- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിമാനത്തിന് ഇപ്പോൾ തീപിടിക്കും, എല്ലാവരും എത്രയും വേഗം പുറത്തേക്കിറങ്ങേണ്ടതാണ്'; 'ഇല്ല എന്റെ ലാപ്ടോപ് കിട്ടിയാലേ ഞാൻ ഇറങ്ങു'; അപകട സമയത്തും രക്ഷപ്പെടുന്നതിനു പകരം ലഗേജ് തപ്പിയ മലയാളി ബിബിസിയിലും വാർത്തയായി; കണക്കിനു പരിഹസിച്ചു സോഷ്യൽ മീഡിയയിലെ ട്രോളന്മാരും
തിരുവനന്തപുരം: തന്റേതായ ശൈലികൊണ്ട് എവിടെയും ശ്രദ്ധ നേടുന്നവരാണ് മല്ലൂസ് എന്ന് അറിയപ്പെടുന്ന മലയാളികൾ. ഏത് സാഹചര്യത്തിലും മലയാളികളെ വ്യത്യസ്തരാക്കുന്ന അനേകം ഘടകങ്ങളുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് പോയ എമിറേറ്റസ് വിമാനം ലാൻഡിങ്ങിനിടെ തീ പിടിച്ചപ്പോളുണ്ടായ സംഭവവികാസങ്ങൽ അന്താരാഷ്ട്ര വാർത്താ ചാനാലയായ ബിബിസി വേൾഡിൽ വരെ വാർത്തയായിരിക്കുകയാണ്. ദുബായ് വിമാനത്താവളത്തിൽ വിമാനം കത്തിയമരുമ്പോൾ ബാഗുകൾ തിരയുന്ന മലയാളി യാത്രക്കാരുടെ വാർത്തയാണ് ബിബിസിയിൽ വന്നിരിക്കുന്നത്. മരണമുഖത്തു നിൽക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് വിമാനത്തിലെ ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ പറയുമ്പോഴും എന്തിനാണ് ഇവർ ഇങ്ങനെ ബാഗ് തിരഞ്ഞു സമയം കളയുന്നുവെന്ന വാർത്തയാണ് ബിബിസിയുടെ ഓൺലൈൻ പതിപ്പിലടക്കം പ്രത്യക്ഷപ്പെട്ടത്.വിമാനത്തിനു തീപിടിച്ചാൻ എമർജൻസി എക്‌സിറ്റ് വിൻഡോയിലൂടെ 90 സെക്കന്റിനുള്ളിൽ യാത്രക്കാരെ പുറത്തുകടത്താനാണ് വിമാനത്തിനുള്ളിലെ ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതിനുള്ളിൽ രക്ഷപ്രവർത്തനം സാധ്യമായില്ലെങ്കിൽ
തിരുവനന്തപുരം: തന്റേതായ ശൈലികൊണ്ട് എവിടെയും ശ്രദ്ധ നേടുന്നവരാണ് മല്ലൂസ് എന്ന് അറിയപ്പെടുന്ന മലയാളികൾ. ഏത് സാഹചര്യത്തിലും മലയാളികളെ വ്യത്യസ്തരാക്കുന്ന അനേകം ഘടകങ്ങളുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് പോയ എമിറേറ്റസ് വിമാനം ലാൻഡിങ്ങിനിടെ തീ പിടിച്ചപ്പോളുണ്ടായ സംഭവവികാസങ്ങൽ അന്താരാഷ്ട്ര വാർത്താ ചാനാലയായ ബിബിസി വേൾഡിൽ വരെ വാർത്തയായിരിക്കുകയാണ്.
