- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പബ്ളിക്കൻ അംഗങ്ങൾ ഭീരുക്കളെന്ന് നാൻസി പെലോസി
വാഷിങ്ടൻ ഡി.സി: യു.എസ്. സെനറ്റിന്റെ ഇംപീച്ച്മെന്റ് ഒഴിവാക്കി ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പബ്ളിക്കൻ പാർട്ടിയിലെ സെനറ്റർമാരെ ഭീരുക്കളെന്ന് വിശേഷിപ്പിച്ചു ഹൗസ് കീപ്പർ നാൻസി പെലോസി. ട്രംപ് അധികാരം ഒഴിയുന്നതിനു മുമ്പ് യു.എസ് സെനറ്റിൽ ട്രംപിന്റെ ഇംപീച്ച്മെന്റ് നടപടികളെ മനഃപൂർവം താമസിപ്പിച്ച മിച്ച് മെക്കോണലിനെയും പെലോസി നിശിതമായി വിമർശിച്ചു. യു.എസ്. ഹൗസ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം ജനുവരി 13-നു തന്നെ 44 നെതിരെ 56 വോട്ടുകൾക്ക് പാസ്സാക്കിയിരുന്നു.
ജനുവരി 20 - ന് മുമ്പ് പ്രമേയം സെനറ്റിൽ വന്നിരുന്നുവെങ്കിൽ മുൻ പ്രസിഡന്റ് എന്ന വാദഗതി ഒഴിവാക്കാമായിരുന്നുവെന്നും പെലോസി കൂട്ടിച്ചേർത്തു. ഇന്ന് നടന്ന വോട്ടെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടിയിൽ നിന്നും 7 പേരെ അടർത്തിയെടുക്കുവാൻ കഴിഞ്ഞതായും പെലോസി പറഞ്ഞു. യു.എസ്. ഹൗസിൽ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വാദിച്ച മിച്ച് മെക്കോണൽ യു.എസ് സെനറ്റിലും ഇതാവർത്തിച്ചെങ്കിലും ജനുവരി 6 - ന് നടന്ന അക്രമപ്രവർത്തനങ്ങളിൽ ട്രംപിന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയുവാൻ കഴിയുകയില്ലെന്നും ക്രിമിനൽ നടപടികളെ ട്രംപിന് അഭിമുഖീകരിക്കേണ്ടിവരുമെന്നും മിച്ച് മെക്കോണൽ അഭിപ്രായപ്പെട്ടു.
ട്രംപിനെ യു.എസ് സെനറ്റ് കുറ്റവിമുക്തനാക്കിയതോടെ അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള യോഗ്യത നിലനിർത്തുവാൻ കഴിഞ്ഞുവെന്നതാണ് നേട്ടമായി കാണുന്നത്. സെനറ്റിന്റെ കുറ്റവിചാരണ പരാജയപ്പെട്ടുവെങ്കിലും നീതി പീഠത്തിനു മുമ്പിൽ ട്രംപിന്റെ ഭാവി എന്താകുമെന്ന് പ്രവചിക്കുവാനാകില്ല.