തിരുവനന്തപുരം:ചാനൽ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് എന്നും വിവാദങ്ങളുടെ കൂട്ടുകാരിയാണ്. രഞ്ജിനി എന്തുചെയ്താലും അവരെ ഇഷ്ടപ്പെടുന്നവരും,വിമർശകരും ചേർന്ന് സോഷ്യൽ മീഡിയയിൽ പൊങ്കാലയിടുക പതിവാണ്.തെരുവ് നായ പ്രശ്‌നം,വിമാനത്താവളത്തിൽ ക്യൂ തെറ്റിച്ചതിനുള്ള വഴക്ക്, തുടങ്ങി രഞ്ജിനി ഇടപെടുന്ന വിഷയങ്ങളിലെല്ലാം വിമർശനം ഏറ്റുവാങ്ങാറുണ്ട്. ഇടയ്ക്ക് രഞ്ജിനി വിവാഹം കഴിച്ചുവെന്ന ഗോസിപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു.എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നതായി രഞ്ജിനി ഭാവിക്കാറുമില്ല. ഏറ്റവുമൊടുവിൽ ഏഷ്യാനെറ്റ് കോമഡി അവാർഡ്‌സിന് വേണ്ടി ഡിസൈൻ ചെയ്ത പ്രത്യേക വസ്ത്രം ധരിച്ച് ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിനാണ് ട്രോളർമാരുടെ പൊങ്കാല.

ഡിങ്കനെ മാത്രം അല്ലെ കണ്ടിട്ടുള്ളു. അവർക്കു ഒരു അനിയത്തി കൂടി ഉണ്ട്.ഡിങ്കത്തി' എന്നാണ് ഒരാളുടെ കമന്റ്. 'ജട്ടി പ്യാന്റിനു മുകളിലും ഉള്ളിലും മാറി മാറി പലവർണ്ണങ്ങളിൽ ഇടുന്നത് കണ്ടിട്ടുണ്ട്.. പക്ഷേ ഇത്ര ഭയാനകമായ ഒരു വെർഷൻ ഇതാദ്യമായാ.. സത്യത്തിൽ ഇതെന്നെ ജട്ടിച്ച് കളഞ്ഞു.. സൈക്കോഷഡ്ഡീസ് സൈക്കോസിസ് പോലെ. 'ചേച്ചി പട്ടി കടിക്കാതിരിക്കാൻ ആണോ'.
'ഭൂമിയിലെ വെറുപ്പീര് മതിയാക്കിയോ ഇനി അന്യഗ്രഹ ജീവികളേം വെറുതെ വിടല്ലേ' എന്നിങ്ങനെ കമന്റുകളുടെ പ്രളയമാണ്.