ദുബായ് വിമാനത്താവളത്തിൽ വിമാനം കത്തിയമരുമ്പോൾ ബാഗുകൾ തിരയുന്ന മലയാളി യാത്രക്കാരുടെ വാർത്തയാണ് ബിബിസിയിൽ വന്നിരിക്കുന്നത്. മരണമുഖത്തു നിൽക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് വിമാനത്തിലെ ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ പറയുമ്പോഴും എന്തിനാണ് ഇവർ ഇങ്ങനെ ബാഗ് തിരഞ്ഞു സമയം കളയുന്നുവെന്ന വാർത്തയാണ് ബിബിസിയുടെ ഓൺലൈൻ പതിപ്പിലടക്കം പ്രത്യക്ഷപ്പെട്ടത്.വിമാനത്തിനു തീപിടിച്ചാൻ എമർജൻസി എക്‌സിറ്റ് വിൻഡോയിലൂടെ 90 സെക്കന്റിനുള്ളിൽ യാത്രക്കാരെ പുറത്തുകടത്താനാണ് വിമാനത്തിനുള്ളിലെ ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതിനുള്ളിൽ രക്ഷപ്രവർത്തനം സാധ്യമായില്ലെങ്കിൽ അത് എമർജൻസി വിൻഡോയേയും ബാധിക്കുമെന്ന് വ്യോമായന ഉദ്യോഗസ്ഥനായ ആഷ്‌ലി നൂൺ വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു
അഗ്നിബാധ ശക്തി പ്രാപിക്കുന്ന ഒന്നരമിനുറ്റിനുള്ളിൽ എമർജൻസി വിൻഡോയിലൂടെ ലാപ്‌ടോപ്പു പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റുന്നത് തീ പടരാൻ സാധ്യത ഉണ്ടാക്കുമെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്.വിമാനത്തിൽ തീ കത്തിപ്പടരുന്നതിനിടെ ലാപ്പ്‌ടോപ്പിനും ലഗേജിനുമായി മലയാളികളടക്കമുള്ള യാത്രക്കാർ നടത്തിയ പരാക്രമങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുരന്തത്തിനിടെ പകർത്തിയ ദൃശ്യങ്ങൾ ആളുകൾ എത്ര സ്വാർത്ഥരാണെന്നും തെളിയിക്കാനും ഏതു രീതിയിൽ പ്രതികരിക്കരുതെന്ന് കാണിച്ചുതരാനും സാധ്യമാകുന്ന രീതിയിലുള്ളവയാണെന്നും ആഷ്‌ലി നൂൺ പറയുന്നു.
അപകടത്തിലായ വിമാനത്തിൽ നിന്നും അടിയന്തരമായി രക്ഷപ്പെടാൻ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയപ്പോൾ ലഗേജ് എടുക്കാനായി ശ്രമിക്കുകയും അതിനായി ബഹളമുണ്ടാക്കുകയും ചെയ്യുന്ന മലയാളികളെ കണക്കിന് പരിഹസിക്കാനും ട്രോളന്മാർ മറന്നില്ല.
എമർജൻസി എക്സിറ്റിലൂടെ യാത്രക്കാരെ പുറത്തത്തെിക്കുമ്പോൾ സമയം കളഞ്ഞത് മലയാളി യാത്രക്കാരാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. യാത്രക്കാരിൽ ഒരാൾ മൊബൈൽ കാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തങ്ങളുടെ വിലപിടിച്ച സാധനങ്ങളടങ്ങിയ ബാഗുകൾ എടുക്കുന്നതായി ഇതിൽ കാണാം. ഒരാൾ ലാപ് ടോപ്പ് എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. ബാഗുകൾ എടുക്കാതെ രക്ഷപ്പെടാനായി വിമാന ജീവനക്കാരി നിർദ്ദേശം നൽകുന്നുണ്ടായിരുന്നു. പുറത്തേക്ക് ചാടാനും ഇവർ നിർദേശിക്കുന്നുണ്ട്. എന്നാൽ ബാഗുകൾ എടുക്കാതെ പുറത്തേക്ക് വരില്ല എന്ന വാശിയിലായിരുന്നു ചില യാത്രക്കാരെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സോഷ്യൽ മീഡിയയിൽ വയറലായ ചില ട്രോളുകൾ കാണാം