തിരുവനന്തപുരം: മലയാളത്തിൽ നിന്ന് നൂറു കോടി കലക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന റെക്കോർഡു പുലിമുരുകൻ സ്വന്തമാക്കിയപ്പോൾ അതിൽ നിന്നു സ്‌കോർ ചെയ്തതും നമ്മുടെ സ്വന്തം ട്രോളന്മാർ തന്നെ. ആരാധകരുടെ മാരക 'തള്ളലി'ൽ തുടങ്ങി കിട്ടാത്ത നൂറു കോടിയിൽ മമ്മൂട്ടിയെ വരെ പരിഹസിക്കുന്നുണ്ട് സൈബർ ലോകം.

മാത്രമല്ല, ഇടക്കാലത്ത് ട്രോളന്മാരുടെ സംഭാവന ഏറെ വാങ്ങിയ നടൻ വിനു മോഹനും കിട്ടി പുലിമുരുകന്റെ പേരിൽ ഒരു പങ്ക്. 'ഗ്യാലക്‌സി സ്റ്റാറി'ന്റെ തിരിച്ചുവരവിലെ ആദ്യ ചിത്രത്തിനു തന്നെ കിട്ടിയല്ലോ നൂറുകോടിയെന്നാണു 'ഫാൻസ്' പറയുന്നത്.

നൂറു കോടി ക്ലബ്ബെന്നതു മലയാള സിനിമയെ സംബന്ധിച്ചു വൻ നേട്ടമാണ്. എന്നാൽ, സൂപ്പർ താരം മോഹൻലാൽ തുടർച്ചയായി ഹിറ്റുകളുടെ പട്ടികയിൽ എത്തിയതിനു പിന്നാലെ ഫാൻസുകാർ തള്ളിത്തള്ളിയാണു മുരുകനെ നൂറു കോടിയിൽ എത്തിച്ചതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അതിനിടയിൽ മലയാളത്തിന്റെ മെഗാതാം മമ്മൂട്ടിക്ക് ഒരു ഹിറ്റു ചിത്രം പോലും അടുത്തെങ്ങുമില്ലെന്നും നൂറുകോടിക്കായി വൈശാഖിനോട് ഒരു ചിത്രമെടുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ട്രോളന്മാർ പരിഹസിക്കുന്നു. പുലി എന്നും മുരുകൻ എന്നും നൂറ് കോടി എന്നും ഒക്കെ എഴുതിയാൽ എല്ലാവരും വിശ്വസിച്ചോളും എന്ന് കരുതി ഉണ്ടാക്കിയ ഹൈപ്പ് ആണോ ഇതെല്ലാം എന്നും ചില ട്രോളർമാർ ചോദിക്കുന്നുണ്ട്.

രസകരമായ ട്രോളുകൾ കാണാം: