വാഷിങ്ടൺ ഡി.സി: രണ്ടായിരം ഡോളർ ഉത്തേജക ചെക്ക് അനുവദിക്കുന്നില്ലെങ്കിൽ യുഎസ് സെനറ്റ് തീരുമാനം അംഗീകരിക്കില്ലെന്ന ട്രംപിന്റെ കടുംപിടുത്തത്തിന് ഒടുവിൽ അയവ്.ഗവൺമെന്റ് പ്രവർത്തനം സ്തംഭിക്കുമെന്ന അവസ്ഥ ഡിസംബർ 29 ചൊവ്വാഴ്ച നിലവിൽ വരുമെന്ന് ബോധ്യമായതോടെയാണ് 900 ബില്യൻ കോവിഡ് റിലീഫ് പാക്കേജ് ഒപ്പുവയ്ക്കാൻ ട്രംപ് തയാറായത്. ഞായറാഴ്ച വൈകിട്ട് ഫ്ളോറിഡയിൽ വച്ചാണ് ട്രംപ് ബില്ലിൽ ഒപ്പുവച്ചത്.

ഇതോടെ പാൻഡമിക്കിനോടനുബന്ധിച്ച് തൊഴിൽ രഹിതരായ 12 മില്യൻ പേർക്ക് ആഴ്ചയിൽ 300 ഡോളർ വീതം അടുത്ത പതിനൊന്ന് ആഴ്ചകളിൽ ലഭിക്കുമെന്ന് ഉറപ്പായി. അടുത്തു ചേരുന്ന സെനറ്റ് ഉത്തേജക ചെക്ക് 600-ൽ നിന്നും 2000-മായി വർധിപ്പിക്കുമെന്ന വിശ്വാസത്തോടെയാണ് കൊറോണ റിലീഫ് ഫണ്ടിൽ ഒപ്പുവയ്ക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സെനറ്റ് റിലീഫ് ഫണ്ട് പാസാക്കിയത്. എന്നാൽ ബില്ലിൽ ഒപ്പിടാതിരിക്കുകയോ, വീറ്റോ ചെയ്യുമെന്നോ ഭീഷണിപ്പെടുത്തിയശേഷം ട്രംപ് ഒഴിവുകാലം ചെലവഴിക്കുന്നതിന് ഫ്ളോറിഡയിലേക്ക് പോയിരുന്നു. റിപ്പബ്ലിക്കൻ നേതാക്കളും, പ്രസിഡന്റ് ഇലക്ട് ബൈഡനും ബില്ലിൽ ഒപ്പുവയ്ക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ മാസംവരെ ഗവൺമെന്റ് പ്രവർത്തിക്കാതിരിക്കുകയോ, 1.4 ട്രില്യൻ ഡോളർ ഫണ്ടും ട്രംപ് ഇതോടൊപ്പം ഒപ്പുവച്ച ബില്ലിൽ ഉൾപ്പെടുന്നു.