- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നൂറു ദിവസത്തെ ഡീപോർട്ടേഷൻ മരവിപ്പിച്ച ബൈഡന്റെ ഉത്തരവ് ടെക്സസ് ഫെഡറൽ കോടതി തടഞ്ഞു
ടെക്സസ്: നിയമവിരുദ്ധമായി അമേരിക്കയിൽ നുഴഞ്ഞുകയറിയവരേയും, ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ കോടതി ശിക്ഷിച്ച കുടിയേറ്റക്കാരേയും യു.എസിൽ നിന്നും പുറത്താക്കുന്നത് നൂറു ദിവസത്തേക്ക് മരവിപ്പിച്ച ബൈഡന്റെ ഉത്തരവിന് താത്കാലിക സ്റ്റേ. ജനുവരി 26 ചൊവ്വാഴ്ച ടെക്സസ് ഫെഡറൽ ജഡ്ജ് ഡ്രു ടിപ്റ്റനാണ് സ്റ്റേ ഉത്തരവിറക്കിയത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്കെതിരേ ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സൺ സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് ഉത്തരവ്.
ടെസ്‌കസിലെ സതേൺ ഡിസ്ട്രിക്ട് യു.എസ് ഡിസ്ട്രിക്ട് കോടതിയിൽ ജഡ്ജിയായി ഡ്രു ടിപ്റ്റനെ നിയമിച്ചത് അന്നത്തെ പ്രസിഡന്റ് ട്രംപായിരുന്നു.
ബൈഡൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ആദ്യദിനം പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിലെ ഈ സുപ്രധാന തീരുമാനത്തിന് സ്റ്റേ നൽകിയത് ബൈഡൻ - കമലാ ഹാരീസ് ടീമിനേറ്റ കനത്ത പ്രഹരമായിരുന്നു.
ഡീപോർട്ടേഷൻ മരവിപ്പിച്ചുകൊണ്ട് ബൈഡൻ ഭരണകൂടത്തിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് നിയമവിധേയമല്ല എന്നു മാത്രമല്ല മല്യൻ കണക്കിന് ഡോളർ വർഷംതോറും നിയമവിരുദ്ധ കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി ടെക്സസ് സംസ്ഥാനം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഇവരെ ഡീപോർട്ട് ചെയ്യാൻ സംസ്ഥാനം സ്വീകരിച്ച നടപടികൾ തെറ്റാണെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു.
ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ഡേവിഡ് പെക്കോസ്‌കയോട് ഡീപോർട്ടേഷൻ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് 14 ദിവസത്തേക്ക് നിർത്തിവയ്ക്കണമെന്നും ജഡ്ജി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വിധിയോട് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം പ്രതികരിച്ചിട്ടില്ല.