- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന്റെ ഗ്ലാസിൽ പേരും എഴുതിവച്ച് മുണ്ടും മടക്കി കുത്തി നെഞ്ചും വിരിച്ച് ഒരു വരവാ..; ലൈവ് ഷോ ആണെന്നൊന്നും പുള്ളിക്കില്ല.. തന്തയ്ക്ക് വിളിക്കാൻ തോന്നിയാൽ വിളിച്ചിരിക്കും; കുരുവിളയുടെ തന്തയ്ക്ക് വിളിച്ച് ചാനൽ ഷോ ലൈവാക്കിയ പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ലണ്ടനിലെത്തിയ നമ്മുടെ പൂഞ്ഞാറിലെ എംഎഎ പി.സി ജോർജിന്റെ ദിവസമായിരുന്നു കഴിഞ്ഞ ദിവസം. സോളാർ കേസും ഉമ്മൻ ചാണ്ടിയുടെ വാദവും ഒക്കെ ചർച്ചയാക്കിയ മാതൃഭൂമിയുടെ ചാനൽ ചർച്ചയിൽ താരമായത് 'ജോർജേട്ട' നായിരുന്നു. സോളാറിനേയും സരിതയേയും കുരുവിളയേയും ഒക്കെ ബന്ധപ്പെടുത്തി ലണ്ടനിൽ നിന്ന് ജോർജ് പ്രതികരിച്ചു. ഉമ്മൻ ചാണ്ടിക്കെതിരെ കേസ് കൊടുത്ത എംകെ കുരുവിളയും ഫോണിലാണ് ചർച്ചയിൽ പങ്കെടുത്തത്. താങ്കൾ ഏത് മാനസിക രോഗാശുപത്രിയിൽ നിന്നും ഇറങ്ങി വന്നുവെന്ന് കുരുവിള ചോദിക്കുന്നുവെന്ന് വേണു ബാലകൃഷ്ണൻ ജോർജിനോട് ചോദിച്ചു. അവന്റെ തന്തയുടെ മാനസികരോഗാശുപത്രിയിലെന്ന് പറഞ്ഞാൽ മതി. എന്റെ വീട്ടിൽ കരഞ്ഞു കൊണ്ട് വന്നവനാണ് എന്നെ മാനസിക രോഗിയെന്ന് വിളിക്കുന്നത്. ഇവൻ ഒന്നല്ല 16 തന്തയ്ക്ക് ജനിച്ചവനാണെന്ന് പിസി തിരിച്ചടിച്ചു. ഞാൻ ഉമ്മൻ ചാണ്ടിയല്ല, അവന്റെ തമാശയ്ക്ക് കൂട്ടുനിൽക്കാൻ എന്നും ജോർജ് പറഞ്ഞു. ഈ സമയം ലൈവ് ചർച്ചയുടെ ഭാഗമായി എംകെ കുരുവിളയും ഉണ്ടായിരുന്നു. പിസിക്ക് മറുപടിയുമായി കുരുവിളയുമെത്തി. താൻ ഏത് കുരുവിളയെ കുറിച
തിരുവനന്തപുരം: ലണ്ടനിലെത്തിയ നമ്മുടെ പൂഞ്ഞാറിലെ എംഎഎ പി.സി ജോർജിന്റെ ദിവസമായിരുന്നു കഴിഞ്ഞ ദിവസം. സോളാർ കേസും ഉമ്മൻ ചാണ്ടിയുടെ വാദവും ഒക്കെ ചർച്ചയാക്കിയ മാതൃഭൂമിയുടെ ചാനൽ ചർച്ചയിൽ താരമായത് 'ജോർജേട്ട' നായിരുന്നു. സോളാറിനേയും സരിതയേയും കുരുവിളയേയും ഒക്കെ ബന്ധപ്പെടുത്തി ലണ്ടനിൽ നിന്ന് ജോർജ് പ്രതികരിച്ചു. ഉമ്മൻ ചാണ്ടിക്കെതിരെ കേസ് കൊടുത്ത എംകെ കുരുവിളയും ഫോണിലാണ് ചർച്ചയിൽ പങ്കെടുത്തത്.
