- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചത്തോന്നറിയാൻ വന്നതാണല്ലേടാ...'; അടികിട്ടിയ മുഖ്യമന്ത്രിയും പരിഹസിക്കുന്ന പ്രതിപക്ഷ നേതാവും സോഷ്യൽ മീഡിയയെ ചിരിപ്പിക്കുന്നു; മണ്ടന്മാർ കൂടുതൽ പാലായിലെന്നും സൈബർ ലോകം
തിരുവനന്തപുരം: ചത്തോന്നറിയാൻ വന്നതാണല്ലേടാ... പ്രതികരണം ആശുപത്രിക്കിടക്കയിലുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേതാണ്. കാണാൻ വന്നതാകട്ടെ, സാക്ഷാൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും. ഞെട്ടണ്ട.. ഒന്നു ചിരിച്ചോളൂ.. തെരഞ്ഞെടുപ്പു ഫലം വന്നതോടെ ട്രോളന്മാർ രംഗത്തെത്തിയതാണു കാര്യം. ഇന്നു ഫലം വന്നതോടെ മൂന്നു മുന്നണികളിലെയും നേതാക്കളെ
തിരുവനന്തപുരം: ചത്തോന്നറിയാൻ വന്നതാണല്ലേടാ... പ്രതികരണം ആശുപത്രിക്കിടക്കയിലുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേതാണ്. കാണാൻ വന്നതാകട്ടെ, സാക്ഷാൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും. ഞെട്ടണ്ട.. ഒന്നു ചിരിച്ചോളൂ.. തെരഞ്ഞെടുപ്പു ഫലം വന്നതോടെ ട്രോളന്മാർ രംഗത്തെത്തിയതാണു കാര്യം.
ഇന്നു ഫലം വന്നതോടെ മൂന്നു മുന്നണികളിലെയും നേതാക്കളെ കണക്കറ്റു പരിഹസിച്ചിട്ടുണ്ട് സൈബർ ലോകം. തകർന്നടിഞ്ഞ യുഡിഎഫിനെയും ബിജെപിക്കൊപ്പം ചേർന്നു സ്വന്തം വാർഡിൽ തോറ്റു മടങ്ങിയ വെള്ളാപ്പള്ളി നടേശനെയുമൊക്കെ പരിഹസിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
ധനമന്ത്രി കെ എം മാണിയെയും ഇവർ വെറുതെ വിട്ടിട്ടില്ല. ബാർ കോഴക്കേസിൽ വിവാദങ്ങളിൽപ്പെട്ടിട്ടും പാലായിൽ കേരള കോൺഗ്രസിനു വിജയം നൽകിയ ജനങ്ങളെ പരിഹസിച്ചാണ് മറ്റൊരു ട്രോൾ വന്നിട്ടുള്ളത്. മണ്ടന്മാർ കൂടുതലുള്ളത് അരുവിക്കരയിലല്ല, പാലായിലാണെന്ന് മണിച്ചിത്രത്താഴിലെ ഡയലോഗിന്റെ സഹായത്തോടെ സൈബർ ലോകം കളിയാക്കുന്നുണ്ട്.
തങ്ങളുടെ പാർട്ടിയെ പിന്തുണച്ചും എതിർപാർട്ടിക്കാരെ ട്രോളിയും എല്ലാ പാർട്ടിക്കാരും ഫേസ്‌ബുക്കിലും മറ്റ് സോഷ്യൽ സൈറ്റുകളിലും സജീവമാണ്. വി വി രാജേഷിന് മോതിരം കൊടുക്കുമെന്ന് പറഞ്ഞ് പണികിട്ടിയ വി ശിവൻകുട്ടിയും ട്രോളുകളിലെ താരമായി.
'നിന്റെയൊക്കെ കളി കേരളത്തിലേ നടക്കൂ. ധൈര്യമുണ്ടെങ്കി കോട്ടയത്തേക്ക് വാടാ' എന്നും ട്രോളന്മാർ പരിഹസിക്കുന്നുണ്ട്. ഒന്നിനും തെളിവില്ലാത്ത മുഖ്യമന്ത്രിക്ക് തോറ്റതിനു മാത്രമായി തെളിവുണ്ടാകുമോ എന്നും സൈബർ ലോകം ചോദിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതും വി ശിവൻകുട്ടി മോതിരം വാങ്ങാൻ ഓടുന്നുവെന്നും പരിഹാസമുയർന്നിട്ടുണ്ട്. ഇപ്പോ രണ്ട് സീറ്റ്, പിന്നെ നാല് സീറ്റ് .. അങ്ങനെ ജയിച്ച് ജയിച്ച് ഒരു നാൾ കേരളം ഭരിക്കുമെന്നു സ്വപ്‌നം കാണുന്ന ബിജെപിക്കാരെയും സോഷ്യൽ മീഡിയ കളിയാക്കുന്നുണ്ട്.