- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ചുഴലി; നോർത്തേൺ ടെറിട്ടറിയിലുള്ളവരെ കുടിയൊഴിപ്പിക്കുന്നു; ക്വീൻസ് ലാൻഡും ശക്തമായ കാറ്റിന്റെ ഭീഷണിയിൽ
മെൽബൺ: ലാം ചുഴലിക്കാറ്റിന്റെ പിടിയിൽ നിന്നു രക്ഷപ്പെടുത്തുന്നതിനായി നൂറുകണക്കിന് ഗൂൾബേൺ ഐലൻഡ് നിവാസികളെ ഡാർവിനിലേക്ക് കുടിയൊഴിപ്പിച്ചു. നിലവിൽ ഒബ്ഒറിജിനിൽ കമ്യൂണിറ്റിയിൽപ്പെട്ട നൂറുകണക്കിന് ആളുകളെയാണ് ഗൂൾബേണിൽ നിന്ന് ഹെലികോപ്ടറിലും വിമാനത്തിലുമായി കുടിയൊഴിപ്പിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനോടനുബന്ധിച്ച് കടൽക്ഷോഭം ആ
മെൽബൺ: ലാം ചുഴലിക്കാറ്റിന്റെ പിടിയിൽ നിന്നു രക്ഷപ്പെടുത്തുന്നതിനായി നൂറുകണക്കിന് ഗൂൾബേൺ ഐലൻഡ് നിവാസികളെ ഡാർവിനിലേക്ക് കുടിയൊഴിപ്പിച്ചു. നിലവിൽ ഒബ്ഒറിജിനിൽ കമ്യൂണിറ്റിയിൽപ്പെട്ട നൂറുകണക്കിന് ആളുകളെയാണ് ഗൂൾബേണിൽ നിന്ന് ഹെലികോപ്ടറിലും വിമാനത്തിലുമായി കുടിയൊഴിപ്പിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനോടനുബന്ധിച്ച് കടൽക്ഷോഭം ആരംഭിച്ചിട്ടുള്ളതിനാൽ മീൻപിടുത്ത സംഘത്തേയും മത്സ്യബന്ധനത്തിൽ നിന്ന് വിലക്കിയിട്ടുണ്ട്.
തുടക്കത്തിൽ കാറ്റഗറി മൂന്നിൽ പെട്ട ചുഴലിക്കാറ്റാണ് വീശുന്നതെങ്കിലും പിന്നീട് ഇത് ശക്തിപ്രാപിച്ച് കാറ്റഗറി നാല് ആയി മാറിമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ നോർത്തേൺ ടോപ് എൻഡ് തീരത്തേക്ക് മാറി വീശാൻ തുടങ്ങും. എൽക്കോ ഐലൻഡിൽ നോർത്ത് ഈസ്റ്റിൽ മണിക്കൂറിൽ 95 കിലോമീറ്റർ വേഗത്തിലാണ് നിലവിൽ ചുഴലി വീശുന്നത്. തീരത്തോട് അടുക്കുമ്പോൾ കാറ്റിന്റെ ശക്തി 55 കിലോ മീറ്ററായി കുറയുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ചുഴലി ശക്തിപ്രാപിച്ച് നീങ്ങുന്ന മേഖല ജനസാന്ദ്രത കൂടിയതിനാലും ചുഴലിയെ ചെറുത്തു നിൽക്കാൻ ശേഷിയില്ലാത്ത വീടുകളുമായതിനാലാണ് ഇവിടെയുള്ളവരെ മുഴുവൻ കുടിയൊഴിപ്പിക്കുന്നത്. എന്നാൽ സൈന്യത്തിന്റെ സഹായം തേടേണ്ട അവസ്ഥ ഇവിടെയില്ലെന്ന് ചീഫ് മിനിസ്റ്റർ ആദം ഗിൽസ് വ്യക്തമാക്കുന്നു. നാഷണൽ ക്രിട്ടിക്കൽ കെയർ ആൻഡ് ട്രോമ റെസ്‌പോൺസ് സെന്റർ സേവനം ഇവിടെ ലഭ്യമാണെന്നും ആദം ഗിൽസ് പറയുന്നു.
ചുഴലിയുടെ ആക്രമണത്തിൽ ഇതുവരെ ഇവിടെ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതേസമയം മുൻകാലങ്ങളിൽ ഇവിടെയുണ്ടായ ചുഴലിയിൽ ഒട്ടേറെ നാശനഷ്ടങ്ങൾ സംഭവിച്ചതിനാണ് ആളുകളെ കുടിയൊഴിപ്പിക്കുന്നത്. ക്വീൻസ് ലാൻഡിലേക്കും കാറ്റഗറി രണ്ടിലുള്ള ചുഴലിയാണ് വീശാൻ സാധ്യതയുള്ളത്. റോക്ക് ഹാംടണ്ണിനും ഗോൾഡ് കോസ്റ്റിനും ഇടയിലാണ് ഇവിടെ കാറ്റ് വീശുന്നത്. നിലവിൽ കോറൽ കടലിനു മുകളിലുള്ള കാറ്റ് ക്വീൻസ് ലാൻഡിന്റെ കിഴക്കൻ തീരത്തേക്കാണ് നീങ്ങുന്നത്. തുടർന്ന് പിന്നീട് ശക്തിപ്രാപിച്ച് കാപ്രിക്കോൺ തീരത്ത് കാറ്റ് വീശാൻ ആരംഭിക്കും. ഡബിൾ ഐലൻഡ് പോയിന്റിലും ശക്തമായ കാറ്റിനാണ് സാധ്യതയുള്ളത്.