താങ്കൾ ഏത് മാനസിക രോഗാശുപത്രിയിൽ നിന്നും ഇറങ്ങി വന്നുവെന്ന് കുരുവിള ചോദിക്കുന്നുവെന്ന് വേണു ബാലകൃഷ്ണൻ ജോർജിനോട് ചോദിച്ചു. അവന്റെ തന്തയുടെ മാനസികരോഗാശുപത്രിയിലെന്ന് പറഞ്ഞാൽ മതി. എന്റെ വീട്ടിൽ കരഞ്ഞു കൊണ്ട് വന്നവനാണ് എന്നെ മാനസിക രോഗിയെന്ന് വിളിക്കുന്നത്. ഇവൻ ഒന്നല്ല 16 തന്തയ്ക്ക് ജനിച്ചവനാണെന്ന് പിസി തിരിച്ചടിച്ചു. ഞാൻ ഉമ്മൻ ചാണ്ടിയല്ല, അവന്റെ തമാശയ്ക്ക് കൂട്ടുനിൽക്കാൻ എന്നും ജോർജ് പറഞ്ഞു. ഈ സമയം ലൈവ് ചർച്ചയുടെ ഭാഗമായി എംകെ കുരുവിളയും ഉണ്ടായിരുന്നു. പിസിക്ക് മറുപടിയുമായി കുരുവിളയുമെത്തി.
താൻ ഏത് കുരുവിളയെ കുറിച്ചാണ് പറയുന്നത്. ഞാൻ തന്റെ വീട്ടിൽ വന്നെന്നോ... ഞാൻ ഡൽഹിയിലെ തോമസ് കുരുവളിയല്ല... ഞാൻ എംകെ കുരവിളയാണ്... താൻ തെറ്റിധരിച്ചാണ് ഇതൊക്കെ വിളിച്ചു പറയുന്നത്... ഇതിന് പിസി ജോർജ് മറുപടി പറയുമെന്ന് തോന്നിയ നിമിഷം. ചർച്ചയിൽ പങ്കെടുത്തവരെല്ലാം തലയിൽ കൈവച്ചിരിപ്പായി. ഇതോടെ വേണു ഇടപെട്ടു. ഈ തരത്തിൽ ഈ ചർച്ച മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് പറഞ്ഞ് വേണു ചർച്ച അവസാനിപ്പിച്ചു. എന്നാലും പിസിയുടെ വാക്കുകൾ ട്രോളർ മാർ ഏറ്റെടുത്തു. അത് അങ്ങനെയാണല്ലോ... പുതിയ വിഷയം കിട്ടാൻ കാത്തിരിക്കുന്നവർ ആഘോഷമാക്കി പിസി യെ വരവേറ്റു.
മമ്മൂട്ടിയുടെ ഏറ്റവും പുതിയ അച്ചായൻ ചിത്രത്തിലെ ഹിറ്റ് ഡയലോഗുകൾ പഞ്ചാക്കിയാണ് ട്രോളുകൾ പ്രചരിക്കുന്നത്. മുണ്ടും മടക്കി കുത്തി നെഞ്ചും വിരിച്ച് ഒരു വരവാ.. മാസെന്നു പറഞ്ഞാൽ ഇതാണ് മാസ്.. ലൈവ് ഷോ ആണെന്നൊന്നും പുള്ളിക്കില്ല.. തന്തയ്ക്ക് വിളിക്കാൻ തോന്നിയാൽ വിളിച്ചിരിക്കും.. അച്ചായൻ എന്നു പറഞ്ഞാൽ ഇതാണ് അച്ചായൻ. എന്നൊരു ട്രോൾ.
ടിവിയിൽ കസബ കാണുന്ന മകനോട് കാണരുതെന്ന് പറഞ്ഞു വാർത്ത വച്ചപ്പോൾ പിസിയുടെ ചർച്ച കണ്ടു പ്ലീങ് ആയവരും , പട്ടിവിഷയത്തിൽ പിസി. ഇടപെടാൻ പോകുന്നത് അറിഞ്ഞ മേനകയുടെ അവസ്ഥയും ഭരണിപ്പാട്ടിന്റെ ഉപക്ഞാതാവ് പിസി ആണെന്നും ട്രോളർമാർ പറയുന്നു....
സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം...