- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളെ കണ്ടാൽ അപ്പോൾ കൺട്രോൾ പോകുന്ന ട്രംപ് ഏറ്റവും ഒടുവിൽ കണ്ണ് വച്ചത് 64കാരിയായ ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയെ; ഓ..എന്തൊരു ഷേയ്‌പ്പ് എന്ന് പറഞ്ഞ് ആർത്തിയോടെ കെട്ടിപ്പിടിച്ച് അമേരിക്കൻ പ്രസിഡന്റ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചില കാര്യങ്ങളിൽ ഉറച്ച നിലപാടുള്ള ആളാണെങ്കിലും സ്ത്രീവിഷയത്തിൽ അദ്ദേഹം പതറിപ്പോകുന്ന ആളാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഫ്രഞ്ച് പ്രസിഡന്റ് 39കാരനായ ഇമാനുവേൽ മാർകോണിന്റെ 64 കാരിയായ ഭാര്യയെ കണ്ടപ്പോഴും സ്ത്രീകളെ കണ്ടാൽ കൺട്രോൾ പോകുന്ന തന്റെ പതിവ് സ്വഭാവം ട്രംപ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഓ... എന്തൊരു ഷേയ്‌പ്പ് എന്ന് പറഞ്ഞ് അവരെ ആർത്തിയോടെ കെട്ടിപ്പിടിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ചെയ്തത്. ബ്രിഗിറ്റെ മാർകോണിനാണ് ഇപ്രാവശ്യം ട്രംപിന്റെ പ്രശംസയും കെട്ടിപ്പിടിത്തവും ലഭിച്ചിരിക്കുന്നത്. ട്രംപിന്റെ ഈ പ്രവർത്തി ഫ്രഞ്ച് ഒഫീഷ്യൽ ഫേസ്‌ബുക്ക് ലൈവ് സ്ട്രീമിൽ പകർത്തപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അത് കണ്ട് കൊണ്ട് നിന്നിരുന്ന ട്രംപിന്റെ പത്‌നി മെലാനിയയുടെ പ്രതികരണം എന്തായിരുന്നുവെന്ന് പകർത്തപ്പെട്ടിട്ടില്ല. അതായത് മെലാനിയയുടെ പുറക് വശം മാത്രമേ ക്യാമറയിൽ കാണാൻ സാധിക്കുന്നുള്ളൂ. എന്നാൽ ട്രംപ് ബ്രിഗിറ്റെയുമായി സംസാരിക്കുന്നത് തടയുന്ന വിധത്തിൽ ആ സ്ത്രീയ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചില കാര്യങ്ങളിൽ ഉറച്ച നിലപാടുള്ള ആളാണെങ്കിലും സ്ത്രീവിഷയത്തിൽ അദ്ദേഹം പതറിപ്പോകുന്ന ആളാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഫ്രഞ്ച് പ്രസിഡന്റ് 39കാരനായ ഇമാനുവേൽ മാർകോണിന്റെ 64 കാരിയായ ഭാര്യയെ കണ്ടപ്പോഴും സ്ത്രീകളെ കണ്ടാൽ കൺട്രോൾ പോകുന്ന തന്റെ പതിവ് സ്വഭാവം ട്രംപ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഓ... എന്തൊരു ഷേയ്‌പ്പ് എന്ന് പറഞ്ഞ് അവരെ ആർത്തിയോടെ കെട്ടിപ്പിടിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ചെയ്തത്. ബ്രിഗിറ്റെ മാർകോണിനാണ് ഇപ്രാവശ്യം ട്രംപിന്റെ പ്രശംസയും കെട്ടിപ്പിടിത്തവും ലഭിച്ചിരിക്കുന്നത്.
