- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നോബൽ സമാധാന പുരസ്കാരത്തിന് ഡോണൾഡ് ട്രംപിനെ വീണ്ടും നാമനിർദ്ദേശം ചെയ്തു
വാഷിങ്ടൻ ന്മ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നോബൽ പീസ് പ്രൈസിന് വീണ്ടും നോമിനേറ്റ് ചെയ്തു. ഫെബ്രുവരി 1ന് യൂറോപ്യൻ പാർലിമെന്റ് എസ് സ്റ്റോണിയൽ അംഗം ജാക്ക് മാഡിസനാണ് ട്രംപിന്റെ പേര് നിർദേശിച്ചത്.
അമേരിക്കയുടെ കഴിഞ്ഞ 30 വർഷത്തിനുള്ളിൽ മറ്റു രാജ്യങ്ങളുമായി ഒരു യുദ്ധം പോലും പ്രഖ്യാപിക്കാത്ത പ്രസിഡന്റ്, മിഡിൽ ഈസ്റ്റ് സമാധാന കരാർ ഒപ്പുവച്ചു, സ്ഥിരതയും സമാധാനവും കൈവരിക്കുവാൻ കഴിഞ്ഞ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപിനെ സമാധാന നോബൽ പ്രൈസിന് നാമനിർദ്ദേശം ചെയ്യുന്നതെന്ന് ജാക്ക് അറിയിച്ചു.
അബ്രഹാം റിക്കാർഡറുകൾ പരിശോധിച്ചു ഇസ്രയേൽ - യുനൈറ്റഡ് അറബ് എമിറൈറ്റ്‌സ് - അമേരിക്കാ സംയുക്ത പ്രസ്താവന ഉറപ്പുവരുത്തിയാണ് ജാക്ക് ട്രംപിനെ നാമനിർദ്ദേശം ചെയ്തത്. കഴിഞ്ഞ വർഷം നോർവിജിയൻ പാർലിമെന്റ് മെംബർ ക്രിസ്ത്യൻ ടൈബ്രിങ് നോബൽ സമാധാനപുരസ്‌കാരത്തിനു ട്രംപിനെ നാമനിർദ്ദേശം ചെയ്തിരുന്നു.
നോബൽ പ്രൈസിന്റെ സ്ഥാപകൻ ആൽഫ്രഡ് നൊേബൽ തന്റെ വില്ലിൽ (മരണപത്രം) ആർക്ക്, ഏതു സാഹചര്യത്തിലാണ് സമാധാനത്തിനുള്ള നൊേബൽ പ്രൈസ് നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ആ മാനദണ്ഡങ്ങൾ പൂർണ്ണമായും ട്രംപിൽ പ്രകടമാണ് എന്നതാണ് നോബൽ പ്രൈസിന് നാമനിർദേശ ചെയ്യുന്നതിനു തങ്ങളെ പ്രേരിപ്പിച്ചതെന്നും പറഞ്ഞു.