- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പരാജയം സമ്മതിക്കാത്ത ട്രംപിന്റെ നിലപാട് ഖേദകരമെന്ന് മിറ്റ് റോംമ്നി
വാഷിങ്ടൺ ഡി.സി: വ്യക്തമായ തെളിവുകൾ സമർപ്പിക്കാതെ കോടതികളിൽ തുടരെ തുടരെ തെരഞ്ഞെടുപ്പ് ഹർജികൾ സമർപ്പിക്കുന്നതും, അമേരിക്കൻ ജനത തെരഞ്ഞെടുത്ത ബൈഡൻ- കമലാ ഹാരിസ് ടീമിന്റെ വിജയം അംഗീകരിക്കാതെയും, പരാജയം സമ്മതിച്ച് അധികാര കൈമാറ്റത്തിന് നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന ട്രംപിന്റെ നിലപാട് തീർത്തും ഖേദകരമാണെന്ന് യൂട്ടായിൽ നിന്നുള്ള സെനറ്ററും, റിപ്പബ്ലിക്കൻ പാർട്ടി സീനിയർ നേതാവുമായ മിറ്റ് റോംമ്നി ഡിസംബർ 20-ന് ഞായറാഴ്ച സി.എൻ.എന്നിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അമേരിക്കൻ ജനത ബൈഡന് നൽകിയ മാൻഡേറ്റിന് വിപരീതമായി ട്രംപ് മറ്റൊരു റിസൾട്ട് പ്രതീക്ഷിക്കുന്നത് തികച്ചും വേദനാജനകമാണെന്നും റോംമ്നി പറഞ്ഞു. 232 നെതിരേ 306 ഇലക്ടറൽ വോട്ടുകളും, 7 മില്യൻ വോട്ടുകൾ അധികം ലഭിച്ചതും അമേരിക്കൻ ജനത ബൈഡന് നൽകിയ വലിയ അംഗീകാരമാണ്.
നൂറ്റാണ്ടുകളായി ജനങ്ങളുടെ ഇടയിൽ നിർണായക സ്വാധീനം ചെലുത്തിയ റിപ്പബ്ലിക്കൻ പാർട്ടി ഇന്ന് ചെറുതായിരിക്കുന്നു. പാർട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ട ഉത്തരവാദിത്വം എന്നിൽ അർപ്പിതമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടി വിടുന്നതിനൊന്നും ഞാൻ തയാറല്ല. പാർട്ടിക്കകത്ത് നിന്നുകൊണ്ടുതന്നെ ഞാൻ വിശ്വസിക്കുന്ന തത്വങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമെന്നും റോംമ്നി വെളിപ്പെടുത്തി.
മിറ്റ് റോംമ്നിയെപ്പോലെ ചിന്തിക്കുന്ന നേതാക്കന്മാർ റിപ്പബ്ലിക്കൻ പാർട്ടിയിൽ അനേകമുണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാത്ത അവസ്ഥയിലാണ് പലരും.