മുട്ടം വൈ. എം. സി. എ യു എ ഇ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 21.04.2017 വെള്ളിയാഴ്ച അൽ മംസാർ അഹ്ദാഫ് ഗ്രൗണ്ടിൽ നടന്ന പയ്യന്നൂർ കല്ല്യാശ്ശേരി മണ്ഡലത്തിലെ 21 പ്രമുഖ ടീമുകൾ പങ്കെടുത്ത ഒന്നാമത് ഫുട്‌ബോൾ ഫെസ്റ്റ് 2017 ന്റെ വാശിയേറിയ ഫൈനൽ മത്സരത്തിൽ ടൗൺ ടീം പഴയങ്ങാടിയെ തോൽപ്പിച് ഫൈക ശബാബ് പയ്യന്നൂർ ജേതാക്കളായി.

വാശിയേറിയ മത്സരത്തിൽ ഇരു ടീമുകളും ഗോളുകൾ നേടാതെ വരികയും പെനാൽറ്റി ഷൂട്ട് ഔട്ടിൽ 5 - 4 ന് ഫൈക ശബാബ് പയ്യന്നൂർ വിജയിക്കുകയായിരുന്നു . ജേതാക്കൾക്ക് വിന്നേഴ്‌സ് ട്രോഫിയും പ്രൈസ് മണിയും എം എം ജെ സി ദുബൈ പ്രസിഡന്റ് സി പി ജലീലും , റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫിയും പ്രൈസ് മണിയും പുന്നക്കൻ മുഹമ്മദ് അലിയും വിതരണം ചെയ്തു.

ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന സർപ്രൈസ് ഗിഫ്റ്റ് നറുക്കെടുപ്പിൽ ശിഹാബ് എന്നയാൾക്ക് സമ്മാനം ലഭിച്ചു. എം ശാദുലി , മമ്മി തൃക്കരിപ്പൂർ , എം മുഹമ്മദ് കുഞ്ഞി , എം. മുഹമ്മദ് അലി , റൗഫ് കെ , എം ഹനീഫ് , എം നബീൽ , എം ഹുസ്സൈനാർ, മുസ്തഫ കെ , എം ഇബ്രാഹിം , സാദിഖ് പി , ഫൈസൽ കെ എന്നിവർ ടൂർണമെന്റിന് നേത്രത്വം നൽകി.