- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജനുവരി ആറിലെ മാർച്ചിൽ പങ്കെടുത്തവർ സമാധാനകാംഷികളെന്ന് ട്രംപ്
വാഷിങ്ടൻ ഡിസി: ജനുവരി ആറിന് യുഎസ് ക്യാപ്പിറ്റോളിലേക്ക് ഇരച്ചു കയറിയവരെ വാനോളം പുകഴ്‌ത്തി ട്രംപ്. ഫോക്സ് ന്യൂസിന്റെ പരിപാടിയിൽ പങ്കെടുത്ത അവസരത്തിലാണ് ട്രംപ് അഭിപ്രായ പ്രകടനം നടത്തിയത്.
ജനുവരി ആറിന് വാഷിങ്ടനിൽ ട്രംപ് നടത്തിയ പ്രസംഗത്തിനു ശേഷമായിരുന്നു ട്രംപിന്റെ അനുയായികൾ ക്യാപ്പിറ്റോൾ ഹില്ലിലേക്ക് ഇരച്ചുകയറിയത്. ഇലക്ട്രറൽ കോളേജ് ഫലം പ്രഖ്യാപിക്കുന്നതിനു കോൺഗ്രസ് ചേർന്നിരുന്ന സമയത്തായിരുന്നു ഇത്.
ഹാളിലേക്ക് പ്രവേശിച്ചവരെ ദേശഭക്തരും, സമാധാന കാംഷികളുമാണെന്നാണു ട്രംപ് വിശേഷിപ്പിച്ചത്. നൂറു കണക്കിനു പേർ ഇതിനോടനുബന്ധിച്ചു അറസ്റ്റിലാകുകയും അഞ്ചു പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. യുഎസ് ഹൗസ് ട്രംപിനെ ഇംപിച്ച് ചെയ്യാൻ തീരുമാനിച്ചുവെങ്കിലും റിപ്പബ്ലിക്കൻസിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് സെനറ്റിൽ ഇംപീച്ച്മെന്റ് നീക്കം പരാജയപ്പെടുകയായിരുന്നു.ജനുവരി ആറിന് മാർച്ചിൽ പങ്കെടുത്ത എയർഫോഴ്സ് വെറ്ററൽ ആഷ്ലി ബബിറ്റിനെ ഇന്നസന്റ്, വണ്ടർഫുൾ, ഇൻക്രെഡിബൾ വനിത എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മാർച്ചിൽ പങ്കെടുത്തവരുടെ എണ്ണം പോലും എനിക്ക് അവിശ്വസനീയമായിരുന്നുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു.