- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയിപ്പോ ഇതൊരു ജില്ലയായിട്ടു പ്രഖ്യാപിച്ചുകൂടെ..! വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനായ അജു വർഗീസിനെ ട്രോളി സൈബർ ലോകം; ആദ്യമായിട്ടാണ് ഒരാളെ സ്നേഹത്തോടെ ട്രോളുന്നതെന്ന് സോഷ്യൽ മീഡിയ
അജു വർഗീസ് ഒരൽപം സ്‌ന്തോഷത്തിലാണ്. ഇവാനും ജുവാനയ്ക്കും കളിക്കൂട്ടുകാർ വന്നിരിക്കുന്നു. അജുവിന് വിണ്ടും ഇരട്ടക്കുട്ടികളുണ്ടായപ്പോൾ ആശംസയുടെ രൂപത്തിൽ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ. പക്ഷേ സാധാരണ ട്രോളുകളിൽ നിന്നെല്ലാം വ്യത്യസ്തമായി അജുവിന്റെ ഭാഗ്യത്തെ സ്‌നേഹത്തോടെയാണ് താരങ്ങളും സൈബർ ലോകവും ട്രോളിറക്കിയത്. ഇപ്പോഴുണ്ടായത് രണ്ട് ആൺകുട്ടികളാണ്. ജേക്, ലൂക് എന്നാണ് കുട്ടികളുടെ പേര്. ഇനിയിപ്പോ ഇതൊരു ജില്ലയായിട്ടു പ്രഖ്യാപിക്കാം അല്ലെ ഞാൻ കളിപ്പാട്ടം മേടിച്ച് മുടിയുമെന്ന് സുഹൃത്തും നടനുമായ നീരജ് മാധവും പറയുന്നു. നടൻ സലിം കുമാർ, നിവിൻ പോളി തുടങ്ങിയവരും അജുവിന് ആശംസകൾ അറിയിച്ചു. ട്രോളുകൾ ഇങ്ങനെ പോകുമ്പോൾ തന്നെ ട്രോളിയ എല്ലാവർക്കും നന്ദി പറഞ്ഞ് അജുവും രംഗത്തെത്തി. ട്രോൾ മഴയ്ക്ക് പിന്നിൽ പ്രവർത്തിച്ച കേരള ഫയർ ഫോഴ്സിനും എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി എന്ന് അജു ഫേസ്‌ബുക്കിൽ കുറിച്ചു. രസകരമായ ട്രോളുകൾ കാണാം..
അജു വർഗീസ് ഒരൽപം സ്‌ന്തോഷത്തിലാണ്. ഇവാനും ജുവാനയ്ക്കും കളിക്കൂട്ടുകാർ വന്നിരിക്കുന്നു. അജുവിന് വിണ്ടും ഇരട്ടക്കുട്ടികളുണ്ടായപ്പോൾ ആശംസയുടെ രൂപത്തിൽ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ. പക്ഷേ സാധാരണ ട്രോളുകളിൽ നിന്നെല്ലാം വ്യത്യസ്തമായി അജുവിന്റെ ഭാഗ്യത്തെ സ്‌നേഹത്തോടെയാണ് താരങ്ങളും സൈബർ ലോകവും ട്രോളിറക്കിയത്.
ഇപ്പോഴുണ്ടായത് രണ്ട് ആൺകുട്ടികളാണ്. ജേക്, ലൂക് എന്നാണ് കുട്ടികളുടെ പേര്. ഇനിയിപ്പോ ഇതൊരു ജില്ലയായിട്ടു പ്രഖ്യാപിക്കാം അല്ലെ ഞാൻ കളിപ്പാട്ടം മേടിച്ച് മുടിയുമെന്ന് സുഹൃത്തും നടനുമായ നീരജ് മാധവും പറയുന്നു. നടൻ സലിം കുമാർ, നിവിൻ പോളി തുടങ്ങിയവരും അജുവിന് ആശംസകൾ അറിയിച്ചു.
ട്രോളുകൾ ഇങ്ങനെ പോകുമ്പോൾ തന്നെ ട്രോളിയ എല്ലാവർക്കും നന്ദി പറഞ്ഞ് അജുവും രംഗത്തെത്തി. ട്രോൾ മഴയ്ക്ക് പിന്നിൽ പ്രവർത്തിച്ച കേരള ഫയർ ഫോഴ്സിനും എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി എന്ന് അജു ഫേസ്‌ബുക്കിൽ കുറിച്ചു.
രസകരമായ ട്രോളുകൾ കാണാം..