കേരളത്തിലെ അറിയപ്പെടുന്ന മാദ്ധ്യമപ്രവർത്തകരിലൊരാളാണ് ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാർ. ഏഷ്യാനെറ്റിനെ ന്യൂസ് അവർ ചർച്ചക്കിടെ ദുർഗാദേവി സെക്സ് വർക്കറാണെന്ന വിധത്തിൽ അവതാരക സിന്ധു സൂര്യകുമാർ പരാമർശം നടത്തിയെന്ന് ആക്ഷേപിച്ച് അവർക്കെതിരെ നിരന്തരം സോഷ്യൽ മീഡിയ വഴി പ്രചാരണം നടന്നിരുന്നു. ആർഎസ്എസുകാർ നേരിട്ടും ഫോൺ വിളിച്ചും സോഷ്യൽമീഡിയയിലൂടെയും  ചീത്തവിളിച്ചെന്നു ആരോപണവുമായി സിന്ധു തന്നെ രംഗത്ത് വന്നിരുന്നു. എനിക്കെതിരെ ഫേസ്‌ബുക്കിലൂടെ കുപ്രചരണം നടത്തുന്നത് ആർഎസ്എസുകാർ തന്നെ ആയിരുന്നു എന്നാണ്‌ സിന്ധു പറഞ്ഞിരുന്നത്.

രാഷ്ട്രീയ നേതാക്കളെയും കേരളത്തിലെ രാഷ്ട്രീയ വ്യവസ്ഥതിയെയും നിശിതമായി വിമർശിക്കുന്ന സിന്ധു സൂര്യകുമാരിന്റെ കവർ സ്റ്റോറി എന്ന പരിപാടിയും വലിയ പ്രേക്ഷകരുള്ളതാണ്. ദുർഗാ ദേവി വിവാദത്തോടെ സോഷ്യൽമീഡിയ സിന്ധു സൂര്യകുമാറിനെ ഏറ്റെടുത്തു എന്നു തന്നെ പറയാം. സിന്ധുവിനെ അനുകൂലിച്ചും സംഘികളെ കൊലവിളിച്ചും ട്രോളർമാർ നിരവധി ട്രോളുകളിറക്കി. എന്നാൽ ഇങ്ങനെയൊക്കെ പിന്തുണച്ച സിന്ധു സൂര്യകുമാറിനെ ഇപ്പോൾ കാണാനില്ലെന്നാണ് ട്രോളർമാരുടെ പുതിയ പരാതി.

സിപിഐ(എം) നേതാക്കളെയും പ്രത്യേകിച്ച് പിണറായി വിജയനെയും രൂക്ഷമായി വിമർശിക്കുന്ന സിന്ധു കെ ബാബുവും കെഎം മാണിക്കുമെതിരെ മിണ്ടാത്തതെന്താണെന്നാണ് ചോദ്യം. പണ്ടൊക്കെ എല്ലാവരെയും വിമർശിച്ച ചേച്ചിയാരുന്നു, ഇപ്പോ എവിടാണാവോ?, സോളാർ കേസിൽ സരിതയെയും ഉമ്മൻ ചാണ്ടിയെയും നിർത്തിപ്പൊരിച്ച ആളാണ്. ഇന്ന് കെ ബാബുവുവിനെയും മാണിയും വെറുതെ വിട്ടോ? എല്ലാം ശരിയായതുകൊണ്ടാണോ അരുടെയും നെഞ്ചത്ത് എന്ന് മറ്റൊരു ട്രോൾ. പിണറായി വിജയനെയാണ് സിന്ധു സൂര്യകുമാർ കവർ സ്റ്റോറിയിലൂടെ ഏറ്റവും കൂടുതൽ വമിർശിച്ചത്. മുഖ്യമന്ത്രി ആയതോടെ വെറുതെ വിട്ടോ... ഇങ്ങനെ പോകുന്നു ട്രോൾ.

സിന്ധു സൂര്യകുമാറിനെതിരായ ട്രോളുകൾ സജീവമായപ്പോൾ, സ്വന്തം സ്ഥാപനത്തിലെ മാദ്ധ്യമപ്രവർത്തകയെ ട്രോളിയാലും അത് ഏറ്റെടുത്തിരിക്കുകയാണ് ഏഷ്യാനെറ്റ്.  'ഡോട്ട് മുക്ക് എന്ന് പരിപാടിയിലാണ് സിന്ധുവിനെതിരായ ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്.

ട്രോളുകൾ ഇങ്ങനെ പുരോഗമിക്കുമ്പോൾ, ഒക്ടോബർ ആദ്യവാരത്തോടെ കവർ സ്‌റ്റോറിയുമായി  സിന്ധു സൂര്യകുമാർ തിരിച്ചു വരും എന്നും കേൾക്കുന്നുണ്ട്. എന്തായാലും അവരുടെ തിരിച്ചു വരവിന് ആളുകളും കാത്തിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം....