- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പെൻസിൽവാനിയയിലെ ബൈഡന്റെ വിജയത്തെ ചോദ്യംചെയ്ത് ട്രംപ് വീണ്ടും സുപ്രീംകോടതിയിൽ
വാഷിങ്ടൺ ഡി.സി; പെൻസിൽവാനിയ ഉൾപ്പടെ നാല് സുപ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ട്രംപ് ഫയൽ ചെയ്ത ഹർജി തള്ളിയിട്ടും പ്രതീക്ഷ കൈവിടാതെയും, പരാജയം സമ്മതിക്കാതെയും വീണ്ടും ട്രംപ് പെൻസിൽവാനിയ സംസ്ഥാനത്തെ ബൈഡന്റെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ഡിസംബർ 20 ഞായറാഴ്ച സുപ്രീം കോടതിയിൽ അറ്റോർണി ഈസ്റ്റ്മാൻ ഹർജി ഫയൽ ചെയ്തത്.
പെൻസിൽവാനിയയിലെ ബൈഡന്റെ വിജയം റിവേഴ്സ് ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ അറ്റോർണി ആവശ്യപ്പെട്ടിരിക്കുന്നത്.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ സുപ്രീംകോടതി ഉൾപ്പടെ നിരവധി കോടതികൾ കേസ് തള്ളിയതാണ്.
സിഗ്നേച്ചർ വെരിഫിക്കേഷൻ, മെയ്ലിൻ ബാലറ്റ് ഡിക്ലറേഷൻ, ഇലക്ഷൻ ഡേ ഒബ്സർവേഷൻ തുടങ്ങിയ പ്രധാന മൂന്നു വിഷയങ്ങളിൽ സുപ്രീംകോടതിയുടെ വ്യക്തമായ തീരുമാനം ഉണ്ടാകണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിട്ടുള്ളത്.
പെൻസിൽവാനിയ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഈ സുപ്രധാന വിഷയത്തിൽ 2.6 മില്യൻ വോട്ടുകളിൽ നിർണായകമായിരിക്കുന്നത്. ഇത്രയും വോട്ടുകളുടെ തീരുമാനം മതി തെരഞ്ഞെടുപ്പ് മാറിമറിയുന്നതിന് എന്നും അറ്റോർണി പറയുന്നു. ഡിസംബര 23 ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് ഇതിനൊരു തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്