- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിയായാൽ സ്വത്തുക്കൾ ഇരട്ടിക്കുന്ന ഇന്ത്യയിലെ നേതാക്കൾ അറിയുക; പ്രസിഡന്റായതോടെ ട്രംപിന്റെ സ്വത്തുക്കളിൽ വൻ ഇടിവ്; ലോക സമ്പന്നരിൽ 544-ാം സ്ഥാനം അലങ്കരിച്ചിരുന്ന ട്രംപ് ഇപ്പോൾ 766-മതായി
അമേരിക്കയിലും ലോകത്തിന്റെ പലഭാഗത്തുമായി വമ്പൻ വ്യവസായ സാമ്രാജ്യത്തിന് ഉടമയായിരുന്നു ഡൊണാൾഡ് ട്രംപ്. അപ്പോഴാണ് അമേരിക്കൻ പ്രസിഡന്റ് പദമെന്ന മോഹം അദ്ദേഹത്തിന്റെ തലയിലുദിച്ചത്. പ്രസിഡന്റ് സ്ഥാനം സ്വന്തമായെങ്കിലും, അതോടെ അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യം കൂപ്പുകുത്താൻ തുടങ്ങി. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ 200 സ്ഥാനങ്ങളാണ് ട്രംപിന് ഇക്കുറി നഷ്ടമായത്. അധികാരസ്ഥാനത്തെത്തിയാൽ സ്വന്തം കീശ വീർപ്പിക്കുന്ന നമ്മുടെ നേതാക്കൾ ട്രംപിനെ കണ്ടുപഠിക്കേണ്ടതാണ്. പ്രസിഡന്റായി ഒന്നരവർഷം തികയാറായപ്പോഴേക്ക് ട്രംപിന് നഷ്ടം വന്നത് 40 കോടി ഡോളർ. കഴിഞ്ഞവർഷം ലോകത്തെ 544-ാമത്തെ സമ്പന്നനായിരുന്നു ട്രംപ്. ഇക്കുറി സ്ഥാനം 766 ആയി. ട്രംപിന്റെ സ്വത്തിൽനിന്ന് 40 കോടി ഡോളറോളമാണ് ഇകക്കാലയളവിൽ കുറഞ്ഞത്. 310 കോടി ഡോളർ ആസ്തി അമേരിക്കൻ പ്രസിഡന്റിനുണ്ടെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ട്രംപിന്റെ വസ്തുവകകളൽവന്ന വിലയിടിവും പ്രസിഡന്റായതോടെ അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യത്തിൽ ചില മേഖലകളിലുണ്ടായ ഇടിവുമാണ് സമ്പത്തിൽ ഈ കുറവ് വരുത്തിയതെന്ന
അമേരിക്കയിലും ലോകത്തിന്റെ പലഭാഗത്തുമായി വമ്പൻ വ്യവസായ സാമ്രാജ്യത്തിന് ഉടമയായിരുന്നു ഡൊണാൾഡ് ട്രംപ്. അപ്പോഴാണ് അമേരിക്കൻ പ്രസിഡന്റ് പദമെന്ന മോഹം അദ്ദേഹത്തിന്റെ തലയിലുദിച്ചത്. പ്രസിഡന്റ് സ്ഥാനം സ്വന്തമായെങ്കിലും, അതോടെ അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യം കൂപ്പുകുത്താൻ തുടങ്ങി. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ 200 സ്ഥാനങ്ങളാണ് ട്രംപിന് ഇക്കുറി നഷ്ടമായത്. അധികാരസ്ഥാനത്തെത്തിയാൽ സ്വന്തം കീശ വീർപ്പിക്കുന്ന നമ്മുടെ നേതാക്കൾ ട്രംപിനെ കണ്ടുപഠിക്കേണ്ടതാണ്. പ്രസിഡന്റായി ഒന്നരവർഷം തികയാറായപ്പോഴേക്ക് ട്രംപിന് നഷ്ടം വന്നത് 40 കോടി ഡോളർ.
കഴിഞ്ഞവർഷം ലോകത്തെ 544-ാമത്തെ സമ്പന്നനായിരുന്നു ട്രംപ്. ഇക്കുറി സ്ഥാനം 766 ആയി. ട്രംപിന്റെ സ്വത്തിൽനിന്ന് 40 കോടി ഡോളറോളമാണ് ഇകക്കാലയളവിൽ കുറഞ്ഞത്. 310 കോടി ഡോളർ ആസ്തി അമേരിക്കൻ പ്രസിഡന്റിനുണ്ടെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ട്രംപിന്റെ വസ്തുവകകളൽവന്ന വിലയിടിവും പ്രസിഡന്റായതോടെ അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യത്തിൽ ചില മേഖലകളിലുണ്ടായ ഇടിവുമാണ് സമ്പത്തിൽ ഈ കുറവ് വരുത്തിയതെന്ന് ഫോബ്‌സ് മാസിക വ്യക്തമാക്കുന്നു.
തനിക്ക് പത്ത് ബില്യണിലേറെ സ്വത്തുണ്ടെന്നാണ് 2015-ൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, യഥാർഥ വസ്തുത അതല്ലെന്ന് ഫോബ്‌സ് ബട്ടിക തെളിയിക്കുന്നു. എങ്കിലും അമേരിക്കയിലെ ആദ്യത്തെ ബില്യണയർ പ്രസിഡന്റാണ് ട്രംപെന്ന വസ്തുതയിൽ മാറ്റമൊന്നുമില്ല. വൈറ്റ് ഹൗസിലേക്ക് മാറിയതോടെ ബിസിനസിൽനിന്ന് ശ്രദ്ധ വിട്ടുപോയതും സമ്പത്തിൽ കുറവുവരാൻ കാരണമായി. മക്കളായ ഡോൺ ജൂനിയറിനും എറിക്കിനുമാണ് ഇപ്പോൾ ബിസിനസിന്റെ ചുമതല.
ന്യുയോർക്കിൽ ഒരു ഡസനിലേറെ കെട്ടിടങ്ങൾ ട്രംപിന് സ്വന്തമായുണ്ട്. ഗോൾഫ് കോഴ്‌സും വൈൻ യാർഡും സ്വന്തമായുണ്ട്. ഇതിന് പുറമെ, ട്രംപെന്ന ബ്രാൻഡ് നാമത്തിൽ ലോകത്ത് പലയിടത്തുമായി ബിസിനസുണ്ട്. ചെലവുകുറഞ്ഞ ഫ്ളാറ്റുകളും അപ്പാർട്ടുമെന്റുകളും നിർമ്മിച്ചാണ് ട്രംപ് വ്യവസായ സാമ്രാജ്യത്തിന് തുടക്കമിട്ടത്. ബ്രൂക്ക്‌ലിനിലും ക്വീൻസിലും ആരംഭിച്ച താമസസ്ഥലങ്ങൾ ട്രംപെന്ന ബ്രാൻഡിന് പെട്ടെന്ന് പ്രചാരമേകുകയും ചെയ്തു.
എന്നാൽ, റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ തിരിച്ചടി ട്രംപിന്റെ ആസ്തിയെയും ബാധിച്ചു. ട്രംപിന്റെ സ്വത്തുക്കളിൽ ഏറ്റവും വിലപിടിച്ച ന്യുയോർക്ക് ഫിഫ്ത്ത് അവന്യൂവിലെ ട്രംപ് ടവറിന് മാത്രം കഴിഞ്ഞവർഷം നാലുകോടി ഡോളറോളം വിലയിടിഞ്ഞു. സ്പോർട്സ് ഉപകരണ നിർമ്മാതാക്കളായ നൈക്കി ട്രംപ് ടവറിലാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. അവർ അവിടെനിന്ന് ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചതും അമേരിക്കൻ പ്രസിഡന്റിന്റെ ബ്രാൻഡ് മൂല്യത്തിൽ കൂടുതൽ ഇടിവ് വരുത്തും..