- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനേകാഗാന്ധിയുടെ പട്ടിസ്നേഹത്തെ കടിച്ചുകുടഞ്ഞ് മലയാളി സമൂഹം; വന്ധ്യംകരിച്ച നായ്ക്കൾ കടിക്കില്ലെന്നും കൊല്ലപ്പെട്ട സ്ത്രീ കയ്യിൽ മാംസം കൊണ്ടുപോയിരിക്കുമെന്നുമെല്ലാം പറഞ്ഞതിന് കടുത്ത ഭാഷയിൽ വിമർശനം; പുല്ലുവിളയിൽ സ്ത്രീയെ തെരുവുനായ്ക്കൾ കടിച്ചുകീറിയതിനു പിന്നാലെ കേന്ദ്രമന്ത്രിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല
തിരുവനന്തപുരം: പുല്ലുവിളയിൽ തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ അതിന്റെ പേരിൽ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് മണ്ടത്തരമാണെന്നും വന്ധ്യംകരിച് നായ്ക്കൾ കടിക്കാറില്ലെന്നുമുള്ള ന്യായവുമായി മൃഗസ്‌നേഹം ഒരിക്കൽക്കൂടി പ്രകടിപ്പിച്ച കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്ക് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ. ബീച്ചിലേക്ക് പോയ സ്ത്രീയുടെ കൈവശം ഏതോ മാംസഭാഗം ഉണ്ടായിരിക്കണമെന്നും വെറുതെ തെരുവുനായ്ക്കൾ ആക്രമിക്കില്ലെന്നുമുള്ള മണ്ടൻ വാദങ്ങളാണ് കേന്ദ്രമന്ത്രി നിരത്തിയത്. പുല്ലുവിളയിലെ നായ്ക്കളെ വന്ധ്യംകരിച്ചിരുന്നില്ലെന്നും വന്ധ്യംകരിച്ച നായ്ക്കൾ കടിക്കില്ലെന്നുമുള്ള മറ്റൊരു ന്യായവും അവർ പുല്ലുവിള സംഭവത്തിന്റെ പിന്നാലെ അവതരിപ്പിച്ചു. പുല്ലുവിളയിൽ കടൽത്തീരത്തുവച്ച് വയോധികയെ ആക്രമിച്ച തെരുവുനായ്ക്കൾ അവരെ ജീവനോടെ കടിച്ചുപറിച്ച് മാംസം ഭക്ഷിച്ച സംഭവത്തെ ഇത്തരത്തിൽ ന്യായീകരിച്ച മനേകയ്‌ക്കെതിരെ വളരെ രൂക്ഷമായാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്്. നായ്ക്കളെ കൊല്ലരുതെന്ന മേനകാ
തിരുവനന്തപുരം: പുല്ലുവിളയിൽ തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ അതിന്റെ പേരിൽ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് മണ്ടത്തരമാണെന്നും വന്ധ്യംകരിച് നായ്ക്കൾ കടിക്കാറില്ലെന്നുമുള്ള ന്യായവുമായി മൃഗസ്‌നേഹം ഒരിക്കൽക്കൂടി പ്രകടിപ്പിച്ച കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്ക് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ. ബീച്ചിലേക്ക് പോയ സ്ത്രീയുടെ കൈവശം ഏതോ മാംസഭാഗം ഉണ്ടായിരിക്കണമെന്നും വെറുതെ തെരുവുനായ്ക്കൾ ആക്രമിക്കില്ലെന്നുമുള്ള മണ്ടൻ വാദങ്ങളാണ് കേന്ദ്രമന്ത്രി നിരത്തിയത്.
