- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർണാബ് രാജിവച്ച് പോകുന്നത് പാക്കിസ്ഥാൻ ചാനലിലേക്കോ? ജഡ്ജിയുമാകുമോ, അതോ അതിർത്തിയിൽ യുദ്ധം ചെയ്യാൻ പോകുമോ? രാജിവാർത്തയിലും ട്രോളുമായി സോഷ്യൽ മീഡിയ
മുംബൈ: ടൈംസ് നൗ ചാനലിൽ നിന്ന് എഡിറ്റർഇൻചീഫും ന്യൂസ് അവർ ഡിബേറ്റിന്റെ അവതാരകനുമായ അർണാബ് ഗോസ്വാമി രാജി വച്ച വാർത്ത പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. അർണാബ് എവിടെ പോകുമെന്ന ചോദ്യാമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ഇതിന് പ്രത്യേകിച്ചു മറുപടിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ട്രോളുകൾക്ക് യാതൊരു കുറവുമില്ല. ഇതിനിടെ ഒരു സൂപ്പർട്രോളും ഉണ്ടായിരിക്കയാണ് മറ്റാരുമല്ല, വീരേന്ദ്ര സേവാഗാണ് അർണാബിനെ ട്രോളിയിരിക്കുന്നത്. അർണാബ് ഗോസ്വാമി ടൈംസ് നൗവിൽ നിന്ന് രാജി വച്ചത് പാക്കിസ്ഥാനിലെ ഒരു ചാനലിലേക്ക് പോകാനാണെന്നാണ് വീരു ട്വീറ്റ് ചെയ്തിരിക്കുന്നത്. തീവ്രവാദികളെ ലൈവായി കൊല്ലാനാണത്രെ അർണാബ് അവിടെ പോകുന്നത്. അർണാബ് ഗോസ്വാമി പാക്കിസ്ഥാനി ചാനലിൽ ഡിബേറ്റ് നടത്തുന്ന ചിത്രവും വീരു പോസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്രിമമായി ഉണ്ടാക്കിയ ചിത്രം ഉപയോഗിച്ചാണ് വീരുവിന്റെ ട്വീറ്റ്. വീരുവിന്റെ ട്വീറ്റിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ബഹളമാണ്. ചാനലിൽ നിന്നും രാജിവച്ച് അർണാബ് അതിർത്തിയിൽ പോയി യുദ്ധം ചെയ്യുമോ
മുംബൈ: ടൈംസ് നൗ ചാനലിൽ നിന്ന് എഡിറ്റർഇൻചീഫും ന്യൂസ് അവർ ഡിബേറ്റിന്റെ അവതാരകനുമായ അർണാബ് ഗോസ്വാമി രാജി വച്ച വാർത്ത പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. അർണാബ് എവിടെ പോകുമെന്ന ചോദ്യാമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ഇതിന് പ്രത്യേകിച്ചു മറുപടിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ട്രോളുകൾക്ക് യാതൊരു കുറവുമില്ല. ഇതിനിടെ ഒരു സൂപ്പർട്രോളും ഉണ്ടായിരിക്കയാണ് മറ്റാരുമല്ല, വീരേന്ദ്ര സേവാഗാണ് അർണാബിനെ ട്രോളിയിരിക്കുന്നത്.
അർണാബ് ഗോസ്വാമി ടൈംസ് നൗവിൽ നിന്ന് രാജി വച്ചത് പാക്കിസ്ഥാനിലെ ഒരു ചാനലിലേക്ക് പോകാനാണെന്നാണ് വീരു ട്വീറ്റ് ചെയ്തിരിക്കുന്നത്. തീവ്രവാദികളെ ലൈവായി കൊല്ലാനാണത്രെ അർണാബ് അവിടെ പോകുന്നത്. അർണാബ് ഗോസ്വാമി പാക്കിസ്ഥാനി ചാനലിൽ ഡിബേറ്റ് നടത്തുന്ന ചിത്രവും വീരു പോസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്രിമമായി ഉണ്ടാക്കിയ ചിത്രം ഉപയോഗിച്ചാണ് വീരുവിന്റെ ട്വീറ്റ്. വീരുവിന്റെ ട്വീറ്റിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ബഹളമാണ്.
ചാനലിൽ നിന്നും രാജിവച്ച് അർണാബ് അതിർത്തിയിൽ പോയി യുദ്ധം ചെയ്യുമോ എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർക്ക് അറിയേണ്ടത്. സുപ്രിംകോടതി ജഡ്ജിയോ അതോ പട്ടാളമേധാവിയോ ആകാമെന്നും ചിലർ ട്വീറ്റ് ചെയ്യുന്നു. ഭാവി എന്തെന്ന ചോദ്യമാണ് എല്ലായിടത്തു നിന്നും ഉയരുന്നത്. അർണാബ് പോയാൽ ടൈംസ് നൗ ഇല്ലെന്ന് കരുതുന്നവരും ഏറെയാണ്.
കേന്ദ്ര സർക്കാറിനോട് ആഭിമുഖ്യമുള്ള പുതിയ ചാനൽ ആരംഭിക്കാനാണ് അർണാബ് ഗോസ്വാമിയുടെ നീക്കമെന്നും കിംവദന്തികൾ ഉണ്ട്. ടൈംസ് നൗവിലെ ചർച്ചകൽ അർണാബ് മുൻവിധിയോടേയും പക്ഷപാതകരവുമായാണ് പെരുമാറാറുള്ളതെന്ന് ആക്ഷേപം കാരണമാണ് അദ്ദേഹത്തെ പരിഹസിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ന്യൂസ് അവർ ഡിബേറ്റിൽ പങ്കെടുക്കുന്നവരുടെ മേൽ ആധിപത്യം സ്ഥാപിക്കുന്ന തരത്തിലുള്ള അവതരണം തന്നെയാണ് ഏറ്റവും റേറ്റിങ് ഉള്ള പ്രൈം ടൈം പരിപാടിയായി ന്യൂസ് അവർ ഡിബേറ്റ് മാറിയത്.
പ്രത്യേകമായി വിളിച്ച ചാനൽ ജീവനക്കാരുടെ യോഗത്തിലാണ് അർണാബ് തന്റെ രാജി പ്രഖ്യാപിച്ചത്. മുംബൈയിൽ നിന്ന് വീഡിയോ കോൺഫറൻസിങ് മുഖേനെയാണ് അർണാബ് ഗോസ്വാമി യോഗത്തിൽ പങ്കെടുത്തത്. സ്വന്തം ഉടമസ്ഥതയിൽ പുതിയൊരു സംരംഭം ആരംഭിക്കാനാണ് താൻ രാജി വെക്കുന്നത് എന്ന് അർണാബ് യോഗത്തിൽ പറഞ്ഞതായാണ് വിവരം.