- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീം കോടതി എന്തുവിധിച്ചാലും മതത്തെ നിന്ദിച്ച പെണ്ണിനെ വെറുതെ വിടില്ലെന്ന് പാക്കിസ്ഥാനിലെ മുസ്ലിം മൗലിക വാദികൾ; സുപ്രീം കോടതി എന്തുവിധിച്ചാലും ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് ഹിന്ദു മൗലിക വാദികൾ; രണ്ടിടത്തും മതമൗലിക വാദികൾക്ക് ഒറ്റ ശബ്ദം ഒറ്റഭാഷ; കേരള സർക്കാറിന്റെ അവസ്ഥ തന്നെയാണ് പാക്കിസ്ഥാനിലും; മതനിയമങ്ങളെ ട്രോളി സ്വതന്ത്ര ചിന്തകർ
തിരുവനന്തപുരം: കാലം എത്ര പുരോഗമിച്ചാലും മതം തന്നെയാണ് രാജ്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും ഒരുപോലെ പിറകോട്ട് അടിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച. അഞ്ചു മക്കളുടെ അമ്മയായ ഒരു ക്രിസ്ത്യൻ സ്ത്രീയായ ആസിയാബീബിയെ മതനിന്ദാകുറ്റത്തിൽ്നിന്ന് ഒഴിവാക്കിയ പാക് സുപ്രീം കോടതി വിധയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഒരാഴ്ചയായി പാക്കിസ്ഥാൻ കത്തുകയാണ്.സുപ്രീം കോടതി എന്തുവിധിച്ചാലും മതത്തെ നിന്ദിച്ച പെണ്ണിനെ വെറുതെ വിടില്ലെന്ന് പാക്കിസ്ഥാനിലെ മുസ്ലിം മൗലിക വാദികൾ തെരുവിലുറങ്ങുന്നത്. ശബരിമലയിൽ സുപ്രീംകോടതി എന്ത് വിധിച്ചാലും അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് പറഞ്ഞ്് സമരത്തിനറങ്ങുന്നവരും ഇവരും തമ്മിൽ എന്തുവ്യത്യാസമാണെന്നാണ് സ്വതന്ത്ര ചിന്തകർ ചോദിക്കുന്നത്. പ്രമുഖ യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ ഇ എ ജബ്ബാറിന്റെ പോസ്റ്റാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്. അത് ഇങ്ങനെയാണ്. ആസിയാ ബീബി യെ തൂക്കിക്കൊല്ലുക! ' പാക്കിസ്ഥാനിലെ പ്രധാന തെരുവുകളിൽ ഇപ്പോൾ ഉയരുന്ന ആർപ്പു
തിരുവനന്തപുരം: കാലം എത്ര പുരോഗമിച്ചാലും മതം തന്നെയാണ് രാജ്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും ഒരുപോലെ പിറകോട്ട് അടിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച. അഞ്ചു മക്കളുടെ അമ്മയായ ഒരു ക്രിസ്ത്യൻ സ്ത്രീയായ ആസിയാബീബിയെ മതനിന്ദാകുറ്റത്തിൽ്നിന്ന് ഒഴിവാക്കിയ പാക് സുപ്രീം കോടതി വിധയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഒരാഴ്ചയായി പാക്കിസ്ഥാൻ കത്തുകയാണ്.സുപ്രീം കോടതി എന്തുവിധിച്ചാലും മതത്തെ നിന്ദിച്ച പെണ്ണിനെ വെറുതെ വിടില്ലെന്ന് പാക്കിസ്ഥാനിലെ മുസ്ലിം മൗലിക വാദികൾ തെരുവിലുറങ്ങുന്നത്. ശബരിമലയിൽ സുപ്രീംകോടതി എന്ത് വിധിച്ചാലും അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് പറഞ്ഞ്് സമരത്തിനറങ്ങുന്നവരും ഇവരും തമ്മിൽ എന്തുവ്യത്യാസമാണെന്നാണ് സ്വതന്ത്ര ചിന്തകർ ചോദിക്കുന്നത്.
പ്രമുഖ യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ ഇ എ ജബ്ബാറിന്റെ പോസ്റ്റാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്. അത് ഇങ്ങനെയാണ്.
ആസിയാ ബീബി യെ തൂക്കിക്കൊല്ലുക! '
പാക്കിസ്ഥാനിലെ പ്രധാന തെരുവുകളിൽ ഇപ്പോൾ ഉയരുന്ന ആർപ്പുവിളിയാണിത്. അഞ്ചുമക്കളുടെ അമ്മയായ ഒരു ക്രിസ്ത്യൻ സ്ത്രീയാണു ആസിയാബീബി. 2010 ൽ പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖുപുര ജില്ലാ ജഡ്ജി തൂക്കിക്കൊല്ലാൻ വിധിച്ചിരുന്ന ആസിയാബീബിയെ പാക് സുപ്രീം കോടതി കുറ്റവിമുക്തയാക്കിയതിനെ തുടർന്ന് ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മുസ്ലിം മതഭ്രാന്തരാണു തെരുവിൽ ഇപ്പോൾ ഈ വിധം തെരുവിൽ ഇറങ്ങുന്നത്.എന്തു കുറ്റത്തിനാണു ഈ പാവം സ്ത്രീ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത് എന്നറിയുമ്പോഴാണു ഇസ്ലാമിന്റെ വികൃത മുഖം ഒരിക്കൽ കൂടി ലോകത്തിനു മുമ്പിൽ അനാവൃതമാകുന്നത്.
