തിരുവനന്തപുരം: ഫാ.ടോം ഉഴുന്നാലിൽ യെമനിൽ ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായ വാർത്ത ഏറെ ആശ്വാസത്തോടെയാണ് രാജ്യത്തെ ജനങ്ങൾ സ്വാഗതം ചെയ്തത്. എന്നാൽ, ഭീകരരെ വിമർശിക്കാത്ത ഫാദറിന്റെ നിലപാട് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനം ക്ഷണിച്ചുവരുത്തി.

കഴിഞ്ഞ ദിവസം കോഴിക്കോട് നൽകിയ സ്വീകരണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയെക്കുറിച്ച് മോശമായി ഒന്നും പറയാനില്ലെന്ന് ഫാ. ടോം ഉഴുന്നാലിൽ പറഞ്ഞിരുന്നു. തന്നെ ബന്ദികളാക്കിയവരെ കുറ്റം പറയാത്തതിൽ പലർക്കും പരിഭവമുണ്ട്. അത് ഏതെങ്കിലും രോഗം കൊണ്ടല്ല.തനിക്ക് സ്റ്റോക്‌ഹോം സിൻഡ്രോം ബാധിച്ചിട്ടുമില്ല. അവരെ പറ്റി ഒരുകുറ്റവും എനിക്കു പറയാനില്ലാത്തതു കൊണ്ടാണെന്നും ഫാദർ പറഞ്ഞു.

തന്റെ കൺമുന്നിൽ വച്ചാണ് അവർ രണ്ട് കന്യാസ്ത്രീകളെ കൊന്നത്. എന്നിട്ടും അവർ തന്നെ ഒന്നും ചെയ്തില്ല. താൻ വിശ്വസിക്കുന്ന ദൈവം അവരുടെയുള്ളിൽ സ്പർശിച്ചു എന്നാണ് അതിന്റെ അർത്ഥം. ഭാരത സഹോദരങ്ങളുടേയും ലോകമെങ്ങുമുള്ള വിശ്വാസികളുടേയും പ്രാർത്ഥന തുണച്ചു. വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് മുമ്പ് പേടിക്കേണ്ടന്നാണ് അവർ പറഞ്ഞിരുന്നത്. വീഡിയോയിൽ പറഞ്ഞ വാക്കുകൾ അവർ പറയിച്ചതാണ്. അല്ലാതെ അവർ ചെയ്ത ദ്രോഹം താൻ മറച്ചുവച്ച് സംസാരിച്ചതല്ല. പ്രമേഹമുള്ളതുകൊണ്ടാണ് ശരീരം ക്ഷീണിച്ചതെന്നും ഫാ. ടോം ഉഴുന്നാലിലിൽ പറഞ്ഞു.

രണ്ടു കന്യാസ്ത്രീകളെ തന്റെ കൺമുമ്പിൽ ഭീകരർ വെടിവച്ചുകൊന്നിട്ടും തന്നെ ഒന്നും ചെയ്തില്ലെന്ന് പറയുന്ന ഫാ.ടോം ഉഴുന്നാലിനോട് ഫേസ്‌ബുക്കിൽ വന്ന പ്രതിഷേധക്കുറിപ്പ് ഇങ്ങനെ:'സഭ ദയവ് ചെയ്ത് അച്ചനോട് മിണ്ടാതിരിക്കാൻ പറയണം.അല്ലെങ്കിൽ അച്ചൻ സഭയെ മാത്രമല്ല ഇന്ത്യാക്കാരെയാകെ നാറ്റിക്കും'.

'ഒന്നുകിൽ എന്തെങ്കിലും പറഞ്ഞാൽ വീണ്ടും പിടിച്ചോണ്ട് പോകുമോ എന്ന ഭയം ആയിരിക്കും. അല്ലെങ്കിൽ ദൈവിക മായ ഒരു കാഴ്ചപ്പാടിൽ ആയിരിക്കും.'

'അദേഹത്തിന്റെ വാ മൂടാൻ സഭ എന്തെങ്കിലും ചെയ്‌തേ തീരു...... അകത്തു കിടന്നു വട്ടായി എങ്കിൽ ചികിത്സ ലഭ്യമാക്കണം.....'

'പ്രിയ ഫാദർ, എങ്കിൽ അങ്ങ് ഐഎസ്സിൽ ചേരൂ.ക്രിസ്ത്യാനിറ്റിയേക്കാൾ സേവനമാണല്ലോ അവരുടേത്. അങ്ങ് അവരുടെ ഭാഗം തിരിച്ചറിഞ്ഞ സാഹചര്യത്തിൽ അവർക്കൊപ്പം ചേരുന്നതാണ് കരണീയം.'നേരത്തെ ഭീകരർ തന്നോട് സ്നേഹത്തോടെയാണ് പെരുമാറിയത് എന്നുഫാദർ പറഞ്ഞതും ട്രോളർമാർ ആഘോഷമാക്കിയിരുന്നു. തനിക്ക് ഇഷ്ടമുള്ള ഭക്ഷണം ഒക്കെയാണ് അവിടെ ഉണ്ടാക്കി തന്നിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ചപ്പാത്തിയും ചിക്കനും ചെമ്മീൻ അച്ചാറും ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന വെളുത്തുള്ളി അച്ചാർ വരെ തീവ്രവാദികൾ അച്ചന് കൊടുത്തെന്നാണ് ട്രോളുകൾ വന്നത്.

ഫാദർ ടോം ഉഴുന്നാലിനെ ഇപ്പോൾ ഫാദർ ഉഴുന്നുവട എന്നാണ് ട്രോളേഴ്സ് വിളിക്കുന്നത്. ഫാദറിന്റെ ഭക്ഷണ പ്രിയം കൊണ്ടാണത്രെ അവിടെ നിന്ന് വിട്ടയച്ചത്