- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോവിഡ് സ്റ്റിമുലസ് ചെക്ക് രണ്ടായിരം ഡോളറായി ഉയർത്തണമെന്ന് ട്രംപ്
ഫ്ളോറിഡ: സെനറ്റ് പാസാക്കിയ 600 ഡോളർ കോവിഡ് സ്റ്റിമുലസ് ചെക്ക് വളരെ കുറഞ്ഞ സംഖ്യയാണെന്നും, പാൻഡമിക്കിന്റെ ദുരിതത്തിൽ കഴിയുന്ന അമേരിക്കൻ ജനതയ്ക്ക് ചുരുങ്ങിയത് 2000 ഡോളർ വീതമെങ്കിലും സ്റ്റിമുലസ് ചെക്കായി നൽകണമെന്നും ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടു.
ഫ്ളോറിഡ പാംബീച്ച് മാർഎ ലാഗോ റിസോർട്ടിൽ ക്രിസ്മസ് അവധിക്കാലം ചെലവഴിക്കാൻ എത്തിയ പ്രസിഡന്റിനോട് സെനറ്റ് പാസാക്കിയ ബിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫോൺകോളുകൾ ലഭിച്ചതിനെ കുറിച്ച് ഡിസംബർ 25 വെള്ളിയാഴ്ച ട്രംപ് പ്രതികരിക്കുകയായിരുന്നു.
അമേരിക്കയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പൗരന്മാർക്ക് എന്തുകൊണ്ടു 600 ഡോളർ മാത്രം നൽകുന്നതിന് രാഷ്ട്രീയക്കാർ താത്പര്യം കാട്ടുന്നു. അത് അവരുടെ തെറ്റായി ഞാൻ കാണുന്നില്ല. ഇതിനു പുറകിൽ ചൈനയാണ്. പൗരന്മാർക്ക് അർഹതപ്പെട്ട 2000 ഡോളർ അനുവദിക്കണമെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
അമേരിക്കയിൽ അനധികൃതമായി കുടിയേറിയ മൂന്നംഗ കുടുംബത്തിന് 1800 ഡോളർ (600 X 3) കിട്ടുമെങ്കിൽ എന്തുകൊണ്ട് ഒരു അമേരിക്കൻ പൗരന് 600 ഡോളർ മാത്രം കൊടുക്കുന്നു എന്നാണ് ട്രംപ് ചോദിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിർബന്ധത്തിന് വഴങ്ങി യു.എസ് ഹൗസ് മജോറിറ്റി ലീഡർ നാൻസി പെലോസി വ്യാഴാഴ്ച 2000 ഡോളർ ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് ശ്രമിച്ചുവെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങൾ കുറഞ്ഞതിനെ തുടർന്ന് പരാജയപ്പെടുകയായിരുന്നു.
ജോർജിയയിൽ ജനുവരി ആദ്യവാരം യുഎസ് സെനറ്റിലേക്ക് നടക്കുന്ന രണ്ട് റൺഓഫ് മത്സരങ്ങൾ ജയിക്കുന്നതിന് 2000 ഡോളർ സ്റ്റിമുലസ് ചെക്ക് നൽകാൻ ഡമോക്രാറ്റിക് പാർട്ടിക്ക് താത്പര്യമുണ്ടെങ്കിലും റിപ്പബ്ലിക്കന്മാർ അതിന് വഴങ്ങുന്നില്ലെന്നാണ് തലവേദനയുണ്ടാക്കുന്നത്.