2009 ലാണു കേസിനാസ്പദമായ 'മഹാസംഭവം' നടക്കുന്നത്. തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ വെള്ളം കുടിക്കാൻ ദാഹിച്ചപ്പോൾ മറ്റു മുസ്ലിം തൊഴിലാളികൾക്കു കുടിക്കാൻ വെച്ചിരുന്ന പാത്രം ഉപയോഗിച്ച് ഈ ''കാഫിർ'' സ്ത്രീ വെള്ളമെടുത്തു കുടിച്ചു. അതേ തുടർന്നു സ്ത്രീകൾ തമ്മിൽ വഴക്കുണ്ടായി. വഴക്കു മൂത്ത വേളയിൽ ഈ സ്ത്രീ പ്രവാചകൻ മുഹമ്മദിനെ ചേർത്ത് എന്തോ പറഞ്ഞൂത്രേ ! അതും പറഞ്ഞു ആ സ്ത്രീക്കെതിരെ മതനിന്ദാ വകുപ്പ് വെച്ചു പരാതി നൽകുകയായിരുന്നു.വഴക്കിനിടെ ദേഷ്യപ്പെട്ടു പറഞ്ഞ കാര്യം മറ്റു വഴക്കാളികളായ രണ്ടു സ്ത്രീകൾ സാക്ഷ്യപ്പെടുത്തുന്നു എന്നതു കൊണ്ട് മാത്രം അതു തെളിവായി സ്വീകരിച്ച് മതനിന്ദയായി കണക്കാക്കി വധ ശിക്ഷ നൽകാനാവില്ല എന്നാണു ഇപ്പോൾ സുപ്രീം കോടതി വിധി പറഞ്ഞ ജഡ്ജിമാരുടെ നിലപാട്.
ഈ കേസും വധശിക്ഷയും ലോകമാകെ വലിയ ചർച്ചയായിരുന്നു. മനുഷ്യാവകാശപ്രവർത്തകരുടെ വലിയ പ്രതിഷേധം ഉയർന്നു. പോപ്പുമാർ ഇടപെട്ടു. ക്രിസ്ത്യൻ സംഘടനകൾ പ്രതിഷേധമറിയിച്ചു. അതിനിടെ പാക്കിസ്ഥാനിലും ഇതു വലിയ സംഘർഷങ്ങളിലേക്കും നിരവധി കൊലപാതകങ്ങളിലേക്കും നയിച്ചു. ഒരു മന്ത്രിയും ഒരു ഗവർണറും ഉൾപ്പെടെ പലരും ഇതിന്റെ പേരിൽ ഇസ്ലാമിസ്റ്റു ഭീകരരുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്.
പാക്കിസ്ഥാനിൽ ഇസ്ലാം മതം ഉപേക്ഷിക്കുന്നവരെയും മതവിമർശനം നടത്തുന്നവരെയും മതനിന്ദ ആരോപിച്ചു കൊല ചെയ്യാനുള്ള നിയമം കൊണ്ടു വരുന്നതിൽ മുഖ്യ പങ്കു വഹിച്ചതു മൗദൂദിയും അദ്ദേഹത്തിന്റെ ജമാ അത്തെ ഇസ്ലാമി എന്ന ഭീകരപ്രസ്ഥാനവുമായിരുന്നു എന്നതു കൂടി ഓർക്കണം. ഇപ്പോൾ ഈ സ്ത്രീയെ കൊല്ലാനായി തെരുവിൽ അഴിഞ്ഞാടുന്നതും പ്രധാനമായും മൗദൂദികൾ തന്നെ !സ്ത്രീയെ കുറ്റവിമുക്തയാക്കിയ ജഡ്ജിമാർക്കെതിരെയും കൊലവിളി ഉയരുന്നു. മുമ്പും ജഡ്ജിമാരെ കൊന്നു തള്ളീട്ടുണ്ട്.മതം ഉപേക്ഷിക്കുന്നതും മതത്തെ വിമർശിക്കുന്നതും വധ ശിക്ഷയർഹിക്കുന്ന ക്രിമിനൽ കുറ്റമാണു ഇസ്ലാമിൽ. മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഇതാണു നിയമം.
ഇസ്ലാമിന്റെ സ്വർഗ്ഗരാജ്യങ്ങളിൽ നിന്നും ജീവനും കൊണ്ട് ഒളിച്ചോടി വരുന്നവരെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന പരിഷ്‌കൃത രാജ്യങ്ങളിൽ അവരുടെ മഹാമനസ്‌കതയും നന്മയുമൊക്കെ മുതലാക്കി കഴിഞ്ഞ് കൂടുന്നതിനിടെയാണു ഇത്തരം നെറികേടുകൾ പ്രവർത്തിക്കുന്നത് എന്നതും നാം കാണാതിരുന്നു കൂടാ-ഇ എ ജബ്ബാർ പോസറ്റിൽ ചൂണ്ടിക്കാട്ടി.
തുടർന്നാണ് ഇതേ വിശ്വാസ മസ്തിഷ്‌ക്കം തന്നെയല്ലേ ശബരിമല വിധിയിലും സുപ്രീംകോടതിയെ അംഗീകരിക്കാത്തതിന് പിന്നിൽ പ്രവർത്തിക്കുന്നതതെന്ന് ചൂണ്ടിക്കാട്ടുന്നു.' കേരള സർക്കാറിന്റെ അവസ്ഥത തന്നെയാണ് പാക്കിസ്ഥാനിലും.മതം മലിനമാണ്'-ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലരും ഉയർത്തുന്ന ചോദ്യം ഇതാണ്.