കഴിഞ്ഞ ദിവസം ട്രോളർമാർ ഏറ്റവും അധികം ആഘോഷിച്ചത് പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റൈ ചാനൽ ചർച്ചയിലെ പ്രകടനമായിരുന്നു. എന്നാൽ ഒറ്റദിവസം കൊണ്ട് പിസിയെ കടത്തിവെട്ടിയിരിക്കുകയാണ് കെപിസിസി പ്രസ്ഡന്റ്. വി എം സുധീരൻ അസഭ്യം പറഞ്ഞെന്ന തരത്തിലുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കവെ സുധിരനെ ട്രോളി കൊലപ്പെടുത്തി സോഷ്യൽ മീഡിയ. കല്ല്യാശേരിയിൽ ആയുർവേദ ഡോക്ടറായ നീത പി നായരുടെ പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിന് എത്തിയ സുധീരൻ കോൺഗ്രസ് നേതാക്കന്മാരെ തെറി വിളിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

വീഡിയോ വൈറലായതോടെ ട്രോളന്മാർക്ക് ഇരിപ്പുറച്ചില്ല. കയ്യിൽ കിട്ടിയത് ചില്ലറ ആളയല്ലല്ലോ കോൺഗ്രസിന്റെ ആദർശധീരനായ അധ്യക്ഷനയല്ലേ. മുട്ടൻ പണി കൊടുക്കാനായി സോഷ്യൽ മീഡിയ തയ്യാറായി. ബെസ്റ്റ് ആക്ടർ സിനിമയിൽ മമ്മൂട്ടിയും മാഫിയാ ശശിയും തമ്മിലുള്ള രംഗമായിരുന്നു ആദ്യം വന്നവയിലൊന്ന്. എന്താടോ തന്റെ പേര്? എന്ന മമ്മൂട്ടി ചോദിക്കുന്നു. ആദർശധീരൻ ചുദീരൻ എന്ന് മാഫിയ ശശി മറുപടി നൽകുന്നു. വല്യ ഡെക്കറേഷനൊന്നും വേണ്ട, ചുധീരൻ അതുമതിയെന്ന് മമ്മീട്ടിയുടെ താക്കീത്. ഫോണിലൂടെ ആരെയോ തെറി വിളിക്കുന്ന ആളോട് അടുത്ത നിൽക്കുന്ന അപരിചിതയായ യുവതി താൻ കോൺഗ്രസുകാരനല്ലേ എന്ന് ചോദിക്കുന്നതാണ് മറ്റൊരു പോസ്റ്റ്.

ആളുകളുടെ മുന്നിൽ ആദർശധീരൻ ആണെങ്കിലും സുധീരണ്ണൻ ഞങ്ങളെ വിളിക്കുന്നത് നായിന്റെ മോനേ എന്നാണ് എന്ന ട്രോൾ അവയിലൊന്നാണ്. കോൺഗ്രസിന്റെ ജാഥ കാണുമ്പോൾ സുധീരന്റെ മനസ്സിലേക്ക് ഓടിവരുന്നത് കൂട്ടമായി പോവുന്ന നായ്ക്കളെയാണെന്നാണ് ഒരു വിരുതന്റെ കണ്ടെത്തൽ. കല്ല്യാണരാമൻ സിനിമയിലെ ഇന്നസെന്റിന്റെ നായിന്റെ മോൻ വിളിയെക്കാളും കിടിലമായിരുന്നു സുധീര ഗാന്ധിയുടെ തെറി വിളി എന്ന അഭിപ്രായമുള്ളവരുമുണ്ട്.

ഇല്ല! അറിഞ്ഞില്ല, ഉണ്ണി ഇങ്ങനെ തെറി വിളിക്കുമെന്ന് അറിഞ്ഞില്ല എന്ന് പറഞ്ഞ് ഞെട്ടിത്തരിക്കുകയാണ് പിസി. സുധീരനെ പഠിപ്പിക്കാനായി ശ്രമിക്കുന്ന പിസിയുമുണ്ട്. പരസ്പരം അസഭ്യവർഷങ്ങളെ അഭിനന്ദിക്കുന്ന പിസിയും സുധീരനും ട്രോളുകളിലെ താര ജോഡിയായി വരുന്നു.

എന്തായാലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ ട്രോളുകൾക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആദർശധീരന്റെ മുഖം മൂടി അഴിഞ്ഞു വീണു എന്നാണ് ഉയർന്നു വരുന്നത്.

സോഷ്യൽ മീഡിയിൽ പ്രചിരിക്കുന്ന ട്രോളുകൾ കാണാം....