പുല്ലുവിളയിലെ നായ്ക്കളെ വന്ധ്യംകരിച്ചിരുന്നില്ലെന്നും വന്ധ്യംകരിച്ച നായ്ക്കൾ കടിക്കില്ലെന്നുമുള്ള മറ്റൊരു ന്യായവും അവർ പുല്ലുവിള സംഭവത്തിന്റെ പിന്നാലെ അവതരിപ്പിച്ചു. പുല്ലുവിളയിൽ കടൽത്തീരത്തുവച്ച് വയോധികയെ ആക്രമിച്ച തെരുവുനായ്ക്കൾ അവരെ ജീവനോടെ കടിച്ചുപറിച്ച് മാംസം ഭക്ഷിച്ച സംഭവത്തെ ഇത്തരത്തിൽ ന്യായീകരിച്ച മനേകയ്‌ക്കെതിരെ വളരെ രൂക്ഷമായാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്്. നായ്ക്കളെ കൊല്ലരുതെന്ന മേനകാ ഗാന്ധിയുടെ നിനപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് മനേക ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള മൃഗസ്‌നേഹികളുടെ വെബ്‌സൈറ്റ് ഇന്ത്യ ഹാക്കിങ് ഗ്രൂപ്പുകളിൽ പ്രധാനിയായ കേരള സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്യുകയും ചെയ്തിരുന്നു.
നേരത്തെയും കേരളത്തിലെ തെരുവ് നായ ആക്രമണത്തിൽ വളരെ വിചിത്രമായ മറുപടിയുമായി രംഗത്തെത്തിയ മനേക ഗാന്ധിക്കെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ മരം കണ്ടുപിടിക്കണമെന്നും നായ്ക്കൾ ആക്രമകാരികളല്ലെന്നുമായിരുന്നു അ്ന്നത്തെ അഭിപ്രായപ്രകടനം.
കടപ്പുറത്ത് വലിഞ്ഞുകേറാൻ മരമില്ലല്ലോ അമ്മച്ചീ എന്നും അങ്ങ് ഡൽഹിയിലുള്ള എസി മുറിയിൽ നിന്നിറങ്ങി പുല്ലുവിള ഭാഗത്ത് രാത്രിയിൽ വന്ന് 'പട്ടിയെന്തു പിഴച്ചു?' എന്ന് ഇത്തിരി ഉറക്കെ ചോദിക്കാമോ മനേകാ ഗാന്ധീ... എന്നുമെല്ലാം ചോദിച്ചുകൊണ്ടാണ് വിമർശനം.
24 മണിക്കൂറും എസി മുറികളിൽ ജീവിക്കുകയും ആഡംബര കാറുകളിൽ സഞ്ചരിക്കുകയും ചെയ്യുന്ന കൊച്ചമ്മമാർക്ക് തെരുവുപട്ടിയെ പേടിക്കേണ്ടല്ലോ എന്ന് മറ്റൊരു കമന്റ്. പത്തു തെരുവുപട്ടികളുടെ അടുത്ത് അരമണിക്കൂർ ചെന്നിരിക്കാൻ ധൈര്യമുണ്ടോ എ്ന്നാണ് മറ്റൊരു വെല്ലുവിളി.
മനുഷ്യന്റെ ജീവനേക്കാൾ മുകളിലാണോ മനുഷ്യനെ ഉപദ്രവിക്കുന്ന തെണ്ടിപ്പട്ടിയെന്ന ചോദ്യമാണ് മറ്റുചിലർ ഉയർത്തുന്നത്. അങ്ങനെയെങ്കിൽ ഇതിനെയെല്ലാം സുൽത്താൻപൂരിലേക്കോ പിലിബിത്തിലേക്കോ കയറ്റുമതി ചെയ്യട്ടെയെന്നും അവർ ചോദിക്കുന്നു. സ്ത്രീ കൊല്ലപ്പെട്ടതിലല്ല, പട്ടികൾ കൊല്ലപ്പെടുന്നതിലാണ്് മന്ത്രിക്ക് വേവലാതിയെന്നാണ് ഒരു കമന്റ്.
എന്റെയും നിങ്ങളുടെയും ശരീരത്തിലുള്ളത്ര മജ്ജയും മാംസവുമേ ആ വയോധികമാതാവിന്റെ പക്കലും ഉണ്ടായിരുന്നുള്ളൂ.. നാളെ സ്വന്തം കൂട്ടിൽ കടികൊള്ളുമ്പോഴും ഇമ്മാതിരിതന്നെ ന്യായം പറയണം...എന്നാണ് മറ്റൊരു അഭിപ്രായം.
ചില ട്രോളുകൾ ഇങ്ങനെ: