- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈബി ഈഡന്റെ ഭാര്യയ്ക്കെതിരെ ലൈംഗികച്ചുവയോടെ പരാമർശം; 'ചെങ്കൊടിയുടെ കാവൽക്കാർ' കാണിച്ച ചെറ്റത്തരത്തെ വിമർശിച്ച് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ്; പാർട്ടിയെ അവഹേളിച്ചാണോ ട്രോളെന്ന് ചോദിച്ച് മറ്റു സൈബർ സഖാക്കളും
തിരുവനന്തപുരം: സോഷ്യൽ മീഡിയിലെ ട്രോൾ പരിധിവിടുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെ പറയേണ്ടി വരും. അത്തരത്തിലാണ് ചില ട്രോളുകളുടെ പോക്ക്. സിപിഐ(എം) ട്രോളർമാർ സജീവമായിരുന്ന വിഷയമായിരുന്നു സ്വാശ്രയ സമരത്തെ സംബന്ധിച്ചാണ് ഇപ്പോൾ ആക്ഷേപം ഉയർന്നിരിക്കുന്നത്. ഷാഫിയും പറമ്പിലും ഹൈബി ഈഡനും നിരാഹാരം അവസാനിപ്പിച്ച് നിയമസഭയുടെ പടി ഇറങ്ങി വരുന്ന ഫോട്ടോയിൽ അശ്ലീലം കണ്ടെത്തിയായിരുന്നു ചില സഖാക്കൾ ട്രോൾ ചെയ്തത്. 'ചെങ്കൊടിയുടെ കാവൽക്കാർ' എന്ന പേജിൽ പ്രത്യക്ഷപ്പെട്ട ഈ ട്രോളിനെതിരെ കടുത്ത വിമർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. യുഡിഎഫ് എംഎൽഎമാർ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് ഹൈബി ഈഡൻ എംഎൽഎയുടെ ഭാര്യ അന്ന ഈഡനെ ചെങ്കൊടിയുടെ കാവൽക്കാർ എന്നൊരു ഫേസ്‌ബുക്ക് ഗ്രൂപ്പ് ലൈംഗികമായി അധിക്ഷേപിച്ചത്. സമരം അവസാനിപ്പിച്ച് ഹൈബി ഈഡൻ വരുമ്പോൾ ഭാര്യ അന്നയും ഉണ്ടായിരുന്നു കൂടെ. ഇത് കണ്ടിട്ടാണ് സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ എതിരാളികൾക്ക് കുരുപൊട്ടിയത്. ഇതോടെ അശ്ലീല ചുവയോട് കമന്റുമിട്ടു. കെ എം ഷാജി എംഎൽഎയും
തിരുവനന്തപുരം: സോഷ്യൽ മീഡിയിലെ ട്രോൾ പരിധിവിടുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെ പറയേണ്ടി വരും. അത്തരത്തിലാണ് ചില ട്രോളുകളുടെ പോക്ക്. സിപിഐ(എം) ട്രോളർമാർ സജീവമായിരുന്ന വിഷയമായിരുന്നു സ്വാശ്രയ സമരത്തെ സംബന്ധിച്ചാണ് ഇപ്പോൾ ആക്ഷേപം ഉയർന്നിരിക്കുന്നത്. ഷാഫിയും പറമ്പിലും ഹൈബി ഈഡനും നിരാഹാരം അവസാനിപ്പിച്ച് നിയമസഭയുടെ പടി ഇറങ്ങി വരുന്ന ഫോട്ടോയിൽ അശ്ലീലം കണ്ടെത്തിയായിരുന്നു ചില സഖാക്കൾ ട്രോൾ ചെയ്തത്. 'ചെങ്കൊടിയുടെ കാവൽക്കാർ' എന്ന പേജിൽ പ്രത്യക്ഷപ്പെട്ട ഈ ട്രോളിനെതിരെ കടുത്ത വിമർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്.
യുഡിഎഫ് എംഎൽഎമാർ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് ഹൈബി ഈഡൻ എംഎൽഎയുടെ ഭാര്യ അന്ന ഈഡനെ ചെങ്കൊടിയുടെ കാവൽക്കാർ എന്നൊരു ഫേസ്‌ബുക്ക് ഗ്രൂപ്പ് ലൈംഗികമായി അധിക്ഷേപിച്ചത്. സമരം അവസാനിപ്പിച്ച് ഹൈബി ഈഡൻ വരുമ്പോൾ ഭാര്യ അന്നയും ഉണ്ടായിരുന്നു കൂടെ. ഇത് കണ്ടിട്ടാണ് സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ എതിരാളികൾക്ക് കുരുപൊട്ടിയത്. ഇതോടെ അശ്ലീല ചുവയോട് കമന്റുമിട്ടു. കെ എം ഷാജി എംഎൽഎയും സമീപത്തുണ്ടായിരുന്നു. ഇതുമായി ചേർത്തായിരുന്നു അശ്ലീല സ്വഭാവത്തോടെ ട്രോളുണ്ടാക്കിയത്.
ഇതോടെ നിരവധി സഖാക്കൾ തന്നെ ഇതിൽ എതിർപ്പുമായി രംഗത്തുവന്നു. ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസും ട്രോളന്മാരെ വിമർശിച്ച് രംഗത്തെത്തി. കൂടാതെ മറുട്രോളുകളും ഉണ്ടായി. ഷാഫിയും പറമ്പിലും ഹൈബി ഈഡനും നിരാഹാരം അവസാനിപ്പിച്ച് നിയമസഭയുടെ പടി ഇറങ്ങി വരുന്ന ഫോട്ടോയിൽ യു.ഡി.എഫ് എംഎൽഎമാരെ ചേർത്തുകൊണ്ടുള്ള ട്രോൾ പരിഹാസമല്ല മറിച്ച് അസംബന്ധമാണെന്ന് റിയാസ് പറഞ്ഞു.
ഫേസ്‌ബുക്കിലൂടെയാണ് സോഷ്യൽ മീഡിയ ട്രോളുകൾക്കെതിരെ മുഹമ്മദ് റിയാസ് രംഗത്തെത്തിയത്. യു.ഡി.എഫിന്റെ സമരരീതിയോട് വിയോജിപ്പുണ്ടെങ്കിലും സമരത്തെ പരിഹസിച്ചു കൊണ്ടുള്ള ചില ട്രോളുകൾ അതിരുവിടുന്നതിനോട് ശക്തമായ അഭിപ്രായവിത്യാസം രേഖപ്പെടുത്തുന്നുവെന്നും റിയാസ് പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
സ്വാശ്രയ സമരവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സമര രീതിയോട് വിയോജിപ്പ് നിലനിർത്തി കൊണ്ട് തന്നെ , സമരത്തെ പരിഹസിച്ചു കൊണ്ടുള്ള ചില ട്രോളുകൾ അതിരുവിടുന്നതിനോട് ശക്തമായ അഭിപ്രായവിത്യാസം രേഖപ്പെടുത്തുന്നു. ജനാധിപത്യ സമൂഹത്തിൽ ട്രോളുകൾ ഒരു പരിധിവരെ കുഴപ്പമുള്ളതല്ല, എന്നാൽ പരിഹാസത്തിനു അതിരുകൾ ഉണ്ടെന്നതു മറന്നു കൂടാ.
ഷാഫിയും, ഹൈബിയും , നിരാഹാരം അവസാനിപ്പിച്ച് നിയമസഭയുടെ പടി ഇറങ്ങി വരുന്ന ഫോട്ടോയിൽ യു.ഡി.എഫിലെ മറ്റൊരു എംഎൽഎ യുമായി ചേർത്തു കൊണ്ടുള്ള ട്രോൾ പരിഹാസമെന്നല്ല, അസംബന്ധം എന്നേ പറയാനാകൂ.