- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കമോൺഡ്രാ.. ശശികല..' ; വെൽക്കം ടു സെൻട്രൽ ജയിൽ; മതസ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയ ശശികലയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തപ്പോൾ ആഘോഷമാക്കി ട്രോളർമാർ; വൈറലായ ട്രോളുകൾ കാണാം
മതസ്പർദ്ധ വളർത്തുന്ന പ്രസംഗങ്ങൾ നടത്തിയതിന്റെ പേരിൽ ഹിന്ദു ഐക്യവേദിയുടെ നേതാവ് കെപി ശശികലയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു എന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ട്രോളർമാരും സജീവമായി. പുതിയ ഇരയെ കിട്ടിയതിന്റെ ആഹ്ലാദം ശരിക്കും ആഘോഷിക്കുകയാണ് ട്രോളന്മാർ. രസകരമായ ട്രോളുകളാണ് വാർത്തയുടെ ചുവടുപിടിച്ച് ഉണ്ടായിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ദിലീപിന്റെ വെൽക്കം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിന്റെ പേരുമായി ചേർത്തുള്ള ട്രോളുകളാണ് ഹിറ്റായിരിക്കുന്നത്. ശശികലയ്ക്കെതിരെ കേസെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേട്ടമായി കാണിക്കുന്ന ട്രോളുകളും കുറവല്ല കാസർകോട് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. സി ഷുക്കൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. 1091/2016 എന്ന നമ്പറിൽ ഉള്ള കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153(എ) വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങളുടെ യൂട്യൂബ് ലിങ്കുകൾ സഹിതമാണ് പരാതി നൽകിയിരുന്നത് കേസിനു ശേഷം ശശികലയെ ജയിലിലടച്ചു എ
മതസ്പർദ്ധ വളർത്തുന്ന പ്രസംഗങ്ങൾ നടത്തിയതിന്റെ പേരിൽ ഹിന്ദു ഐക്യവേദിയുടെ നേതാവ് കെപി ശശികലയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു എന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ട്രോളർമാരും സജീവമായി. പുതിയ ഇരയെ കിട്ടിയതിന്റെ ആഹ്ലാദം ശരിക്കും ആഘോഷിക്കുകയാണ് ട്രോളന്മാർ. രസകരമായ ട്രോളുകളാണ് വാർത്തയുടെ ചുവടുപിടിച്ച് ഉണ്ടായിരിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ദിലീപിന്റെ വെൽക്കം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിന്റെ പേരുമായി ചേർത്തുള്ള ട്രോളുകളാണ് ഹിറ്റായിരിക്കുന്നത്. ശശികലയ്ക്കെതിരെ കേസെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേട്ടമായി കാണിക്കുന്ന ട്രോളുകളും കുറവല്ല
കാസർകോട് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. സി ഷുക്കൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. 1091/2016 എന്ന നമ്പറിൽ ഉള്ള കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153(എ) വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങളുടെ യൂട്യൂബ് ലിങ്കുകൾ സഹിതമാണ് പരാതി നൽകിയിരുന്നത്
കേസിനു ശേഷം ശശികലയെ ജയിലിലടച്ചു എന്ന വാർത്തയ്ക്കൊപ്പം ജയിലിൽ വിഷബാധയേറ്റ് മൂന്ന് പേർ മരിച്ചു എന്ന വാർത്തയും ഉള്ളതായാണ് ഒരു ട്രോളിൽ ഉള്ളത്. പൊലീസ് പിടിച്ച ശേഷം ഹിന്ദുവിനോട് ഉണരാൻ ശശികല പറഞ്ഞപ്പോൾ പറ്റിയാൽ തൂക്കിക്കൊന്നേര് സാറേ എന്നാണ് ഹിന്ദുവിന്റെ മറുപടി എന്ന് മറ്റൊരു ട്രോൾ. ബാലൻ എന്ന ഹിന്ദു പേരായിട്ട് കൂടി തന്നെ ജയിലിൽ നിന്ന് തുറന്ന് വിടാത്ത ആളെ തെറിവിളിക്കുന്ന ശശികലയേയും ട്രോളുകളിൽ കാണാം.
വലിയ ഒരു പാമ്പിനെ പിടിച്ചു നിൽക്കുന്ന പാമ്പു പിടുത്തക്കാരന്റെ ചിത്രത്തിൽ പാമ്പിന്റെ തലയ്ക്ക് പകരം ശശികലയുടെ തലയും പാമ്പുപിടുത്തക്കാരന്റെ തലയ്ക്ക് പകരം പിണറായി വിജയന്റെ തലയും ആയപ്പോൾ വിഷം ചീറ്റുന്ന ശശികലയെ കൂട്ടിലടയ്ക്കാനായി പിണറായി പിടികൂടി എന്ന് ട്രോളർമാർ പറയുന്നു.
ശശികല ഇങ്ങോട്ടാണ് വരുന്നത് എങ്കിൽ എന്നെ തൂക്കിക്കൊന്നേക്ക് എന്ന് ആവശ്യപ്പെടുന്ന ജയിലിലെ കൊലക്കേസ് പ്രതിയുടെ ട്രോളും ചിരിയുണർത്തുന്നതാണ്. ശശികലയ്ക്ക് വെൽക്കം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിന്റെ ഡിവിഡി കൊടുക്കുന്ന ട്രോളുകളും ഉണ്ട്
ഏതായാലും കെപി ശശികലയ്ക്കെതിരെ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നതാണ് ഭൂരിഭഗം ട്രോളുകളും. ശശികലയെ അനുകൂലിച്ചുള്ള ട്രോളുകൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല. ട്രോളുകളിൽ വരുന്ന കമന്റുകളും ശശികലയെ എതിർക്കുന്നതാണ്.