- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ തട്ടമിടാൻ മടിച്ച ട്രംപിന്റെ ഭാര്യയും മകളും പോപ്പിനെ കണ്ടപ്പോൾ ശിരോവസ്ത്രം അണിഞ്ഞു; അങ്ങു പറഞ്ഞ വാക്ക് മറക്കില്ലെന്ന് പോപ്പിനെ ഓർമിപ്പിച്ച് ട്രംപ്; കൈപിടിക്കുന്നില്ലെന്ന പരാതിയും മെലാനിയ പരിഹരിച്ചു
ഓരോരുത്തർക്കും അവരുടെ വിശ്വാസം വലുതാണെന്ന് തെളിയിക്കുകയാണ് മെലാനിയ ട്രംപും ഇവാൻക ട്രംപും. സൗദി സന്ദർശനത്തിനിടെ ശിരോവസ്ത്രം ധരിക്കാൻ മടിച്ച ഇരുവരും വത്തിക്കാനിൽ മാർപാപ്പയെ കണ്ടപ്പോൾ ആചാരം പാലിച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ ഭാര്യയും മകളും കറുത്ത ശിരോവസ്ത്രമണിഞ്ഞാണ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെ വണങ്ങാനെത്തിയത്. ശിരോവസ്ത്രം ധരിക്കാതെ മിഷേൽ ഒബാമയും ജർമൻ ചാൻസലർ ആംഗല മെർക്കലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും സൗദി സന്ദർശിച്ചത് വലിയ വാർത്തകളായിരുന്നു. ഇതേ രീതിയിൽത്തന്നെയാണ് മെലാനിയയും ഇവാൻകയും സൗദി സന്ദർശനം പൂർത്തിയാക്കിയത്. മുമ്പ് ബെനഡിക്ട് മാർപാപ്പയെ സന്ദർശിച്ചപ്പോൾ മിഷേൽ ഒബാമ ശിരോവസ്ത്രം ധരിച്ചതുപോലെ, ഇപ്പോൾ മെലാനിയയും മകളും ഫ്രാൻസിസ് മാർപാപ്പയ്ക്കുമുന്നിലും ആചാരം തെറ്റിച്ചില്ല. 2015-ൽ അബ്ദുള്ള രാജാവ് മരിച്ച സമയത്താണ് ബരാക് ഒബാമയും മിഷേൽ ഒബാമയും സൗദി സന്ദർശിച്ചത്. അന്ന് മിഷേൽ ശിരോവസ്ത്രം ധരിക്കാതിരുന്നത് വലിയ ചർച്ചയായി മാറുകയും ചെയ്തു. ഇതിനെ വിമർശിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപ് നടത്തിയ ട്വീ
ഓരോരുത്തർക്കും അവരുടെ വിശ്വാസം വലുതാണെന്ന് തെളിയിക്കുകയാണ് മെലാനിയ ട്രംപും ഇവാൻക ട്രംപും. സൗദി സന്ദർശനത്തിനിടെ ശിരോവസ്ത്രം ധരിക്കാൻ മടിച്ച ഇരുവരും വത്തിക്കാനിൽ മാർപാപ്പയെ കണ്ടപ്പോൾ ആചാരം പാലിച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ ഭാര്യയും മകളും കറുത്ത ശിരോവസ്ത്രമണിഞ്ഞാണ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെ വണങ്ങാനെത്തിയത്.
ശിരോവസ്ത്രം ധരിക്കാതെ മിഷേൽ ഒബാമയും ജർമൻ ചാൻസലർ ആംഗല മെർക്കലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും സൗദി സന്ദർശിച്ചത് വലിയ വാർത്തകളായിരുന്നു. ഇതേ രീതിയിൽത്തന്നെയാണ് മെലാനിയയും ഇവാൻകയും സൗദി സന്ദർശനം പൂർത്തിയാക്കിയത്. മുമ്പ് ബെനഡിക്ട് മാർപാപ്പയെ സന്ദർശിച്ചപ്പോൾ മിഷേൽ ഒബാമ ശിരോവസ്ത്രം ധരിച്ചതുപോലെ, ഇപ്പോൾ മെലാനിയയും മകളും ഫ്രാൻസിസ് മാർപാപ്പയ്ക്കുമുന്നിലും ആചാരം തെറ്റിച്ചില്ല.
2015-ൽ അബ്ദുള്ള രാജാവ് മരിച്ച സമയത്താണ് ബരാക് ഒബാമയും മിഷേൽ ഒബാമയും സൗദി സന്ദർശിച്ചത്. അന്ന് മിഷേൽ ശിരോവസ്ത്രം ധരിക്കാതിരുന്നത് വലിയ ചർച്ചയായി മാറുകയും ചെയ്തു. ഇതിനെ വിമർശിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപ് നടത്തിയ ട്വീറ്റും ഏറെ ശ്രദ്ധേയമായി. എല്ലാവരും മിഷേലിന്റെ നടപടിയെ അഭിനന്ദിക്കുന്നു. പക്ഷേ, എനിക്കുതോന്നുന്നത് ആ ചെയ്തി അവരെ അപമാനിച്ചുവെന്നാണ് എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
വത്തിക്കാനിലെത്തിയ ഡൊണാൾഡ് ട്രംപിനെയും കുടുംബത്തെയും മാർപാപ്പ സ്വീകരിച്ചു. പ്രസിഡന്റായശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ പര്യടനമാണിത്. ഇസ്ലാം മതത്തിന്റെ കേന്ദ്രമായ സൗദിയിലും യഹൂദമതത്തിന്റെ കേന്ദ്രമായ ഇസ്രയേലിലും സന്ദർശിച്ചശേഷമാണ് കത്തോലിക്കാ സഭയുടെ ആസ്ഥാനത്തേയ്ക്കുള്ള ട്രംപിന്റെ വരവ്. സമാധാനത്തിന്റെ ഒലിവുമരമാകണമെന്നാണ് ട്രംപിനോട് മാർപാപ്പ നിർദേശിച്ചത്. അങ്ങുപറഞ്ഞ വാക്ക് മറക്കില്ലെന്ന് താൻ പോപ്പിന് ഉറപ്പുനൽകിയതായി ട്രംപ് വ്യക്തമാക്കി. മാർപാപ്പയെ സന്ദർശിക്കാനായത് വലിയ അനുഗ്രഹമായി കാണുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
അതിനിടെ, ഇസ്രയേലിലും റോമിലുംവെച്ച് ട്രംപിന്റെ കൈ തട്ടിമാറ്റിയെന്ന പരാതികളെ മെലാനിയ പരിഹരിക്കുന്നതിനും വ്ത്തിക്കാൻ വേദിയായി. സിസ്റ്റീൻ ചാപ്പൽ സന്ദർശിക്കുന്നതിനിടെ ഭർത്താവിന്റെ കരംഗ്രഹിച്ചുകൊണ്ടാണ് മെലാനിയ നടന്നത്. ട്രംപിന്റ കൈപിടിച്ച് മെലാനിയ മൈക്കലാഞ്ജലോയുടെ ചിത്രം ആസ്വദിക്കുന്ന ദൃശ്യം ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ടെൽ അവീവ് വിമാനത്താവളത്തിൽവെച്ചും റോമിൽ വിമാനമിറങ്ങുമ്പോഴും മെലാനിയയുടെ കൈ പിടിക്കാനുള്ള ട്രംപിന്റെ ശ്രമം മെലാനിയ വിഫലമാക്കുന്ന ദൃശ്യം ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ടിരുന്നു.