരതന്റെ ശ്രീരാമന്റെ പാദുകം അഴിച്ചു വാങ്ങുന്നതുമായാണ് താരതമ്യം. ഡ്രൈവറുടെ വരവിനായി കാത്തുനിൽക്കുന്ന ശകുന്തള.. (വീണ്ടും ഒരു ഫയൽ ചിത്രം)--- എന്ന ട്രോളും ലക്ഷ്യമിടുന്നത് ശക്തനെ തന്നെ. സ്വന്തം ചെരുപ്പഴിക്കാൻ കഴിയാത്ത തനിക്കാരാ ശ്ക്തനെന്ന് പേരിട്ടതെന്നാണ് മറ്റൊരു പരിഹാസം.

ശക്തൻ ഡ്രൈവറെ കൊണ്ട് ചെരുപ്പ്‌ന്റെ വള്ളി അഴിച്ചതിൽ മോദി മൗനം പാലിക്കുന്നതിൽ ഞാൻ എനിക് യുവജന ക്ലബ്ബിൽ നിന്നും ലളിത ഗാനത്തിന് കിട്ടിയ സെക്കന്റെ പ്രൈസ് ചോറ്റ് പാത്രം,500 രുപയും നാൻ തിരികെ ക്ലബ്ബിന് കൊടുക്കുന്നു.....കൂടെ സാഹിതൃകാരന്മാരും പ്രതിഷേധിക്കുന്നു-എന്ന് മറ്റൊരു കമന്റ്. അങ്ങനെ ട്രോളർമാർ ശക്തൻ വിഷയത്തെ ആഘോഷമാക്കുകയാണ്.