ട്രംപിന്റെ ഈ പ്രവർത്തി ഫ്രഞ്ച് ഒഫീഷ്യൽ ഫേസ്‌ബുക്ക് ലൈവ് സ്ട്രീമിൽ പകർത്തപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അത് കണ്ട് കൊണ്ട് നിന്നിരുന്ന ട്രംപിന്റെ പത്‌നി മെലാനിയയുടെ പ്രതികരണം എന്തായിരുന്നുവെന്ന് പകർത്തപ്പെട്ടിട്ടില്ല. അതായത് മെലാനിയയുടെ പുറക് വശം മാത്രമേ ക്യാമറയിൽ കാണാൻ സാധിക്കുന്നുള്ളൂ. എന്നാൽ ട്രംപ് ബ്രിഗിറ്റെയുമായി സംസാരിക്കുന്നത് തടയുന്ന വിധത്തിൽ ആ സ്ത്രീയുമായി കൂടുതൽ ചേർന്ന് നിന്ന് നടക്കുന്ന മെലാനിയയെയാണ് കാണാൻ സാധിക്കുന്നത്. ബാസ്റ്റില്ലെ ഡേയോടനുബന്ധിച്ചാണ് ട്രംപും പത്‌നിയും പാരീസിൽ എത്തിയിരിക്കുന്നത്.
ഇരുവർക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോൺ പ്രൗഢഗംഭീരമായ വരവേൽപ്പ് നൽകുന്നതിനിടയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. ബ്രിഗിറ്റെയയെ ട്രംപ് പാരീസിൽ ശൈലിയിൽ ഇരു കവിളുകളിലും ചുംബിക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം ട്രംപും മാർകോണും ഈഫൽ ടവറിൽ വച്ച് ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. ഇന്ന് ബാസ്റ്റില്ലെ ഡേ ആഘോഷങ്ങളിൽ ഇരു നേതാക്കളും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്യും. പാരീസിലെ മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളും ഇന്നലെ ട്രംപു പത്‌നിയും സന്ദർശിച്ചിരുന്നു. ബ്രിഗിറ്റെയുമായി ഇത്തരത്തിൽ സ്‌നേഹപ്രകടനം നടത്തിയ ട്രംപ് വിശദമായി പിന്നീട് കാണാമെന്ന് പറഞ്ഞിട്ടാണത്രെ തൽക്കാലം പിരിഞ്ഞതെന്നും റിപ്പോർട്ടുണ്ട്...!!.
ഇരു പ്രസിഡന്റുമാരുടെയും പ്രായവ്യത്യാസം ഇവരുടെ കൂടിക്കാഴ്ചക്കിടെ വിശദമായ ചർച്ചക്ക് വിധേയമായിരുന്നു. ട്രംപിന് 71 വയസാണ് പ്രായമെങ്കിൽ മാർകോണിന് വെറും 39 വയസേ ഉള്ളൂ. മാർകോൺ തന്റെ കൗമാരകാലത്ത് തന്നെ പഠിപ്പിച്ചിരുന്നു ടീച്ചറായ ബ്രിഗിറ്റെയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോൾ 64 വയസുള്ള ബ്രിഗിറ്റെയ്ക്കും മാർകോണിനും തമ്മിൽ 25 വയസ് വ്യത്യാസമുണ്ട്. ഇത് ലോകം നേരത്തെ വൻ വാർത്തയാക്കിയ കാര്യമാണ്. ട്രംപിന്റെ മൂന്നാമത്തെ ഭാര്യയായ മെലാനിയക്ക് 47 വയസാണുള്ളത്. മിലിട്ടറി മ്യൂസിയം സന്ദർശിക്കാനെത്തിയ ട്രംപിനും മാർകോണിനും മിലിട്ടറി ബാൻഡോട് കൂടിയ സ്വീകരണമാണ് ലഭിച്ചിരുന്നത്. രണ്ട് പ്രസിഡൻരുമാരും ഒരു ഓപ്പൺ സ്‌ക്വയറിലൂടെ നടക്കുകയും ഇവിടെ വച്ച് അവർ ഇരു രാജ്യങ്ങളുടെയും ദേശീയഗാനം കേൾക്കുകയും ചെയ്തിരുന്നു. തുടർന്ന് കത്തീഡ്രൽ ഓഫ് സെയിന്റ്‌ലൂയീസ് ഡെസ് ഇൻവാലൈഡ്‌സ് സന്ദർശിക്കുയും ചെയ്തിരുന്നു.